വെള്ളപ്പൊക്കം സംബന്ധിച്ച മുന്നറിയിപ്പ്
Last updated
Was this helpful?
Last updated
Was this helpful?
കേന്ദ്ര ജല കമ്മീഷന്‍ (CWC) കേരളത്തില്‍ നിലവില്‍ 39 ഇടങ്ങളില്‍ പുഴകളിലെ ജലനിരപ്പ് നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഈ സ്ഥലങ്ങളുടെ പട്ടിക അനുബന്ധം 8 ആയി ചേര്‍ക്കുന്നു. ഇവയില്‍ 15 സ്ഥലങ്ങളില്‍ ജലനിരപ്പ്, അടുത്ത 24 മണിക്കൂര്‍ സമയത്തേക്കുള്ള ജലനിരപ്പിന്‍റെ പ്രവചനം, മഞ്ഞ, ഓറഞ്ച്, ചുവപ്പ് അലര്‍ട്ടുകള്‍ പുറപ്പെടുവിക്കുന്ന ജല നിരപ്പ് എന്നിവ ദിവസവും ഒരു തവണ കാലവര്‍ഷ-തുലാവര്‍ഷ സമയത്ത് CWC ലഭ്യമാക്കുന്നുണ്ട്. ഇവ ദുരന്ത നിവാരണ അതോറിറ്റി അതാത് ജില്ലകള്‍ക്കും, പൊതു സമൂഹത്തിനും ലഭ്യമാക്കുന്നുണ്ട്. ഇവ ഇവിടെ നിരീക്ഷിക്കാം http://india-water.gov.in/.
നിലവില്‍ വെള്ളപ്പൊക്ക ആവര്‍ത്തന സാദ്ധ്യതാഭൂപടവും, അതാത് ദിവസത്തെ വെള്ളപ്പൊക്ക സാധ്യതാ ഭൂപടവും തയ്യാറാക്കി കേന്ദ്ര ജല കമ്മീഷനില്‍ നിന്നും കേരളത്തിന് ലഭിച്ചിട്ടില്ല. ഇവ ലഭിക്കേണ്ടത് തദ്ദേശ തലത്തില്‍ വെള്ളപ്പൊക്ക നിവാരണ പദ്ധതികള്‍ തയ്യാറാക്കുവാനും, പ്രതികരണ നടപടികള്‍ സൂക്ഷ്മം ആക്കുവാനും അത്യാവശ്യം ആണ്. മേല്‍ ആവശ്യം കേന്ദ്ര ജല കമ്മീഷനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.