പ്രവചനത്തിലെ മഴ സാധ്യതാ സ്ഥലങ്ങളെ സംബന്ധിച്ച വിവരം
@page { margin: 2cm } p { margin-bottom: 0.21cm; direction: ltr; line-height: 115%; text-align: left; orphans: 2; widows: 2 } p.western { font-family: "Calibri", serif; font-size: 11pt; so-language: en-US } p.cjk { font-family: "SimSun"; font-size: 11pt; so-language: ar-SA } p.ctl { font-family: "Calibri"; font-size: 11pt; so-language: ar-SA } a:link { color: #0000ff }
കാലാവസ്ഥാ പ്രവചനത്തില്‍ 'ഒന്നോ രണ്ടോ സ്ഥലങ്ങള്‍ (One or two places)', 'ചില സ്ഥലങ്ങള്‍ (At a few places)', 'ഒട്ടനവധി സ്ഥലങ്ങള്‍ (At many places)', 'ബഹുഭൂരിപക്ഷം സ്ഥലങ്ങള്‍ (At most places)' എന്നീ പ്രയോഗങ്ങള്‍ കാണുമ്പോള്‍ പലപ്പോഴും തമാശയായും, കളിയാക്കലിന്‍റെ ഭാഷയിലും വിമര്‍ശിക്കുന്നത് കാണാറുണ്ട്. പൊതുവില്‍ എന്താണ് ഈ പ്രയോഗങ്ങള്‍ സൂചിപ്പിക്കുന്നത് എന്ന് അറിവില്ലാത്തതിനാലാണ്.
Isolated rainfall - One or two places - ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ മഴ - സംസ്ഥാനത്ത് കാലാവസ്ഥാ വകുപ്പിന്‍റെ മഴ മാപിനി സ്റ്റേഷനുകളില്‍ 25 ശതമാനമോ അതില്‍ കുറവോ എണ്ണത്തില്‍ മഴ ലഭിക്കുവാനുള്ള സാധ്യത എന്ന് അര്‍ത്ഥം (<25% of stations gets rainfall).
Scattered rainfall - At a few places - ചില സ്ഥലങ്ങളില്‍ മഴ - സംസ്ഥാനത്ത് കാലാവസ്ഥാ വകുപ്പിന്‍റെ മഴ മാപിനി സ്റ്റേഷനുകളില്‍ 25 മുതല്‍ 50 ശതമാനം വരെ എണ്ണത്തില്‍ മഴ ലഭിക്കുവാനുള്ള സാധ്യത എന്ന് അര്‍ത്ഥം (26–50% of stations gets rainfall).
Fairly widespread - At many places - ഒട്ടനവധി സ്ഥലങ്ങളില്‍ മഴ - സംസ്ഥാനത്ത് കാലാവസ്ഥാ വകുപ്പിന്‍റെ മഴ മാപിനി സ്റ്റേഷനുകളില്‍ 51 മുതല്‍ 75 ശതമാനം വരെ എണ്ണത്തില്‍ മഴ ലഭിക്കുവാനുള്ള സാധ്യത എന്ന് അര്‍ത്ഥം (51–75% of stations gets rainfall).
Widespread - At most places - ബഹുഭൂരിപക്ഷം സ്ഥലങ്ങളില്‍ മഴ - സംസ്ഥാനത്ത് കാലാവസ്ഥാ വകുപ്പിന്‍റെ മഴ മാപിനി സ്റ്റേഷനുകളില്‍ 76 മുതല്‍ 100 ശതമാനം വരെ എണ്ണത്തില്‍ മഴ ലഭിക്കുവാനുള്ള സാധ്യത എന്ന് അര്‍ത്ഥം (76–100% of stations gets rainfall).
സംസ്ഥാനത്ത്, കാലാവസ്ഥാ വകുപ്പ് നിലവില്‍ 65 സ്ഥലങ്ങളില്‍ മഴ മാപിനികള്‍ സ്ഥാപിച്ച് ദൈനംദിന മഴ അളവുകള്‍ ലഭ്യമാക്കുന്നുണ്ട്. മേല്‍ സൂചിപ്പിച്ചത് പോലെ :
Isolated rainfall - One or two places - ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ മഴ = സംസ്ഥാനത്ത് കാലാവസ്ഥാ വകുപ്പിന്‍റെ, പരമാവധി 16 മഴ മാപിനി സ്റ്റേഷനുകളില്‍ മഴ ലഭിക്കും എന്ന് അര്‍ത്ഥം.
Scattered rainfall - At a few places - ചില സ്ഥലങ്ങളില്‍ മഴ = സംസ്ഥാനത്ത് കാലാവസ്ഥാ വകുപ്പിന്‍റെ, പരമാവധി 32 മഴ മാപിനി സ്റ്റേഷനുകളില്‍ മഴ ലഭിക്കും എന്ന് അര്‍ത്ഥം.
Fairly widespread - At many places - ഒട്ടനവധി സ്ഥലങ്ങളില്‍ മഴ = സംസ്ഥാനത്ത് കാലാവസ്ഥാ വകുപ്പിന്‍റെ, പരമാവധി 49 മഴ മാപിനി സ്റ്റേഷനുകളില്‍ മഴ ലഭിക്കും എന്ന് അര്‍ത്ഥം.
Widespread - At most places - ബഹുഭൂരിപക്ഷം സ്ഥലങ്ങളില്‍ മഴ = സംസ്ഥാനത്ത് കാലാവസ്ഥാ വകുപ്പിന്‍റെ, മഴ മാപിനി സ്റ്റേഷനുകളില്‍ 49ല്‍ കൂടുതല്‍ എണ്ണത്തില്‍ മഴ ലഭിക്കും എന്ന് അര്‍ത്ഥം.
ജില്ലാ തലത്തിലെ പ്രവചനം ലഭിക്കുമ്പോഴും ഇതേ രീതി ആണ് ഈ പ്രവചനങ്ങള്‍ മനസ്സിലാക്കാന്‍ അവലംബിക്കേണ്ടത്.
Last updated