ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും സംബന്ധിച്ച മുന്നറിയിപ്പുകള്‍

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും സംബന്ധിച്ച മുന്നറിയിപ്പുകള്‍ പ്രത്യേകമായി പുറപ്പെടുവിക്കുന്നു. ഇവയില്‍, കടലില്‍ പ്രതീക്ഷിക്കുന്ന കാറ്റിന്‍റെ വേഗത, ദിശ, മത്സ്യ തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ്, കരയിൽ പ്രതീക്ഷിക്കുന്ന കാറ്റിന്‍റെ ദിശ, വേഗത എന്നിവയും ഓരോ ജില്ലയിൽ സാധ്യതയുള്ള മഴയുടെ നിറങ്ങളെ അടിസ്ഥാനപ്പെടുത്തിയ ജില്ലാതല മുന്നറിയിപ്പുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചാല്‍ അത് ചുഴലികാറ്റായി പരിണമിക്കുവാന്‍ സാധ്യതയുണ്ട്. അതിനാല്‍, ന്യൂനമര്‍ദ്ദ മുന്നറിയിപ്പുകള്‍ കൂടുതല്‍ ശ്രദ്ധയോടെ പരിഗണിക്കണം.

മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി അറബി കടലിലും ന്യൂനമര്‍ദ്ദവും അവ ചുഴലിക്കാറ്റായി പരിണമിക്കുന്ന പ്രക്രിയയും വര്‍ദ്ധിച്ച് വരുന്നു എന്ന് കാണുന്നു. കൂടാതെ, ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും കേരളത്തില്‍ ശക്തമായ മഴയ്ക്കും, കാറ്റിനും കാരണമാകുന്നതായി കാണുന്നു. ഭൂമദ്ധ്യരേഖയുടെ വടക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ആണ് ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നത്. ഇവയില്‍ മെയ്‌, നവംബര്‍ മാസങ്ങളില്‍ ആണ് ചുഴലിക്കാറ്റുകള്‍ കൂടുതലായി രൂപപെട്ടിട്ടുള്ളത്.

ന്യൂനമര്‍ദ്ദത്തില്‍ നിന്നും ചുഴലിക്കാറ്റായി പരിണമിക്കുന്ന പ്രക്രിയയെ പ്രധാനമായും ന്യൂനമർദ്ദമേഖലയുടെ ചുറ്റും വീശുന്ന കാറ്റിന്‍റെ വേഗതയ്ക്കനുസരിച്ച് 8 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്:

  1. ന്യൂനമര്‍ദ്ദ പ്രദേശം (low pressure area): അന്തരീക്ഷ മര്‍ദ്ദം തീരെ കുറഞ്ഞ പ്രദേശത്തെ ചുറ്റി മണിക്കൂറില്‍ ശരാശരി 31 കിലോമീറ്റര്‍ വേഗയില്‍ കാറ്റ് വീശുന്ന പ്രദേശം (An area enclosed by a closed isobar with minimum pressure inside when mean surface wind is less than 31 kmph)

  2. അതിശക്ത ന്യൂനമര്‍ദ്ദം (depression): ദീർഘവൃത്താകൃതിയിൽ, ചുഴലി രൂപത്തില്‍, അന്തരീക്ഷ മര്‍ദ്ദം തീരെ കുറഞ്ഞ പ്രദേശത്തെ ചുറ്റി മണിക്കൂറില്‍ ശരാശരി 31 മുതല്‍ 49 കിലോമീറ്റര്‍ വേഗതയുള്ള പ്രദേശം (A cyclonic disturbance in which the maximum sustained surface wind speed is between 31 kmph and 49 kmph)

  3. തീവ്ര ന്യൂനമര്‍ദ്ദം (deep depression): ചുഴലി രൂപത്തില്‍, അന്തരീക്ഷ മര്‍ദ്ദം തീരെ കുറഞ്ഞ പ്രദേശത്തെ ചുറ്റി മണിക്കൂറില്‍ ശരാശരി 50 മുതല്‍ 61 കിലോമീറ്റര്‍ വേഗതയുള്ള പ്രദേശം (A cyclonic disturbance in which the maximum sustained surface wind speed is between 50 kmph and 61 kmph)

