ജലഗതാഗത വകുപ്പ്
1. അടിയന്തിരഘട്ടത്തില്‍ വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള ബോട്ടുകള്‍ ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുവാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് വിട്ടുനല്‍കുക.
2. വിവിധ ജില്ലകളില്‍ റജിസ്റ്റര്‍ ചെയ്ത ബോട്ടുകളുടെ വിവരങ്ങള്‍, ഉടമകളുടെ പേരും, ബോട്ട് ലഭ്യമായ സ്ഥലവും, മൊബൈല്‍ നമ്പറും സഹിതം പട്ടികപ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് മെയ് 30ന് മുന്‍പ് ലഭ്യമാക്കുക കുട്ടനാടന്‍ മേഖലയില്‍ പ്രളയ സാഹചര്യത്തില്‍ ഒറ്റപ്പെട്ട് പോകുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് ദൈനംദിന കൃത്യങ്ങള്‍ നിര്‍വഹിക്കുവാന്‍ സ്വന്തം ശുചിമുറികള്‍ ഉപയോഗിക്കുവാന്‍ സാധിക്കില്ല. ഇത്തരം സാഹചര്യത്തില്‍ ശുചിമുറികള്‍ ഉള്ള ബോട്ടുകള്‍ ഓരോ കരകളിലും എത്തിച്ച് ജനങ്ങള്‍ക്ക് സൗകര്യം ചെയ്ത് നല്‍കേണ്ടതുണ്ട്. ഇതിനായി ബോട്ട് ഉടമകളുമായി ചര്‍ച്ച നടത്തുകയും കേന്ദ്ര സര്‍ക്കാര്‍ Ltr. No. 33-2/2015-NDM-I dated 17th April 2015 from Ministry of Home Affairs, Govt. of India പ്രകാരം നിഷ്കര്‍ഷിച്ചിരിക്കുന്നത് പോലെ റേറ്റ് കോണ്‍ട്രാക്റ്റ് ക്ഷണിച്ച് തീരുമാനമാക്കി സൂക്ഷിക്കുകയും ചെയ്യുക. ആവശ്യമാണെങ്കില്‍ മാത്രം ഉപയോഗപ്പെടുത്തുക. ഇതിനാവശ്യമായ ഫോര്‍മാറ്റ് Handbook on Disaster Management – Volume 2 – Emergency Operations Centres & Emergency Support Functions Plan, Keralaല്‍ നല്‍കിയിട്ടുണ്ട്.
Last updated