കോട്ടയം ജില്ലയിലെ ആപ്ദാ മിത്ര സന്നദ്ധ സേനയുടെ ഉപയോഗം
കോട്ടയം ജില്ലയില്‍ 200 പരിശീലനം സിദ്ധിച്ച ആപ്ദാ മിത്ര സന്നദ്ധ സേനയുടെ സംഘം ലഭ്യമാണ്. ഇവര്‍ക്ക് വെള്ളപ്പൊക്ക ദുരന്ത പ്രതികരണ പരിശീലനവും, രക്ഷാ പ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളും നല്‍കിയിട്ടുണ്ട്.
രക്ഷാ പ്രവര്‍ത്തനം നടത്തുവാന്‍ പരിശീലനം ലഭിച്ച ആപത മിത്ര പ്രവര്‍ത്തകരെ ഔദ്യോഗിക സേനകളുടെ മേല്‍നോട്ടത്തില്‍ ഉപയോഗിക്കാം.
ഏകോപന പ്രവര്‍ത്തനം, ക്യാമ്പ് നടത്തിപ്പ്, ആരോഗ്യ പരിപാലനവും ശുചിത്വവും, ഒഴിപ്പിക്കല്‍ പ്രവര്‍ത്തനം എന്നിവയിലും ഇവരുടെ സേവനം വിനിയോഗിക്കാം.
ഇവരുടെ ഒരു യോഗം 30-5-2020ന് മുന്‍പ് കോട്ടയം കളക്ടര്‍ നടത്തുകയും ജില്ലയിലെ അഗ്നി സുരക്ഷാ വകുപ്പിനോട് ആപ്ദാ മിത്ര സന്നദ്ധ സേനയുടെ ഉപയോഗം പ്രാദേശികമായി അതാത് ഫയര്‍ സ്റ്റേഷനിലൂടെ ഉറപ്പ് വരുത്തുവാനും നിര്‍ദ്ദേശിക്കുക
ആപ്ദാ മിത്ര സന്നദ്ധ സേനയിലെ അംഗങ്ങളോട് Medical Insurance, Life Insurance എന്നിവ വ്യക്തിഗതമായി വാങ്ങുവാന്‍ നിര്‍ദ്ദേശിക്കുന്നത് ഉചിതമാണ്.
ആപ്ദാ മിത്രസന്നദ്ധ സേനയെ ഉപയോഗിക്കുന്ന അവസരത്തില്‍ ഇവരുടെ യാത്രയ്ക്കായുള്ള വാഹനം, ഇവരുടെ വിനിയോഗ സമയത്തെ ഭക്ഷണം, വെള്ളം, ഇവര്‍ക്ക് ദുരന്ത പ്രതികരണ സമയത്ത് പരിക്കേല്‍ക്കുകയാണെങ്കിലുള്ള ചികിത്സാ എന്നിവ GO (Ms) No. 194/2015/DMD dated 20-05-2015, item 2 – Search and Rescue Operations പ്രകാരം 2245-02-101-94-Flood-Other items എന്ന ഹെഡ്ല്‍ നിന്നും വഹിക്കാവുന്നതാണ്