അണകെട്ടുകളിലെയും, നദികളിലേയും ജല നിരപ്പ് നിരീക്ഷിക്കുന്നതിനും മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും ജില്ല
എല്ലാ അണക്കെട്ടുകളുടെയും റെഡ്, ഓറഞ്ച്, നീല എന്നീ അലേര്‍ട്ട് ജലനിരപ്പുകളും, റുള്‍ കെര്‍വ് അനുസരിച്ച് ഏതു സാഹചര്യങ്ങളില്‍ അണക്കെട്ടുകള്‍ തുറന്നുവിടും എന്നും അണക്കെട്ടുകള്‍ നിലനില്‍ക്കുന്നതും, അണക്കെട്ടിലെ ജലം ഒഴുകി പോകുന്നതുമായ ജില്ലകളിലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് ജലസേചന വകുപ്പും, കെ.എസ്.ഇ.ബിയും ജൂണ്‍ 10ന് മുന്‍പ് നല്‍കി എന്ന് ഉറപ്പ് വരുത്തുക. ഇത്തരത്തില്‍ ലഭിക്കുന്ന വിവരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പരിഗണിച്ച് ഉചിതമായ നിര്‍ദ്ദേശങ്ങള്‍ സഹിതം അനുമതി നല്‍കി എന്ന് ഉറപ്പ് വരുത്തുക. ഈ അംഗീകൃത പദ്ധതി അനുസരിച്ച് മാത്രമേ അണക്കെട്ടുകളില്‍ നിന്നും ജലം തുറന്ന് വിടുവാന്‍ പാടുള്ളൂ എന്ന് നിഷ്കര്‍ഷിക്കുക.
ജലസേചന വകുപ്പിലെ അസിസ്റ്റന്‍റെ എക്സിക്യൂട്ടീവ് എഞ്ചിനീയറില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രങ്ങളിലേക്ക് 24 x 7 നിയോഗിക്കുവാന്‍ ഉത്തരവ് പുറപ്പെടുവിക്കുക.
ജില്ലയിലെ മഴയും, ജലവും, അണക്കെട്ടിലെ ജലവും സംബന്ധിച്ച വിവരങ്ങള്‍ അതതു ദിവസം ക്രോഡീകരിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കുവാന്‍ മേല്‍ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുക. പുഴകളിലെയും അണക്കെട്ടുകളിലെയും ജലനിരപ്പുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യം ഏതെങ്കിലും പ്രദേശത്തുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കുവാനും പ്രസ്തുത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുക. അതാത് ദിവസത്തെ മഴയുടെ അളവ്, പുഴകളിലെ ജലനിരപ്പ്എന്നിവ ഒരു Excel ഫയല്‍ ആയി സൂക്ഷിക്കുകയും, ആയത് അവലോകനം ചെയ്ത്, വെള്ളപ്പൊക്ക സാധ്യത ജില്ലാ അതോറിറ്റിയെ ദിവസവും അറിയിക്കുകയും ചെയ്യുക.
കേന്ദ്ര ജല കമ്മിഷന്‍ (CWC) നല്‍കുന്ന പ്രളയ മുന്നറിയിപ്പ് (ഇവ ഇവിടെ നിരീക്ഷിക്കാം http://india-water.gov.in/) നിരീക്ഷിച്ച് ജില്ലയിലെ ഏതെല്ലാം ഭാഗത്ത് പ്രളയ സാധ്യതയുണ്ട് എന്ന് സംസ്ഥാന, ജില്ലാ ഇ.ഒ.സികള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവരെ അറിയിക്കുന്നതിന് ജില്ലയിലെ എല്ലാ ജല സേചന ഉദ്യോഗസ്ഥരും, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാനുള്ള ചുമതലയും മേല്‍ ഉദ്യോഗസ്ഥന് നല്‍കുക.
കേന്ദ്ര ജല കമ്മീഷന്‍ പുറപ്പെടുവിക്കുന്ന പ്രളയ മുന്നറിയിപ്പില്‍ ഒരു നിശ്ചിത ദിവസം നിരീക്ഷണ സ്ഥലത്ത് മഞ്ഞ അലര്‍ട്ട് ആണെങ്കില്‍ പ്രസ്തുത സ്ഥലത്തിന് താഴെ പുഴ ഒഴുകുന്ന ഓരോ പ്രദേശത്തും ജലനിരപ്പ് ഓറഞ്ച് ആലേര്‍ട്ട്, റെഡ് അലേര്‍ട്ട് എന്നീ നിലയില്‍ ആയാല്‍ എത്ര കണ്ട് ജലം ഉയരും എന്നത് അനുമാനിച്ച് നല്‍കുവാന്‍ ജില്ല ഇ.ഓ.സിയില്‍ നിയോഗിച്ചിട്ടുള്ള ജലസേചന വകുപ്പ് എഞ്ചിനീയറോട് ആവശ്യപ്പെടുകയും, ജലം നദിയുടെ കരകവിഞ്ഞ് ഒഴുകുമോ എന്ന് കൂട്ടായി പരിശോധിക്കുകയും ചെയ്യുക.
