ദുരന്തത്തില്‍ വന്നടിയുന്ന Debris മാറ്റുന്നത്തിനുള്ള മാര്‍ഗ്ഗരേഖ

  1. ദുരന്ത നിവാരണ നിയമം 2005, സെക്ഷന്‍ 34 (d) അനുസരിച്ച് ദുരന്തത്തില്‍ വന്നടിയുന്ന മാലിന്യം, മണ്ണ്, എക്കല്‍, മണല്‍, പാറ, മരങ്ങള്‍ എന്നിവയുടെ മിശ്രിതം ഏതൊരു പൊതു ഇടത്തുനിന്നും (ജനവാസ മേഖലകള്‍, കൃഷി ഭൂമി, റോഡ്, പുറംമ്പോക്ക്, പൊതുജനം ദുരന്തത്തിന് മുന്‍പ് സ്വതന്ത്രമായി ഇടപെട്ടിരുന്ന മറ്റേതൊരു മേഖലയില്‍ നിന്നും) ഉടന്‍ തന്നെ മാറ്റുവാന്‍ ഉള്ള ചുമതല ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് ഉണ്ട്. ഈ പ്രവര്‍ത്തനത്തിനായി പ്രത്യേകം അനുമതി ആവശ്യം ഇല്ല. ആവശ്യമായ തുക ചുവടെ ചേര്‍ക്കുന്ന പരിധിയില്‍ നിന്നും അനുവദിക്കുന്നതിനായി സര്‍ക്കാരിനെ സമീപിക്കാവുന്നതാണ്.

  2. അംഗീകൃത ദുരന്തം ബാധിച്ച തദ്ദേശ സ്ഥാപനങ്ങളില്‍ പഞ്ചായത്ത് വാര്‍ഡ് ഒന്നിന് 25,000 രൂപ, മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ വാര്‍ഡ് ഒന്നിന് 50,000 രൂപ എന്ന നിലയില്‍ ജില്ലകള്‍ക്ക് 2245-02-101-94-Flood-Other itemsല്‍ നിന്നും വഹിക്കാവുന്നതാണ്. ദുരന്തം ബാധിച്ചു എന്നും, ഇത്തരത്തില്‍ മാലിന്യം, മണ്ണ്, എക്കല്‍, മണല്‍, പാറ, മരങ്ങള്‍ എന്നിവയുടെ മിശ്രിതം വന്ന് പൊതു ഇടങ്ങളില്‍ അടിഞ്ഞിട്ടുണ്ട് എന്നും ആയതിനാല്‍ ഇവ നീക്കം ചെയ്യേണ്ടതുണ്ട് എന്നും തഹസില്‍ദാര്‍ കണ്ട് ബോധ്യപ്പെടുകയും സര്‍ട്ടിഫൈ ചെയ്യുകയും വേണം.

  3. ഈ പ്രവര്‍ത്തനം തദ്ദേശ സ്ഥാപനങ്ങളിലൂടെ നിര്‍വ്വഹിക്കുവാന്‍ ആവശ്യമായ സജീകരണങ്ങള്‍ ചെയ്യുക

  4. ഇവ മാറ്റുവാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പരമാവധി വിനിയോഗിക്കുവാന്‍ തദ്ദേശ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിക്കുക. Inter Agency Groupന്‍റെ സഹായം നല്‍കുക.

  5. ദുരന്തത്തില്‍ പുഴയിലും, നദിയിലും വന്നടിഞ്ഞ മാലിന്യം, മണ്ണ്, എക്കല്‍, മണല്‍, പാറ, മരങ്ങള്‍ എന്നിവയുടെ മിശ്രിതം നീക്കുവാന്‍ വാര്‍ഡ് തലത്തില്‍ ഉള്ള സാമ്പത്തിക പരിധി ബാധകം അല്ല. വ്യക്തമായ എസ്റ്റിമേറ്റ് ജലസേചന വകുപ്പില്‍ നിന്നും ശേഖരിച്ച് ആവശ്യകത ബോധ്യപ്പെടുന്നപക്ഷം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ശുപാര്‍ശയോടെ ദുരിതാശ്വാസ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുക. അനുമതി ലഭിച്ച ശേഷം പ്രവര്‍ത്തനം ആരംഭിക്കാവുന്നതാണ്.

  6. അജൈവ, ജൈവ മാലിന്യങ്ങള്‍ പ്രത്യേകം തരം തിരിച്ച് ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യുവാന്‍ ശുചിത്വ മിഷന്‍റെ ജില്ലാ ഓഫീസറോട് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുവാന്‍ ആവശ്യപ്പെടുക

Last updated