ദേശീയ സമുദ്രവിവര വിശകലന കേന്ദ്രം
Indian National Centre for Ocean Information Services - INCOIS
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പൊതു മുന്നറിയിപ്പ് ബുള്ളറ്റിനുകളില്‍ സമുദ്ര സ്ഥിതി സംബന്ധിച്ച വിശകലനം നല്‍കുന്നത് ദേശീയ സമുദ്രവിവര വിശകലന കേന്ദ്രം (INCOIS) ആണ്. INCOISന്‍റെ വെബ്സൈറ്റ് https://incois.gov.in എന്നതാണ്. ഇന്‍ഡ്യന്‍ തീരത്തെ ബാധിക്കാവുന്ന, സമുദ്രത്തില്‍ ഉല്‍ഭവിക്കുന്ന വിവിധ ദുരന്തങ്ങള്‍ സംബന്ധിച്ച് INCOIS മുന്നറിയിപ്പുകള്‍ നല്‍കി വരുന്നു. താരതമ്യേന പുതിയ ഒരു സ്ഥാപനമായ INCOIS ചുരുങ്ങിയ കാലംകൊണ്ട് അന്താരാഷ്ട്ര പ്രശംസ കൈവരിച്ചിട്ടുണ്ട്. സുനാമി, കള്ളക്കടല്‍, അപകടകരമായ തിരമാലകള്‍ (Swell waves), ചുഴലിക്കാറ്റിന്‍റെ സമയത്തെ വിവിധ പ്രദേശങ്ങളിലെ സമുദ്ര സ്ഥിതി, വേലിയേറ്റ സമയത്തെ സമുദ്ര സ്ഥിതി എന്നിവയാണ് പ്രധാനമായും INCOIS നല്‍കുന്ന മുന്നറിയിപ്പുകള്‍. ഇവയില്‍ സുനാമി ഒഴികെ ഉള്ള എല്ലാ വിശകലനങ്ങളും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ബുള്ളറ്റിനുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുനാമി കാലവര്‍ഷവുമായി ബന്ധപ്പെട്ട ദുരന്ത സാധ്യത അല്ലാത്തതിനാല്‍ ഇവിടെ വിശദമാക്കുന്നില്ല. ചില അവസരങ്ങളില്‍ INCOIS പ്രത്യേകമായി തന്നെ മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കാറുണ്ട്. ഇത്തരം അവസരങ്ങളില്‍ ഈ മുന്നറിയിപ്പുകള്‍ക്കനുസരിച്ച് ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും. INCOISന്‍റെ വെബ്സൈറ്റില്‍ വിവിധ വിവരങ്ങള്‍ ലഭ്യമാണ്. ഇവയില്‍ ദുരന്ത സാഹചര്യവുമായി ബദ്ധപ്പെട്ടവയുടെ ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു.
Sl. No
ലഭ്യമായ വിവരം
ലിങ്ക്
1
വേലിയേറ്റ വേലിയിറക്ക വിവരം
https://incois.gov.in/portal/osf/tide.jsp
2
കേരളത്തിലെ തീരത്തെ കടലിലെ തിരമാലകളുടെ ഉയരവും, ദിശയും
https://incois.gov.in/portal/osf/osfCoastal.jsp?region=coastal&area=kerala¶m=swh&ln=en
3
അറബി കടലിലെ വിവിധ സൂചകങ്ങളുടെ സ്ഥിതി
https://incois.gov.in/portal/osf/osfRegional.jsp?region=regional&area=arabian_sea¶m=d20
4
സുനാമി മുന്നറിയിപ്പ്
http://tsunami.incois.gov.in/TEWS/
5
തിരയേറ്റം (Storm Surge)
https://incois.gov.in/portal/stormsurge