ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
ജില്ലയില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുവാന്‍ സാധിക്കുന്ന സ്ഥലങ്ങളുടെ ഭൂപടവും പട്ടികയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എല്ലാ ജില്ലകള്‍ക്കും ലഭ്യമാക്കും.
ഹെലികോപ്റ്റര്‍ ഇറങ്ങുന്ന സാഹചര്യം ഉണ്ട് എങ്കില്‍ ചുവടെ ചേര്‍ക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കുക
വെള്ളക്കെട്ട് ഉണ്ടെങ്കില്‍, വെള്ളക്കെട്ട് ഒഴിവാക്കുവാന്‍ പൊതു മാരാമത്ത് വകുപ്പിനോട് നിര്‍ദ്ദേശിക്കുക
ഹെലികോപ്റ്റര്‍ പങ്ക കുരുങ്ങുവാന്‍ സാധ്യതയുള്ള മരങ്ങള്‍, കമ്പികള്‍, കയറുകള്‍ എന്നിവ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യുക
ഹെലികോപ്റ്റര്‍ എത്തുന്നതിന് മുന്നോടിയായി തലേ ദിവസം തന്നെ നേവി, വായുസേന എന്നിവരുടെ (ആരുടെതാണോ ഹെലികോപ്റ്റര്‍ അവരുടെ) സംഘം എത്തും. ഇവര്‍ക്ക് താമസിക്കുവാന്‍ ഹോട്ടല്‍ സൗകര്യം ഉറപ്പാക്കുക
ഹെലികോപ്റ്റര്‍ രാത്രി തങ്ങുകയാണെങ്കില്‍ അവിടെ പൈലറ്റ് ഉള്‍പ്പടെ ഉള്ളവര്‍ക്ക് താമസിക്കുവാന്‍ ഹോട്ടല്‍ സൗകര്യം ഉറപ്പാക്കുക
ഹെലികോപ്റ്റര്‍ എത്തുന്നു എന്ന അറിയിപ്പ് സംസ്ഥാന അതോറിറ്റി നല്‍കിയാല്‍ ഇറങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലം പോലീസ് ബന്ദവസില്‍ ആക്കുക
ഹെലികോപ്റ്റര്‍ എത്തുന്നുതിന് 1 മണിക്കൂര്‍ മുന്‍പ് എങ്കിലും ലാന്‍ഡ് ചെയ്യുന്ന സ്ഥലം അടയാളപ്പെടുത്തി, ഈ സ്ഥലത്ത് നിന്നും 50 മീറ്റര്‍ ചുറ്റളവില്‍ ഉള്ള എല്ലാ വ്യക്തികളെയും പോലീസ് മാറ്റുക.
ഹെലികോപ്റ്റര്‍ എത്തുന്ന അവസരത്തില്‍ റിലീഫ് മെറ്റീരിയല്‍ ആണ് കൊണ്ടുവരുന്നത് എങ്കില്‍ ഇവ ഉടന്‍ ശേഖരിച്ച് നിശ്ചിത കളക്ഷന്‍ സെന്‍ററില്‍ എത്തിക്കുവാന്‍ വാഹനങ്ങള്‍ ഉള്‍പ്പടെ തയ്യാറാക്കുക
ഈ ആവശ്യത്തിനായി ഗതാഗത വകുപ്പ് മുന്‍കൂട്ടി തന്നെ ട്രക്കുകള്‍ കണ്ടെത്തി, ഉടമകളുമായി ധാരണയില്‍ എത്തി എന്ന് ഉറപ്പ് വരുത്തുക
വിമാനത്തില്‍ അധികമായി കേന്ദ്ര സേനകളെ വിന്യസിക്കുകയോ, സാധന സാമഗ്രികള്‍ എത്തിക്കുകയോ ചെയ്യുകയാണെങ്കില്‍ ചുവടെ ചേര്‍ക്കുന്ന നടപടികള്‍ വിമാനതാവളം ഉള്ള ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ സ്വീകരിക്കുക
റിലീഫ് മെറ്റീരിയല്‍ ആണ് കൊണ്ടുവരുന്നത് എങ്കില്‍ ഇവ ഉടന്‍ ശേഖരിച്ച് നിശ്ചിത കളക്ഷന്‍ സെന്‍ററില്‍ എത്തിക്കുവാന്‍ വാഹനങ്ങള്‍ ഉള്‍പ്പടെ തയ്യാറാക്കി നിര്‍ത്തുക
സേനാ വിന്യാസം ആണ് എങ്കില്‍ ബസ്സുകളും, വലിയ ട്രാക്കുകളും തയ്യാറാക്കി നിര്‍ത്തുക
ഈ ആവശ്യത്തിനായി ഗതാഗത വകുപ്പ് മുന്‍കൂട്ടി തന്നെ ട്രക്കുകള്‍ കണ്ടെത്തി, ഉടമകളുമായി വിനിയോഗ ധാരണയില്‍ എത്തി എന്ന് ഉറപ്പ് വരുത്തുക