ഔദ്യോഗിക മുന്നറിയിപ്പ് ലഭിക്കുന്ന ആപ്പുകളും, വെബ്സൈറ്റുകളും, സാമൂഹിക മാധ്യമങ്ങളും
Last updated
Last updated
കാലാവസ്ഥാ സംബന്ധിയായ മുന്നറിയിപ്പുകള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ https://mausam.imd.gov.in/, www.imdtvm.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. സമുദ്രസ്ഥിതി സംബന്ധിച്ച വിവരം, www.incois.gov.in എന്ന ദേശീയ സമുദ്രവിവര വിശകലന കേന്ദ്രത്തിന്‍റെ (INCOIS) വെബ്സൈറ്റില്‍ ലഭ്യമാണ്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിലും (sdma.kerala.gov.in), ഫേസ്ബുക്കിലെ കേരള സര്‍ക്കാര്‍ പേജും, ബഹു: മുഖ്യമന്ത്രിയുടെ പേജും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പേജും, അതതു സമയങ്ങളില്‍ ഔദ്യോഗികമായി ദുരന്ത സംബന്ധിയായ മുന്നറിയിപ്പുകളും വിവരങ്ങളും പൊതുജനങ്ങള്‍ക്കായി നല്‍കുന്നുണ്ട്.
ദുരന്ത നിവാരണ അതോറിറ്റി, ദുരന്ത സംബന്ധിയായ നിര്ദേശങ്ങള്‍ നല്‍കുന്നതിനായി പ്രത്യേക WhatsApp Group 2015 മുതല്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. KSDMA IAS Officers, KSDMA IPS Officers, KSDMA Forces, KSDMA Media, KSDMA PS to Ministers, KSDMA Volunteers, KSDMA Virtual Cadre, NDMA-KSDMA എന്നിവയാണ് ഈ ഗ്രൂപ്പുകള്‍.
ഇവ കൂടാതെ, Qkopy എന്ന പൊതു ആപ്പിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ദുരന്ത സംബന്ധിയായ മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും നല്കുന്നുണ്ട്.
മിന്നല്‍ ഉണ്ടാകുന്ന സ്ഥലങ്ങള്‍ മനസ്സിലാക്കുവാനും, നമ്മള്‍ നില്‍ക്കുന്ന സ്ഥലത്തിന് അടുത്ത് മിന്നല്‍ ഉണ്ടാകുന്നുണ്ടോ എന്ന് മനസ്സിലാക്കുവാനും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ‘ദാമിനി (Damini)’ എന്ന ഒരു മൊബൈല്‍ അപ്ലിക്കേഷന്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്.
പോതുജങ്ങള്‍ക്കായി നിലവില്‍ ഐ.റ്റി. മിഷന്‍ ഒരു ആപ്പ് ഉണ്ടാക്കിയിട്ടുണ്ട് - m-keralam app. ഈ ആപ്പ് Google Play Storeല്‍ ലഭ്യമാണ്. ഈ ആപ്പില്‍ കാലാവസ്ഥാ വിവരങ്ങള്‍ ലഭ്യക്കിയിട്ടുണ്ട്.
കോവഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുവാനായി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള GOK Direct എന്ന ആപ്പിലും മുന്നറിയിപ്പുകള്‍ ലഭ്യമാക്കുന്നുണ്ട്.
പ്രസ്തുത അപ്ലിക്കേഷനുകള്‍ ഡി.ഇ.ഓ.സിയിലെ ഒരു ഔദ്യോഗിക മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യുകയും, നിരീക്ഷിക്കുകയും ചെയ്യുക. ഇവ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉപയോഗിക്കുന്നത് കാലാവസ്ഥാ വിവരം കൂടുതല്‍ വ്യാപകമായി ഉപയോഗപ്പെടുവാന്‍ സാഹചര്യം ഒരുക്കും. ഇതിനായി ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥരേയും പ്രത്യേകമായി പ്രേരിപ്പിക്കുന്നത് ഉചിതമാണ്.