കേരളത്തിലെ 2020ലെ കാലവര്‍ഷം സംബന്ധിച്ച അനുമാനം

നിലവില്‍ ലഭ്യമായിട്ടുള്ളത്ത് ഇന്ത്യ മൊത്തത്തില്‍ ഉള്ള പ്രവചനം ആണ്. ഈ പ്രവചനം പ്രകാരം ഇന്ത്യയിൽ 2020 മൺസൂൺ മഴ സാധാരണ മഴയോ സാധാരണയിൽ കൂടുതലോ ആവാനുള്ള സാധ്യതയാണുള്ളത്. പ്രാദേശികമായ വ്യതിയാനങ്ങൾക്ക് സാധ്യതയുമുണ്ട്. 2018 ൽ ഏറെക്കുറെ സമാനമായ ദീർഘകാല മഴ പ്രവചനമായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളിലും 2018 ൽ പ്രളയം സൃഷ്ടിച്ചാണ് മൺസൂൺ കടന്ന് പോയത്. മുന്‍വര്‍ഷങ്ങളിലെ പ്രവചനവും, ലഭ്യമായ മഴയുടെ തോതും ചുവടെ ചേര്‍ക്കുന്നു.

നിലവിൽ പ്രാദേശിക അടിസ്ഥാനത്തിലുള്ള ദീർഘകാല പ്രവചനങ്ങൾ ലഭ്യമാക്കുവാനുള്ള സൗകര്യം രാജ്യത്തില്ല. കേന്ദ്ര കലാവസ്ഥാ വകുപ്പിന്‍റെ (ഐ.എം.ഡി) 2011 മുതലുള്ള തെക്ക് പടിഞ്ഞാറൻ മണ്‍സൂണ്‍ പ്രവചനവും കേരളത്തില്‍ ലഭിച്ച മഴയും ദീര്‍ഘകാല ശരാശരിയുടെ ശതമാന കണക്കില്‍ ചുവടെച്ചേര്‍ക്കുന്നു. പ്രവചനവും പ്രാദേശിക മഴയുടെ അളവും തമ്മിലുള്ള വ്യതിയാനം ഈ ഗ്രാഫില്‍ നിന്നും വ്യക്തമാണ്.

2005-2019 വരെയുള്ള 15 വര്‍ഷങ്ങളില്‍, 9 തവണ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ മഴയും, 6 തവണ പ്രതീക്ഷിച്ചതില്‍ കുറവ് മഴയും ആണ് കേരളത്തില്‍ ലഭിച്ചത് എന്ന് ചുവടെ ചേര്‍ക്കുന്ന കേരളത്തിലെ പ്രതീക്ഷിച്ച മഴയും, ലഭിച്ച മഴയും തമ്മിലുള്ള താരതമ്യത്തില്‍ നിന്നും വ്യക്തമാണ്.

ഓരോ മാസത്തിലും ജില്ലകളില്‍ ലഭിച്ചേക്കാവുന്ന ശരാശരി മഴ ചുവടെ ചേര്‍ക്കുന്നു.

സംസ്ഥാനത്ത് അതാത് മാസവും, ഋതുക്കളിലും, വര്‍ഷികമായും, ലഭിക്കുന്ന ശരാശരി മഴയുടെ ഭൂപടങ്ങള്‍ അനുബന്ധം 6 ആയി ചേര്‍ത്തിട്ടുണ്ട്.

വിവിധ കാലാവസ്ഥാ മോഡലുകളിൽ നിന്നും ഏജൻസികളിൽ നിന്നും ലഭ്യമാകുന്ന വിവരങ്ങളെ അപഗ്രഥിക്കുമ്പോൾ, കേരളത്തിൽ 2020 മൺസൂണിൽ ജൂൺ മുതൽ സെപ്തംബര്‍ വരെയുള്ള ആകെ മഴ ശരാശരിയില്‍ കൂടുതൽ മഴയോ, ശരാശരി മഴയോ ആകാനുള്ള സാധ്യതയാണ് കാണാവുന്നത്. പ്രളയവും മറ്റ് പ്രകൃതിക്ഷോഭങ്ങളും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള അതിതീവ്ര മഴ ദിനങ്ങൾ ഉണ്ടാകുമോ എന്നുള്ള വിവരങ്ങൾ ഇപ്പോൾ പ്രവചിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ സാമാന്യം നല്ല മഴ ലഭിക്കാൻ ഇടയുള്ള മഴക്കാലമെന്ന ധാരണ വച്ച് കൊണ്ടും, മുൻ വർഷങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലും സമൂലവും കാര്യക്ഷമവുമായ തയ്യാറെടുപ്പുകൾ കേരളത്തിലുടനീളം ബന്ധപ്പെട്ട മുഴുവൻ വകുപ്പുകളും, സംവിധാനങ്ങളും, പൊതുജനങ്ങളും നടത്തേണ്ടതുണ്ട്.

Last updated