ജലം ഒഴുകുന്ന ജില്ലയിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, പാതയിലെ എല്ലാ ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയിലെ സെക്രട്ടറിമാരെയും, പ്രസിഡന്‍റ്, ചെയര്‍മാന്‍, മേയര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, എന്നിവരെയും അണക്കെട്ട് തുറക്കുവാന്‍ ഉള്ള സാധ്യത സംബന്ധിച്ച വിവരം അറിയിക്കുക
എല്ലാ പത്ര-മാധ്യമങ്ങളെയും അറിയിക്കുക
ജില്ലാ കളക്ടറുടെ സാമൂഹിക മാധ്യമത്തില്‍ പ്രസിദ്ധീകരിക്കുക
ജില്ലയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുക
ഓറഞ്ച് അലേര്‍ട്ട് ആയാല്‍ പൊതുജനങ്ങള്‍ക്കായി മൈക്കിലൂടെ നദിയുടെയും/കായലിന്‍റെയും തീര പ്രദേശങ്ങളില്‍ മൈക്കിലൂടെ ഉടന്‍ തന്നെ (രാത്രി കാലം ആണെങ്കിലും) വിളിച്ച് പറയുവാനായി പൊലീസിനും, തദ്ദേശ സ്ഥാപനങ്ങള്‍ക്കും, അഗ്നി സുരക്ഷാ വകുപ്പിനും നിര്‍ദ്ദേശം നല്‍കുക.
നദീ ജലം മറ്റ് ജില്ലകളില്‍ ചെന്ന് എത്തും എങ്കില്‍ പ്രസ്തുത ജില്ലയിലെ ജില്ലാ ഇ.ഒ.സിയെ അറിയിക്കുക
അണക്കെട്ടുകളില്‍ നിന്നും ജലം തുറന്നു വിടേണ്ടുന്ന സാഹചര്യം ഉണ്ട് എന്ന അനുമാനത്തില്‍ എത്തുകയാണെങ്കില്‍ നീല അലേര്‍ട്ട് പുറപ്പെടുവിക്കുന്ന അവസരത്തില്‍, തുറന്നുവിടുവാന്‍ സാധ്യതയുള്ള അണക്കെട്ടിന്‍റെ ജല ബഹിര്‍ഗമന പാതയിലുള്ള എല്ലാ ജില്ലകളിലെയും അടിയന്തിരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രങ്ങളില്‍ (BSNL 1077ല്‍) നിര്‍ബന്ധമായും അറിയിപ്പ് നല്‍കേണ്ടതാണ് എന്നും ജല ബഹിര്‍ഗമന പാതയിലുള്ള എല്ലാ ജില്ലാ കളക്ടര്‍മാരുടെയും അനുമതിയോടെ മാത്രമേ അണക്കെട്ടുകളില്‍ നിന്നും ജലം തുറന്നു വിടാന്‍ പാടുള്ളൂ എന്നും കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, ജലസേചന വകുപ്പ് എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ നിര്‍ദ്ദേശം ജില്ലാ തലത്തില്‍ ആവര്‍ത്തിക്കുക.
എല്ലാ പ്രധാന അണക്കെട്ടുകളുടെയും ചുവപ്പ്, ഓറഞ്ച്, നീല എന്നീ അലേര്‍ട്ട് ജലനിരപ്പുകളും, റുള്‍ കെര്‍വ് അനുസരിച്ച് ഏതു സാഹചര്യങ്ങളില്‍ അണക്കെട്ടുകള്‍ തുറന്നുവിടും എന്നും അണക്കെട്ടുകള്‍ നിലനില്‍ക്കുന്നതും, അണക്കെട്ടിലെ ജലം ഒഴുകി പോകുന്നതുമായ ജില്ലകളിലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ജൂണ്‍ 1ന് മുന്‍പ് നല്‍കി മുന്‍കൂര്‍ അനുമതി വാങ്ങണം എന്നും മേല്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ നിര്‍ദ്ദേശം ജില്ലാ തലത്തില്‍ ആവര്‍ത്തിക്കുക.
