പൊതു നിര്‍ദ്ദേശങ്ങള്‍ - സംസ്ഥാന തലം
Handbook on Disaster Management – Volume 2 – Emergency Operations Centres & Emergency Support Functions Plan, Kerala available at (http://sdma.kerala.gov.in/wp-content/uploads/EOCESFP2015-Edition-2.pdf)ല്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന ഫോര്‍മാറ്റില്‍ എല്ലാ വകുപ്പുകളും മഴക്കാല ദുരന്ത പ്രതിരോധ-പ്രതികരണ പ്രവര്‍ത്തനം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് നടപ്പില്‍ വരുത്തുന്നതിന് സംസ്ഥാനതലത്തില്‍ ഒരു നോഡല്‍ ഓഫീസറെ നിയമിച്ച് 25th May 2020ന് മുന്‍പ് ഈ ഇമെയിലുകളില്‍ അറിയിക്കുക revenuedmdk@gmail.com, seoc.gok@gmail.com. ഇത്തരത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പേര്, വഹിക്കുന്ന സ്ഥാനം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, അവർ നൽകേണ്ടതായ സേവനങ്ങൾ, സേവനം ലഭ്യമാക്കേണ്ട ചുരുങ്ങിയ സമയപരിധി എന്നിവ ക്രോഡീകരിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് മെമോറാന്‍ഡം നല്‍കുവാന്‍ തീരുമാനിച്ചാല്‍ അതിനായി ആവശ്യമായ വിവരം അതാത് വകുപ്പില്‍ നിന്നും നോഡല്‍ ഓഫീസര്‍മാര്‍ ശേഖരിച്ച് നല്‍കേണ്ടതുണ്ട്.
ലാന്‍ഡ് റവന്യൂ, പോലീസ്, കൃഷി, ജലസേചനം, ആരോഗ്യ വകുപ്പ്, വാട്ടര്‍ അതോറിറ്റി, Mining and Geology, ഫിഷറീസ്, വൈദ്യുതി, എന്നീ വകുപ്പുകള്‍ അടിയന്തിരമായി വകുപ്പ് തല ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ജൂണ്‍ 30ന് മുന്‍പായി സമര്‍പ്പിക്കുക.
സംസ്ഥാന ഇ.ഓ.സിയിലേക്ക് പോലീസ് (സി.ഐ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍, പോലീസ് വയര്‍ലസ് ഉള്‍പ്പടെ), റവന്യു (തഹസില്‍ദാറില്‍ കുറയാതെ), അഗ്നിശമന സേന (സ്റ്റേഷന്‍ ഓഫീസര്‍ റാങ്കില്‍ കുറയാതെ), ഫിഷറീസ് (അസിസ്റ്റന്‍റെ ഡയറക്ടറില്‍ കുറയാതെ), ജലസേചനം (അസിസ്റ്റന്‍റെ എക്സിക്യൂട്ടീവ് എഞ്ചിനീയറില്‍ കുറയാതെ), കെ.എസ്.ഇ.ബി അസിസ്റ്റന്‍റെ എക്സിക്യൂട്ടീവ് എഞ്ചിനീയറില്‍ കുറയാതെ), ഗതാഗത വകുപ്പ് (R.T.Oയില്‍ കുറയാതെ), Civil Supplies, എന്നീ വകുപ്പുകള്‍ മുഴുവന്‍ സമയവും 8 മണിക്കൂര്‍ ഷിഫ്റ്റ് ആയി ഉദ്യോഗസ്ഥരെ നിയോഗിക്കണം.
ആകാശവാണിയുടെ ഈ നിലയങ്ങൾ എല്ലാവകുപ്പുകളും ശ്രദ്ധിക്കുക
Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
Alappuzha ആലപ്പുഴ MW (AM Channel): 576 kHz
Thrissur തൃശൂര് MW (AM Channel): 630 kHz
Calicut കോഴിക്കോട് MW (AM Channel): 684 kHz