  4. ചുഴലിക്കാറ്റ് (Cyclonic Storm): ചുഴലി രൂപത്തില്‍, അന്തരീക്ഷ മര്‍ദ്ദം തീരെ കുറഞ്ഞ പ്രദേശത്തെ ചുറ്റി മണിക്കൂറില്‍ ശരാശരി 62 മുതല്‍ 88 കിലോമീറ്റര്‍ വേഗതയുള്ള പ്രദേശം (A cyclonic disturbance in which the maximum sustained surface wind speed is between 62 kmph and 88 kmph)

  5. ശക്തമായ ചുഴലിക്കാറ്റ് (Severe Cyclonic Storm): ചുഴലി രൂപത്തില്‍, അന്തരീക്ഷ മര്‍ദ്ദം തീരെ കുറഞ്ഞ പ്രദേശത്തെ ചുറ്റി മണിക്കൂറില്‍ ശരാശരി 89 മുതല്‍ 117 കിലോമീറ്റര്‍ വേഗതയുള്ള പ്രദേശം (A cyclonic disturbance in which the maximum average surface wind speed is in the range of 89 kmph to 117 kmph)

  6. അതിശക്തമായ ചുഴലിക്കാറ്റ് (Very Severe Cyclonic Storm): ദീർഘവൃത്താകൃതിയിൽ, ചുഴലി രൂപത്തില്‍, അന്തരീക്ഷ മര്‍ദ്ദം തീരെ കുറഞ്ഞ പ്രദേശത്തെ ചുറ്റി മണിക്കൂറില്‍ ശരാശരി 118 മുതല്‍ 166 കിലോമീറ്റര്‍ വേഗതയുള്ള പ്രദേശം (A cyclonic disturbance in which the maximum average surface wind speed is 118 kmph to 166 kmph)

  7. അതിതീവ്ര ചുഴലിക്കാറ്റ് (Extremely Severe Cyclonic Storm): ചുഴലി രൂപത്തില്‍, അന്തരീക്ഷ മര്‍ദ്ദം തീരെ കുറഞ്ഞ പ്രദേശത്തെ ചുറ്റി മണിക്കൂറില്‍ ശരാശരി 167 മുതല്‍ 221 കിലോമീറ്റര്‍ വേഗതയുള്ള പ്രദേശം (A cyclonic disturbance in which the maximum average surface wind speed is 167 kmph to 221 kmph)

  8. സൂപ്പര്‍ ചുഴലിക്കാറ്റ് (Super cyclonic storm): ചുഴലി രൂപത്തില്‍, അന്തരീക്ഷ മര്‍ദ്ദം തീരെ കുറഞ്ഞ പ്രദേശത്തെ ചുറ്റി മണിക്കൂറില്‍ ശരാശരി 222 കിലോമീറ്ററില്‍ അധികം വേഗതയുള്ള പ്രദേശം (A cyclonic disturbance in which maximum wind speed is 222 kmph and above)

ചുഴലിക്കാറ്റ് മുന്നറിയിപ്പ് 4 ഘട്ടങ്ങളിലായിട്ടാണ് ലഭിക്കേണ്ടത്. ഇതിനായി പ്രത്യേക ബുള്ളറ്റിന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിക്കും.

  • ആദ്യ ഘട്ടം - ചുഴലിക്കാറ്റ് ശ്രദ്ധ (First Stage - Pre Cyclone Watch): അതിശക്ത ന്യൂനമര്‍ദ്ദം ചുഴലികാറ്റായി മാറുവാനുള്ള സാധ്യത പരാമര്‍ശിക്കുന്ന ആദ്യഘട്ട ബുള്ളറ്റിന്‍, ചുഴലികാറ്റിന്‍റെ പ്രഭാവമുണ്ടാകുവാന്‍ സാധ്യതയുള്ള തീരപ്രദേശത്ത് കാലാവസ്ഥാ പ്രക്ഷുബ്ധമാകുന്നതിന് 48 മണിക്കൂര്‍ മുന്‍പ് പുറപ്പെടുവിക്കും. ഇത്തരത്തില്‍ പുറപ്പെടുവിക്കുന്ന ബുള്ളറ്റിനില്‍

  • ചുഴലിക്കാറ്റിന്‍റെ പ്രഭാവം മൂലം കാലാവസ്ഥാ പ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ള കര പ്രദേശങ്ങള്‍ ഏതൊക്കെ

  • കടല്‍ പ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ള പ്രദേശങ്ങളും ഏതൊക്കെ

  • അടുത്ത 72 മണിക്കൂര്‍ സംബന്ധിച്ച അവലോകനം

  • ഈ ബുള്ളറ്റിനില്‍ പരാമര്‍ശിക്കുന്ന കടല്‍ മേഖലയില്‍ മത്സ്യ തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകരുത് എന്ന ഉപദേശം ഉടന്‍ നല്‍കേണ്ടതാണ്.

