അലര്‍ട്ടുകളും അതിനനുസരിച്ച് സ്വീകരിക്കേണ്ട നടപടികളും
Last updated
Was this helpful?
Last updated
Was this helpful?
കേരളത്തിന്‍റെ ഭൂമിശാസ്ത്ര-സാമൂഹിക ഘടനകൂടി പരിഗണിച്ച് വേണം ഈ അലെർട്ടുകളെ മനസ്സിലാക്കുവാന്‍. കേരളം വളരെ വ്യത്യസ്ഥമായ ഭൂപ്രകൃതിയുള്ള പ്രദേശമാണ്. ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോരവും, വീതി കുറഞ്ഞ ധാരാളം നദികളും നീളമേറിയതും ജനസാന്ദ്രതയേറിയതുമായ കടൽതീരവുമാണ് നമ്മുടെ പ്രധാന അപകട മേഖലകൾ. സുരക്ഷിതമല്ലാത്ത ഇത്തരം പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സാമൂഹിക ഘടനയും പരിശോധിക്കണം. കേരള സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ ആകും ഇത്തരം പ്രദേശങ്ങളില്‍ വസിക്കുന്നത്. അടച്ചുറപ്പില്ലാത്ത വീടുകൾ ഏറ്റവും കൂടുതൽ കാണപ്പെടാനും സാധ്യതയുള്ള മേഖലകളാണിവ. അലെർട്ടുകളും അതിനനുസരിച്ച് വിലയിരുത്തേണ്ടതാണ്. മഴ എല്ലായിടത്തും ഒരു പോലെ അപകടം വിതക്കണമെന്നില്ല. മലയോരഭൂമിയില്‍ മനുഷ്യനായി വ്യതിയാനം വരുത്തുകയും, ഹരിത മേലാപ്പ് ഇല്ലാതാക്കപ്പെടുകയും ചെയ്ത സ്ഥലങ്ങള്‍, റോഡിനും, വീടിനും മറ്റുമായി കുന്ന് വെട്ടി 1 മീറ്ററില്‍ അധികം ഉയര്‍ന്ന മണ്‍തിട്ടകള്‍ നിര്‍ത്തിയിട്ടുള്ള ഇടങ്ങള്‍, ചതുപ്പും, നെല്‍വയലും നികത്തിയ സ്ഥലങ്ങള്‍, നീര്‍ച്ചാലുകള്‍ വഴിതിരിച്ച് വിട്ടതോ, തടയപ്പെട്ടതോ ആയ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ചെറു തീക്ഷ്ണതയുള്ള മഴ തന്നെ വലിയ ദുരന്തം സൃഷ്ടിച്ചേക്കാം. അതിനാല്‍ തന്നെ ഒരു ജില്ലയിലെ മലയോര മേഖലയില്‍ എടുക്കുന്ന മുന്നൊരുക്കങ്ങള്‍ മതിയാകില്ല തീരപ്രദേശത്ത്. ഓരോ മുന്നറിയിപ്പും പരിഗണിച്ച് അതാതു പ്രദേശത്തിന് അനുയോജ്യമായ തീരുമാനങ്ങള്‍ അതാതു പ്രദേശത്തെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നിര്‍ണയിക്കേണ്ടതുണ്ട്. ഓരോ വില്ലേജിലെയും ദുരന്ത സാധ്യത ക്രോഡീകരിച്ച് പട്ടികയായി സംസ്ഥാന ദുരന്ത ലഘൂകരണ പദ്ധതിയുടെ അനുബന്ധമായി നല്‍കിയിട്ടുണ്ട്. ഇവ കൂടി പരിഗണിച്ചുവേണം പ്രാദേശിക തീരുമാനം കൈകൊള്ളാന്‍.
തുടര്‍ച്ചയായി മഴ ലഭിച്ചുകൊണ്ടിരിക്കുന്ന ദിവസങ്ങള്‍ക്കിടയില്‍ ഒരു ദിവസം മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചാല്‍, മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുന്ന ദിവസം പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. അതുപോലെ തുടര്‍ച്ചയായി മഴ ലഭിച്ചുകൊണ്ടിരിക്കുന്ന ദിവസങ്ങള്‍ക്കിടയില്‍ ഒരു ദിവസം ഓറഞ്ച് ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചാല്‍, ഓറഞ്ച് ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുന്ന ദിവസം പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ മഴ ലഭിക്കാതിരിക്കുകയും എന്നാല്‍ ഒരു ദിവസം ചുവപ്പ് ജാഗ്രതാ നിര്‍ദ്ദേശം ലഭിക്കുകയും ചെയ്താലും ചുവപ്പ് ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുന്ന ദിവസം പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു.
ഈ ഓരോ അലേര്‍ട്ട് നിറത്തിനും അനുസരിച്ച് ഓരോ വകുപ്പും കൈക്കൊളെളണ്ടുന്ന നടപടികള്‍ ല്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്നു. ഇവ എല്ലാ വകുപ്പുകളും, തദ്ദേശ സ്ഥാപനങ്ങളും പ്രത്യേകം പരിശോധിച്ച് അവരവര്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള നടപടികള്‍ അതാത് സാഹചര്യവും, സംസ്ഥാന/ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ നിര്‍ദ്ദേശവും അനുസരിച്ച് സ്വീകരിക്കണം.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കാറ്റിന്‍റെ പ്രവചനത്തില്‍ 30 കിലോമീറ്ററില്‍ അധികം വേഗതയും, INCOISന്റ്റെ തിരമാല പ്രവചനം കേരള തീരത്ത് 2 മീറ്ററില്‍ അധികം ആകുകയും ചെയ്താല്‍ പ്രസ്തുത കാലയളവില്‍ അവര്‍ നിര്‍ദ്ദേശിക്കുന്ന പ്രദേശങ്ങളില്‍ മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണം എന്നും, 2 m തിരമലയില്‍ മറിയുവാന്‍ സാധ്യതയുള്ള ചെറിയയാനങ്ങളില്‍ മത്സ്യ ബന്ധനം നടത്തുന്നത് ഒഴിവാക്കണം എന്നും ഉപദേശ രൂപേണ അറിയിപ്പ് നല്‍കും.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ 4-12-2017ലെ തീരുമാനത്തിന്‍റെ വെളിച്ചത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് "Fishermen advised not to venture" എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ "മത്സ്യതൊഴിലാളികള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പോ, INCOISഓ നിര്‍ദ്ദേശിക്കുന്ന സമുദ്ര മേഖലയില്‍, നിര്‍ദ്ദേശിക്കുന്ന കാലയളവില്‍ "മത്സ്യ ബന്ധനത്തിന് പോകരുത്", എന്ന നിര്‍ദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കും.
ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെയും, അറബിക്കടലിന്‍റെയും, ബംഗാള്‍ ഉള്‍ക്കടലിന്‍റെയും ഏതെങ്കിലും സമുദ്ര പ്രദേശത്ത് "Total suspension of fishing" എന്ന നിര്‍ദ്ദേശം ഉണ്ടെങ്കില്‍ പ്രസ്തുത മേഖലയില്‍, മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്ന കാലയളവില്‍ "മത്സ്യ ബന്ധനത്തിന് പോകുന്നത് തടയണം" എന്ന കര്‍ശന നിര്‍ദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കും.