അനുബന്ധം 4: രാത്രികാലങ്ങളിലും ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ച് പെട്ടന്ന് ജലം ഒഴുക്കിവിടേണ്ടിവന്നേക്കാവ
Sl. No
ജില്ല
അണക്കെട്ട്
1
പത്തനംതിട്ട
മൂഴിയാര്‍
2
ഇടുക്കി
കല്ലാര്‍
3
ഇടുക്കി
ഇരട്ടയാര്‍
4
ഇടുക്കി
ലോവര്‍ പെരിയാര്‍
5
ഇടുക്കി
കല്ലാര്‍കുട്ടി
6
തിരുവനന്തപുരം
അരുവിക്കര
ഇത്തരം അണക്കെട്ടുകളില്‍ നിന്നും ജലം തുറന്ന് വിടുന്നതായി മുന്നറിയിപ്പ് ലഭിച്ചാല്‍ ഉടന്‍ തന്നെ ചുവടെ ചേര്‍ക്കുന്ന നടപടികള്‍ സ്വീകരിക്കുക.
അതാത് അണകെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുവാന്‍ ഉദ്ദേശിക്കുന്ന ജലം പുഴയുടെ കരകവിഞ്ഞ് ഒഴുകുമോ എന്ന് ജില്ല ഇ.ഓ.സിയില്‍ നിയോഗിച്ചിട്ടുള്ള ജലസേചന വകുപ്പ് എഞ്ചിനീയറോട് ആവശ്യപ്പെടുകയും, കൂട്ടായി പരിശോധിക്കുകയും ചെയ്യുക.
ജലം ഒഴുകുന്ന ജില്ലയിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, പാതയിലെ എല്ലാ ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയിലെ സെക്രട്ടറിമാരെയും, പ്രസിഡന്‍റ്, ചെയര്‍മാന്‍, മേയര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരെയും അണക്കെട്ട് തുറക്കുവാന്‍ ഉള്ള സാധ്യത സംബന്ധിച്ച വിവരം അറിയിക്കുക
എല്ലാ പത്ര-മാധ്യമങ്ങളെയും അറിയിക്കുക
ജില്ലാ കളക്ടറുടെ സാമൂഹിക മാധ്യമത്തില്‍ പ്രസിദ്ധീകരിക്കുക
ജില്ലയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുക
തുറന്നു വിടുന്ന ജലം നദിയുടെ കരകവിഞ്ഞ് ഒഴുകുവാന്‍ സാധ്യതയുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്കായി മൈക്കിലൂടെ നദിയുടെയും/കായലിന്‍റെയും തീര പ്രദേശങ്ങളില്‍ മൈക്കിലൂടെ ഉടന്‍ തന്നെ (രാത്രി കാലം ആണെങ്കിലും) വിളിച്ച് പറയുവാനായി പൊലീസിനെയും, തദ്ദേശ സ്ഥാപനങ്ങളെയും, അഗ്നി സുരക്ഷാ വകുപ്പിനും നിര്‍ദ്ദേശം നല്‍കുക.
നദീ ജലം മറ്റ് ജില്ലകളില്‍ ചെന്ന് എത്തും എങ്കില്‍ പ്രസ്തുത ജില്ലയിലെ ജില്ലാ ഇ.ഒ.സിയെ അറിയിക്കുക. പ്രസ്തുത ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും a മുതല്‍ f വരെ നടപ്പില്‍ വരുത്തുക.
ഇത്തരം സാഹചര്യത്തില്‍ അനുബന്ധം 3ല്‍ സൂചിപ്പിക്കുന്നത് പോലെ ആവശ്യമായ സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കണം.