അനുബന്ധം 2: എല്ലാ മാസവും സമര്‍പ്പിക്കേണ്ടുന്ന ദുരന്ത റിപ്പോര്‍ട്ടിന്‍റെ ഫോര്‍മാറ്റ്‌

എല്ലാ മാസവും അവസാന പ്രവര്‍ത്തി ദിവസം 5 മണിക്ക് ചുവടെ ചേര്‍ക്കുന്ന ഫോര്‍മാറ്റില്‍ സംസ്ഥാന അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രത്തിന് seoc.gok@gmail.com എന്ന ഇമെയിലില്‍ ലഭ്യമാകേണ്ടതാണ്

Format for District Level Statistics on Disasters issued by Ministry of Home Affairs, Govt. of India vide Ltr. No. 32-4/2011-NDM-I dated 28th March 2013 :

ദുരന്തങ്ങളുടെ കോഡ്‌

  • ദേശീയ തലത്തില്‍ അംഗീകരിച്ചിട്ടുള്ള ദുരന്തങ്ങള്‍ - A) വെള്ളപ്പൊക്കം, B) ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍/പാറ വീഴ്ച/പറ നിരങ്ങല്‍, C) വരള്‍ച്ച, D) ചുഴലിക്കാറ്റ്, E) ഭൂമികുലുക്കം, F) മേഘസ്ഫോടനം, G) ആലിപ്പഴ വീഴ്ച, H) സുനാമി, I) കാട്ട് തീ, J) കീടാക്രമണം, K) ശൈത്യതരംഗം/ശീതാഘാതം, L) ഹിമപാതം. ഇവയുടെ ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള ദുരിതാശ്വാസ സഹായം GO (Ms) No. 194/2015/DMD dated 20-05-2015 പ്രകാരം നിര്‍ണയിച്ചിട്ടുണ്ട്.

  • സംസ്ഥാന സവിശേഷ ദുരന്തങ്ങള്‍ - M) തീരശോഷണം, N) ഇടിമിന്നല്‍, O) ശക്തമായ കാറ്റ്, P) കുഴലീകൃത മണ്ണൊലിപ്പ്, Q) ഉഷ്ണതരംഗം/സൂര്യാഘാതം/സൂര്യതാപം. തീരശോഷണം, ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവയുടെ ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള ദുരിതാശ്വാസ സഹായം GO (Ms) No. 343/2015/DMD dated 23-07-2015 പ്രകാരം നിര്‍ണയിച്ചിട്ടുണ്ട്. കുഴലീകൃത മണ്ണൊലിപ്പിന്‍റെ ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള ദുരിതാശ്വാസ സഹായം GO (Rt) No. 149/2017/DMD dated 18-01-2017 പ്രകാരം നിര്‍ണയിച്ചിട്ടുണ്ട്. ഉഷ്ണതരംഗം/സൂര്യാഘാതം/സൂര്യതാപം എന്നിവയുടെ ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള ദുരിതാശ്വാസ സഹായം GO (Ms) No. 9/2019/DMD dated 9-03-2019 പ്രകാരം നിര്‍ണയിച്ചിട്ടുണ്ട്.

Last updated