  • രണ്ടാം ഘട്ടം - ചുഴലിക്കാറ്റ് ജാഗ്രത (Second Stage - Cyclone Alert): ചുഴലികാറ്റായി മാറുവാനുള്ള സാധ്യത പരാമര്‍ശിക്കുന്ന രണ്ടാംഘട്ട ബുള്ളറ്റിന്‍, ചുഴലികാറ്റിന്‍റെ പ്രഭാവമുണ്ടാകുവാന്‍ സാധ്യതയുള്ള തീരപ്രദേശത്ത് കാലാവസ്ഥാ പ്രക്ഷുബ്ധമാകുന്നതിന് 48 മണിക്കൂര്‍ മുന്‍പ് പുറപ്പെടുവിക്കും. ചുവടെ ചേര്‍ക്കുന്ന വിവരങ്ങള്‍ ഈ ബുള്ളറ്റിനിന്‍റെ ഭാഗമായിരിക്കും.

  • പ്രതീക്ഷിക്കുന്ന തീവ്രത

  • കാറ്റ് സഞ്ചരിക്കുവാന്‍ സാധ്യതയുള്ള പാത

  • ന്യൂനമർദ്ദത്തിൽ നിന്നും ചുഴലിക്കാറ്റായി പരിണമിക്കുന്ന പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ സഞ്ചാരപഥത്തിലെ ഏതെല്ലാം സ്ഥലങ്ങൾ ഏതെല്ലാം സമയങ്ങളിൽ തരണം ചെയ്യും എന്ന അനുമാനം

  • ചുഴലിക്കാറ്റിന്‍റെ പ്രഭാവം മൂലം കാലാവസ്ഥാ പ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ള കര പ്രദേശങ്ങള്‍ ഏതൊക്കെ

  • കടല്‍ പ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ഏതൊക്കെ

  • മത്സ്യ തൊഴിലാളികള്‍ക്കും, മാധ്യമങ്ങള്‍ക്കും, ദുരന്ത നിവാരണ പ്രവര്‍ത്തകര്‍ക്കും, പൊതു ജനങ്ങള്‍ക്കുമുള്ള കടല്‍ സ്ഥിതി, കാലാവസ്ഥാ മുന്നറിയിപ്പുകള്‍

  • അടുത്ത 72 മണിക്കൂര്‍ സംബന്ധിച്ച അവലോകനം

  • ഈ ബുള്ളറ്റിനില്‍ പരാമര്‍ശിക്കുന്ന ചുഴലിക്കാറ്റിന്‍റെ പ്രഭവ മേഖല ഉള്‍പ്പെടുന്ന കടല്‍ പ്രദേശത്ത് മത്സ്യ തൊഴിലാളികളെ മത്സ്യ ബന്ധനത്തിന് പോകുവാന്‍ അനുവദിക്കരുത്.

  • ചുഴലിക്കാറ്റിന്‍റെ പ്രഭവ മേഖല ഉള്‍പ്പെടുന്ന കര പ്രദേശം പരിഗണിച്ച് എസ്.ഇ.ഓ.സിയുമായി ബന്ധപ്പെട്ട് കാറ്റിന്‍റെ തീവ്രത വിലയിരുത്തി പൊതുജനങ്ങളെ ഒഴിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം.

  • മൂന്നാം ഘട്ടം - ചുഴലിക്കാറ്റ് മുന്നറിയിപ്പ് (Third Stage - Cyclone Warning): ചുഴലികാറ്റായി മാറിയ വിവരം പരാമര്‍ശിക്കുന്ന മൂന്നാംഘട്ട ബുള്ളറ്റിന്‍, ചുഴലികാറ്റിന്‍റെ പ്രഭാവമുണ്ടാകുവാന്‍ സാധ്യതയുള്ള തീരപ്രദേശത്ത് കാലാവസ്ഥാ പ്രക്ഷുബ്ധമാകുന്നതിന് 24 മണിക്കൂര്‍ മുന്‍പ് പുറപ്പെടുവിക്കും. ചുവടെ ചേര്‍ക്കുന്ന വിവരങ്ങള്‍ ഈ ബുള്ളറ്റിനിന്‍റെ ഭാഗമായിരിക്കും.