എല്ലാ അണക്കെട്ടുകള്‍ക്കും ചുവപ്പ്, ഓറഞ്ച്, നീല എന്നീ മൂന്നു തരം മുന്നറിയിപ്പുകള്‍ ഇല്ല. ഏതെല്ലാം അണക്കെട്ടുകള്‍ക്കാണ് ഇവ ബാധകം എന്നത് പ്രത്യേകമായി ജല ബഹിര്‍ഗമന പാതയിലുള്ള എല്ലാ ജില്ലകളിലെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളെ അറിയിക്കണം എന്ന് അണകെട്ടുകളുടെ ഉടമസ്ഥരായ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ നിര്‍ദ്ദേശം ജില്ലാ തലത്തില്‍ ആവര്‍ത്തിക്കുക.
ഇവയില്‍ ഏതെല്ലാം അണകെട്ടുകള്‍ക്ക് ചുവപ്പ് മുന്നറിയിപ്പ് പുറപ്പെടുവിക്കുമ്പോള്‍ ആണ് പൂര്‍ണ്ണമായ ഒഴിപ്പിക്കല്‍ നടപ്പാക്കേണ്ടത് എന്നത് ജലസേചന വകുപ്പ്, കെ.എസ്.ഇ.ബി എന്നിവരുമായി കൂടി ആലോചിച്ച് ജില്ലാ തലത്തില്‍ നിര്‍ണയിക്കുക. ഈ കൂടിയാലോചന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ജില്ലാ തല ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്നു എന്ന് ഉറപ്പ് വരുത്തുക.
അണകെട്ട് സംബന്ധിച്ച ഓറഞ്ച് മുന്നറിയിപ്പ് ലഭിച്ചാല്‍ ചുവടെ ചേര്‍ക്കുന്ന നടപടികള്‍ പൂര്‍ത്തീകരിച്ചു എന്ന് ഉറപ്പ് വരുത്തുക:
അതാത് അണകെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുവാന്‍ ഉദ്ദേശിക്കുന്ന ജലത്തിന് അനുസരിച്ച് ഓരോ പ്രദേശത്തും എത്ര കണ്ട് ജലം ഉയരും എന്നത് അനുമാനിച്ച് നല്‍കുവാന്‍ ജില്ല ഇ.ഓ.സിയില്‍ നിയോഗിച്ചിട്ടുള്ള ജലസേചന വകുപ്പ് എഞ്ചിനീയറോട് ആവശ്യപ്പെടുകയും, ജലം നദിയുടെ കരകവിഞ്ഞ് ഒഴുകുമോ എന്ന് കൂട്ടായി പരിശോധിക്കുകയും ചെയ്യുക.
ജലം ഒഴുകുന്ന ജില്ലയിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, പാതയിലെ എല്ലാ ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയിലെ സെക്രട്ടറിമാരെയും, പ്രസിഡന്‍റ്, ചെയര്‍മാന്‍, മേയര്‍ എന്നിവരെയും അണക്കെട്ട് തുറക്കുവാന്‍ ഉള്ള സാധ്യത സംബന്ധിച്ച വിവരം അറിയിക്കുക
എല്ലാ പത്ര-മാധ്യമങ്ങളെയും അറിയിക്കുക
ജില്ലാ കളക്ടറുടെ സാമൂഹിക മാധ്യമത്തില്‍ പ്രസിദ്ധീകരിക്കുക
ജില്ലയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുക
തുറന്നു വിടുന്ന ജലം നദിയുടെ കരകവിഞ്ഞ് ഒഴുകുവാന്‍ സാധ്യതയുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്കായി മൈക്കിലൂടെ നദിയുടെയും/കായലിന്‍റെയും തീര പ്രദേശങ്ങളില്‍ മൈക്കിലൂടെ 12 മണിക്കൂര്‍ മുന്‍പെങ്കിലും വിളിച്ച് പറയുവാനായി പൊലീസിനും, തദ്ദേശ സ്ഥാപനങ്ങള്‍ക്കും, അഗ്നി സുരക്ഷാ വകുപ്പിനും നിര്‍ദ്ദേശം നല്‍കുക..
വൈകിട്ട് 6 മണിക്ക് ശേഷം, പകല്‍ 6 മണിവരെ അണക്കെട്ടില്‍ നിന്നും പുതുതായി ജലം തുറന്ന് വിടുവാന്‍ അനുവദിക്കരുത്.
