സംസ്ഥാന ഇ.ഓ.സി നടത്തേണ്ട പ്രവര്‍ത്തനം
Last updated
Last updated
1. സംസ്ഥാന തല Incident Command ആയി പ്രവര്‍ത്തിക്കുക
2. സംസ്ഥാന തല Incident Response System ചുവടെ ചേര്‍ക്കുന്നു
3. ദുരന്ത സാഹചര്യത്തില്‍ Incident Response System അനുസരിച്ച് ദുരിതാശ്വാസ കമ്മീഷണറുടെ Liaision, Planning and Information കാര്യാലയമായും, General Staff ആയും പ്രവര്‍ത്തിക്കുക
4. ദിവസവും ഉച്ചയ്ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ഉച്ചയ്ക്ക് 1 മണിയുടെ ബുള്ളറ്റിന്‍ പരിഗണിച്ച് 3 മണിയോടെ അടുത്ത ദിവസത്തെ കാലാവസ്ഥാ അവലോകനം അനുസരിച്ചുള്ള പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്കും, വിവിധ കണ്ട്രോള്‍ റൂമുകള്‍ക്കും ഇമെയില്‍, WhatsApp എന്നിവയായി നല്‍കുക
5. മത്സ്യ തൊഴിലാളികള്‍ക്കുള്ള പ്രത്യേക മുന്നറിയിപ്പ് പ്രത്യേകമായി, അത്തരം മുന്നറിയിപ്പ് ഉള്ള ദിവസങ്ങളില്‍ പുറപ്പെടുവിക്കുക
6. ദുരന്ത സാധ്യതയുടെ പ്രവചിക്കപ്പെടുന്ന തീവ്രത അനുസരിച്ച് ഫോണ്‍ മുഖാന്തരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്കും, വിവിധ കണ്ട്രോള്‍ റൂമുകള്‍ക്കും പ്രത്യേകമായി വിവരം കൈമാറുക
7. പ്രത്യേകമായി മുന്നറിയിപ്പുകള്‍ ഉണ്ടെങ്കില്‍ പ്രസ്തുത വിവരം ആദ്യം ഫോണിലൂടെ നേരിട്ട് ജില്ലാ കളക്ടറെ അറിയിക്കുകയും, തുടര്‍ന്ന് ജില്ലാ ഇ.ഓ.സിയെയും അറിയിക്കുക
8. ആഴ്ചയില്‍ 1 ദിവസം ജില്ലാ ഇ.ഓ.സികളുടെയും, വിവിധ കണ്ട്രോള്‍ റൂമുകള്‍കളുടെയും സാറ്റലൈറ്റ് ഫോണ്‍, മൊബൈല്‍ ഫോണ്‍, ലാന്‍ഡ് ഫോണ്‍, ഇന്‍റെര്‍നെറ്റ് എന്നിവ പരിശോധിക്കുക
9. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും, താലൂക്കുകളുടെയും, ജില്ലകളുടെയും ദുരന്ത സാധ്യതാ ഭൂപടം, അതാത് പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, സ്കൂളുകള്‍, ഇവയെ ബന്ധിപ്പിക്കുന്ന റോഡുകള്‍, പ്രദേശത്തെ പ്രധാന തോടുകള്‍, നദികള്‍, കായലുകള്‍, ജല സംഭരണികള്‍ പ്രധാനസ്ഥല പേരുകള്‍ ഉള്‍പ്പടെ പ്രത്യേകം ഭൂപടങ്ങള്‍ ആയി തയ്യാറാക്കി പി.ഡി.എഫ് ആയി ജില്ലകള്‍ക്ക് നല്‍കുക.
10. ജില്ലാ അതോറിറ്റികളില്‍ നിന്നും ലഭിക്കുന്ന ദൈനംദിന ദുരന്ത വിവരങ്ങള്‍ കേന്ദ്ര ദുരന്ത വിവര ശേഖരണ സംവിധാനത്തില്‍ ക്രോഡീകരിച്ച് കേന്ദ്ര സര്‍ക്കാരിന് ലഭ്യമാക്കുക
11. സാമൂഹിക മാധ്യമങ്ങളിലൂടെയും പത്ര മാധ്യമങ്ങളിലൂടെയും പൊതു ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പുകളും, പരസ്യങ്ങളും പുറപ്പെടുവിക്കുക
12. സംസ്ഥാന ഇ.ഓ.സിയും, ജില്ലാ ഇ.ഓ.സികളും, പോലീസ് സംസ്ഥാന കാര്യാലയം, അഗ്നി സുരക്ഷാ വകുപ്പ് കാര്യാലയം, സംസ്ഥാന ദുരിതാശ്വാസ കമ്മീഷണറുടെ കാര്യാലയം എന്നിവയുമായി ഹോട്ട് ലൈന്‍ നിലനിര്‍ത്തുക.
13. ദുരന്ത സാഹചര്യത്തില്‍/ദുരന്ത മുന്നറിയിപ്പ് സാഹചര്യത്തിൽ, കേന്ദ്ര ദുരന്ത പ്രതികരണ സേന, പ്രതിരോധ സേനകള്‍ എന്നിവയുടെ ആവശ്യകത നിര്‍ണയിച്ച് ആവശ്യമായ സംവിധാനം ദുരിതാശ്വാസ കമ്മീഷണറുടെ നിര്‍ദ്ദേശം അനുസരിച്ച് സംസ്ഥാനത്ത് വിന്യസിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുക.
14. ആവശ്യമായ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കുവാന്‍ മെമോറാന്‍ഡം തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുക.
15. ദുരന്ത പ്രതികരണ നിധിയുടെ വിനിയോഗത്തിന് ദുരന്ത നിവാരണ വകുപ്പിന് ആവശ്യമായ ഉപദേശം നല്‍കുക
16. ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് കഴിഞ്ഞ ദിവസത്തെ നാശനഷ്ട്ടങ്ങളുടെ കണക്കുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുക
17. മുന്നറിയിപ്പുകളും ദുരന്ത പ്രതികരണ, പ്രതിരോധ സംവിധാനങ്ങളും സംബന്ധിച്ച് മാധ്യമങ്ങളോട് അവശ്യാനുസരണം വിശദീകരിക്കുക