വെതർ ചാനൽ (Weather Channel)
പ്രമുഖ സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ സംരംഭമായ വെതർ ചാനൽ അവരുടെ മൺസൂൺ പ്രവചനത്തിൽ പറയുന്നത് 2020 ൽ മൺസൂൺ ഇന്ത്യയിൽ നേരത്തെ എത്തുമെന്നാണ്. ഈ വർഷം മെയ് 31 ന് തന്നെ മൺസൂൺ ഇന്ത്യയിൽ എത്തുമെന്നാണ് IBM വെതർ ചാനല്‍ കണക്കാക്കുന്നത്. മാത്രമല്ല, വെതർ ചാനലിന്‍റെ പ്രവചനത്തിൽ 'സാധാരണയിലും കൂടിയ' മഴയാകും ഈ സീസണിൽ ഇന്ത്യയിൽ ലഭിക്കുക എന്നാണ് പ്രവചിക്കുന്നത്. സാധാരാണ സമയത്തിനും ഒരു ദിവസം മുന്നേ എത്തുന്ന മൺസൂൺ ദീർഘകാല ശരാശരിയുടെ 105% മഴയാണ് ഈ വർഷം ഇന്ത്യയിലാകെ നൽകുമെന്ന് പ്രതീക്ഷിക്കുന്നത്. വെതർ ചാനലിന്‍റെ കാലാവസ്ഥാ അവലോകന ഭൂപടത്തിൽ കേരളം ഉൾപ്പെടുന്ന മേഖലയിൽ സാധാരണയിൽ കൂടുതൽ മഴയ്ക്കുള്ള സാധ്യതയുടെ സൂചന തന്നെയാണ് നൽകുന്നത്. പ്രമുഖ ആഗോള കാലാവസ്ഥാ മോഡലായ ECMWF ൻറെ മോഡൽ ഔട്ട്പുട്ടുകൾ കൂടി അധികരിച്ച് കൊണ്ടാണ് വെതർ ചാനെൽ റിപോർട്ട് തയ്യാറാക്കിയിട്ടുള്ളത്. ECWMF നൽകുന്ന സൂചനയും കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ പ്രതീക്ഷിക്കാം എന്നാണ്.
Last updated