വേലിയേറ്റ സമയത്തെ സമുദ്ര സ്ഥിതി കൂടി INCOISന്‍റെ വെബ്സൈറ്റില്‍ (https://incois.gov.in/portal/osf/tide.jsp) നിന്നും പരിശോധിച്ചിട്ട് വേണം അണക്കെട്ടുകളില്‍ നിന്നും ജലം തുറന്നു വിടുവാന്‍ അനുവാദം നല്കുവാന്‍. ജില്ല ഇ.ഓ.സി യില്‍ നിയോഗിച്ചിടുള്ള ജലസേചന വകുപ്പ് എഞ്ചിനീയരോട് മേല്‍ അനുമാനം നടത്തി ശുപാര്‍ശ നല്കുവാന്‍ നിര്‍ദ്ദേശം നല്‍കുക.
അണകെട്ടുകള്‍ സംബന്ധിച്ച ചുവന്ന മുന്നറിയിപ്പ് ലഭിച്ചാല്‍ ഉടന്‍ തന്നെ അണകെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുവാന്‍ ഉദ്ദേശിക്കുന്ന ജലത്തിന് അനുസരിച്ച് ഓരോ പ്രദേശത്തും എത്ര കണ്ട് ജലം ഉയരും എന്നത് ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അനുമാനിച്ച് ജലം ഉയര്‍ന്ന് എത്തുവാന്‍ സാധ്യതയുള്ള മേഖലയിലെ ജനങ്ങളെ പൂര്‍ണ്ണമായും ഒഴിപ്പിച്ച് ക്യാമ്പുകളിലേക്ക് മാറ്റുക.
അപ്രതീക്ഷിത മഴയില്‍ രാത്രിയും തുറന്ന് വിടേണ്ടി വരുന്ന അണകെട്ടുകളുടെ പേരുകള്‍ അനുബന്ധം 4 ആയി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം അണക്കെട്ടുകളില്‍ നിന്നും ജലം തുറന്ന് വിടുന്നതായി മുന്നറിയിപ്പ് ലഭിച്ചാല്‍ വിഷയം പരിശോധിച്ച് 1 മണിക്കൂറിനുള്ളില്‍ അനുമതി നല്കണം. കൂടാതെ ഉടന്‍ തന്നെ ചുവടെ ചേര്‍ക്കുന്ന നടപടികള്‍ സ്വീകരിക്കുക.
അതാത് അണകെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുവാന്‍ ഉദ്ദേശിക്കുന്ന ജലം പുഴയുടെ കരകവിഞ്ഞ് ഒഴുകുമോ എന്ന് ജില്ല ഇ.ഓ.സിയില്‍ നിയോഗിച്ചിട്ടുള്ള ജലസേചന വകുപ്പ് എഞ്ചിനീയറോട് ആവശ്യപ്പെടുകയും, കൂട്ടായി പരിശോധിക്കുകയും ചെയ്യുക.
ജലം ഒഴുകുന്ന ജില്ലയിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, പാതയിലെ എല്ലാ ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയിലെ സെക്രട്ടറിമാരെയും, പ്രസിഡന്‍റ്, ചെയര്‍മാന്‍, മേയര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, എന്നിവരെയും അണക്കെട്ട് തുറക്കുവാന്‍ ഉള്ള സാധ്യത സംബന്ധിച്ച വിവരം അറിയിക്കുക
എല്ലാ പത്ര-മാധ്യമങ്ങളെയും അറിയിക്കുക
ജില്ലാ കളക്ടറുടെ സാമൂഹിക മാധ്യമത്തില്‍ പ്രസിദ്ധീകരിക്കുക
ജില്ലയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുക
തുറന്നു വിടുന്ന ജലം നദിയുടെ കരകവിഞ്ഞ് ഒഴുകുവാന്‍ സാധ്യതയുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്കായി മൈക്കിലൂടെ നദിയുടെയും/കായലിന്‍റെയും തീര പ്രദേശങ്ങളില്‍ മൈക്കിലൂടെ ഉടന്‍ തന്നെ (രാത്രി കാലം ആണെങ്കിലും) വിളിച്ച് പറയുവാനായി പൊലീസിനും, തദ്ദേശ സ്ഥാപനങ്ങള്‍ക്കും, അഗ്നി സുരക്ഷാ വകുപ്പിനും നിര്‍ദ്ദേശം നല്‍കുക..
നദീ ജലം മറ്റ് ജില്ലകളില്‍ ചെന്ന് എത്തും എങ്കില്‍ പ്രസ്തുത ജില്ലയിലെ ജില്ലാ ഇ.ഒ.സിയെ അറിയിക്കുക. പ്രസ്തുത ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും a മുതല്‍ f വരെ നടപ്പില്‍ വരുത്തുക.
ഇത്തരം സാഹചര്യത്തില്‍ അനുബന്ധം 3ല്‍ സൂചിപ്പിക്കുന്നത് പോലെ ആവശ്യമായ സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കണം.