  • നിലവിലെ തീവ്രത

  • നിലവില്‍ കാറ്റ് എത്തിയ സ്ഥലം

  • ചുഴലിക്കാറ്റ് എവിടെ, എപ്പോള്‍ തീരമണയും

  • ചുഴലിക്കാറ്റിന്‍റെ പ്രഭാവം മൂലം കാലാവസ്ഥാ പ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ള കര പ്രദേശങ്ങള്‍ ഏതൊക്കെ

  • കടല്‍ പ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ഏതൊക്കെ

  • പ്രഭാവ മേഖലയില്‍ വിവിധ സ്ഥലങ്ങളില്‍ മഴയുടെ തീവ്രത

  • തീരശോഷണ സാധ്യതയുള്ള തീരങ്ങള്‍ ഏതെല്ലാം

  • കാറ്റ് സഞ്ചരിക്കുവാന്‍ സാധ്യതയുള്ള പാത

  • ചുഴലികാറ്റിന്‍റെ വിവിധ ഘട്ടങ്ങളിൽ സഞ്ചാരപഥത്തിലെ ഏതെല്ലാം സ്ഥലങ്ങൾ ഏതെല്ലാം സമയങ്ങളിൽ തരണം ചെയ്യും

  • അടുത്ത 72 മണിക്കൂര്‍ സംബന്ധിച്ച അവലോകനം

  • മത്സ്യ തൊഴിലാളികള്‍ക്കും, മാധ്യമങ്ങള്‍ക്കും, ദുരന്ത നിവാരണ പ്രവര്‍ത്തകര്‍ക്കും, പൊതു ജനങ്ങള്‍ക്കുമുള്ള കടല്‍ സ്ഥിതി, കാലാവസ്ഥാ മുന്നറിയിപ്പുകള്‍

  • ഈ ബുള്ളറ്റിനില്‍ പരാമര്‍ശിക്കുന്ന ചുഴലിക്കാറ്റിന്‍റെ പ്രഭവ മേഖല ഉള്‍പ്പെടുന്ന കടല്‍ പ്രദേശത്ത് മത്സ്യ തൊഴിലാളികളെ മത്സ്യ ബന്ധനത്തിന് പോകുവാന്‍ അനുവദിക്കരുത്.

  • ചുഴലിക്കാറ്റിന്‍റെ പ്രഭവ മേഖല ഉള്‍പ്പെടുന്ന കര പ്രദേശം പരിഗണിച്ച് എസ്.ഇ.ഓ.സിയുമായി ബന്ധപ്പെട്ട് കാറ്റിന്‍റെ തീവ്രത വിലയിരുത്തി പൊതുജനങ്ങളെ ഒഴിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം.

  • നാലാം ഘട്ടം - ചുഴലിക്കാറ്റ് തീരമണഞ്ഞശേഷമുള്ള വിശകലനം (Fourth Stage - Post Landfall Outlook): ചുഴലിക്കാറ്റ് തീരമണഞ്ഞാല്‍ തീവ്രത കുറയുകയാണ് പൊതുവില്‍ സംഭവിക്കുന്നത്‌. തീരമണയാന്‍ 12 മണിക്കൂര്‍ ശേഷിക്കെ പുറപ്പെടുവിക്കുന്ന ഈ വിശകലനത്തില്‍

  • നിലവിലെ തീവ്രത

  • നിലവില്‍ കാറ്റ് എത്തിയ സ്ഥലം

  • ചുഴലിക്കാറ്റ് എവിടെ, എപ്പോള്‍ തീരമണയും

  • ചുഴലിക്കാറ്റിന്‍റെ പ്രഭാവം മൂലം കാലാവസ്ഥാ പ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ള കര പ്രദേശങ്ങള്‍ ഏതൊക്കെ

  • കടല്‍ പ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ഏതൊക്കെ

  • പ്രഭാവ മേഖലയില്‍ വിവിധ സ്ഥലങ്ങളില്‍ മഴയുടെ തീവ്രത

  • തീരശോഷണ സാധ്യതയുള്ള തീരങ്ങള്‍ ഏതെല്ലാം

  • കാറ്റ് തീരമണഞ്ഞശേഷം സഞ്ചരിക്കുവാന്‍ സാധ്യതയുള്ള പാത

  • ചുഴലികാറ്റിന്‍റെ വിവിധ ഘട്ടങ്ങളിൽ സഞ്ചാരപഥത്തിലെ ഏതെല്ലാം സ്ഥലങ്ങൾ ഏതെല്ലാം സമയങ്ങളിൽ തരണം ചെയ്യും എന്നതും തീവ്രത കുറഞ്ഞ് ഘട്ടങ്ങളില്‍ എപ്പോള്‍ പ്രവേശിക്കും എന്ന അനുമാനവും

  • അടുത്ത 72 മണിക്കൂര്‍ സംബന്ധിച്ച അവലോകനം

  • മത്സ്യ തൊഴിലാളികള്‍ക്കും, മാധ്യമങ്ങള്‍ക്കും, ദുരന്ത നിവാരണ പ്രവര്‍ത്തകര്‍ക്കും, പൊതു ജനങ്ങള്‍ക്കുമുള്ള കടല്‍ സ്ഥിതി, കാലാവസ്ഥാ മുന്നറിയിപ്പുകള്‍

എന്നിവ ഉണ്ടായിരിക്കും.

  • ഈ ബുള്ളറ്റിനില്‍ പരാമര്‍ശിക്കുന്ന ചുഴലിക്കാറ്റിന്‍റെ പ്രഭവ മേഖല ഉള്‍പ്പെടുന്ന കടല്‍ പ്രദേശത്ത് മത്സ്യ തൊഴിലാളികളെ മത്സ്യ ബന്ധനത്തിന് പോകുവാന്‍ അനുവദിക്കരുത്.

  • ചുഴലിക്കാറ്റിന്‍റെ പ്രഭവ മേഖല ഉള്‍പ്പെടുന്ന കര പ്രദേശം പരിഗണിച്ച് എസ്.ഇ.ഓ.സിയുമായി ബന്ധപ്പെട്ട് കാറ്റിന്‍റെ തീവ്രത വിലയിരുത്തി പൊതുജനങ്ങളെ ഒഴിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം.

  • ചുഴലിക്കാറ്റ് കടന്നുപോകുവാന്‍ സാധ്യതയുള്ള, കാറ്റിന്‍റെ തീവ്രത രൂക്ഷമായി അനുഭവിക്കുവാന്‍ സാധ്യതയുള്ള മേഖലയില്‍ അടിയന്തിര ദുരന്ത പ്രതികരണ നടപടികള്‍ സ്വീകരിക്കുവാന്‍ തയ്യാറെടുപ്പ് നടത്തുക.

അതിശക്ത ന്യൂനമര്‍ദ്ദ/തീവ്ര ന്യൂനമര്‍ദ്ദ ഘട്ടം മുതല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് ബുള്ളറ്റിനുകള്‍ പുറപ്പെടുവിച്ച് തുടങ്ങും. ഈ ഘട്ടത്തില്‍ മുന്നറിയിപ്പ് ബുള്ളറ്റിനുകള്‍ ചുവടെ ചേര്‍ക്കുന്ന സമയങ്ങളില്‍ പുറപ്പെടുവിക്കപ്പെടും:

  • അതിരാവിലെ 12 മണി

  • അതിരാവിലെ 3 മണി

  • രാവിലെ 6 മണി

  • ഉച്ചയ്ക്ക് 12 മണി

  • വൈകിട്ട് 6 മണി

ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ മുന്നറിയിപ്പ് ബുള്ളറ്റിനുകള്‍ ചുവടെ ചേര്‍ക്കുന്ന സമയങ്ങളില്‍ പുറപ്പെടുവിക്കപ്പെടും:

  • അതിരാവിലെ 12 മണി

  • അതിരാവിലെ 3 മണി

  • രാവിലെ 6 മണി

  • ഉച്ചയ്ക്ക് 12 മണി

  • വൈകിട്ട് 6 മണി

  • രാത്രി 10 മണി

Last updated