ഫിഷറീസ് വകുപ്പ്
Last updated
Last updated
1. കടല്‍ ക്ഷോഭം സംബന്ധിച്ച മുന്നറിയിപ്പുകള്‍ മത്സ്യ തൊഴിലാളികള്‍ക്കും, തീരദേശ നിവാസികള്‍ക്കും സമയ ബന്ധിതമായി നല്‍കുവാന്‍ ഫിഷറീസ് വകുപ്പും, തീരദേശ പോലീസും, Marine Enforcementഉം ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുക.
2. മത്സ്യ തൊഴിലാളികള്‍ കടലില്‍ അപകടത്തില്‍പെടുമ്പോള്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി തീരദേശ പോലീസും, ഫിഷറീസ് വകുപ്പും fishing harborകള്‍ കേന്ദ്രീകരിച്ച് ഒരു കടല്‍യാനം (sea worthy boat) എങ്കിലും വാടകയ്ക്ക് എടുക്കുക. ഇതിനായി റേറ്റ് കോണ്‍ട്രാക്റ്റ് ക്ഷണിച്ച് തീരുമാനമാക്കി സൂക്ഷിക്കുക. തീരശോഷണം, ശക്തമായ കാറ്റ്, സുനാമി, ചുഴലിക്കാറ്റ് എന്നിവയോടനുബന്ധിച്ചുള്ള അടിയന്തിരഘട്ടത്തില്‍ ഈ ബോട്ടുകളുടെ ഉപയോഗത്തിന് ദുരന്ത പ്രതികരണ നിധിയില്‍ നിന്നും പണം ചെലവഴികാവുന്നതാണ്. ആവശ്യമാണെങ്കില്‍ മാത്രം ഉപയോഗപ്പെടുത്തുക. ഇതിനാവശ്യമായ ഫോര്‍മാറ്റ് Handbook on Disaster Management – Volume 2 – Emergency Operations Centres & Emergency Support Functions Plan, Keralaല്‍ നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ റേറ്റ് കോണ്‍ട്രാക്റ്റ് ക്ഷണിച്ച് അഗീകരിക്കാത്ത ഒരു വസ്തുവകകളുടെയും വാടകയോ, ചെലവ് തുകയോ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ചെലവഴിക്കുവാന്‍ പാടുള്ളതല്ല. റേറ്റ് കോണ്‍ട്രാക്റ്റ് അന്തിമമായി ജില്ലാ കളക്ടര്‍ വേണം അംഗീകരിക്കാന്‍.
3. മത്സ്യ തൊഴിലാളികള്‍ കടലില്‍ അപകടത്തില്‍പെടുമ്പോള്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ചുവടെ ചേര്‍ക്കുന്ന നമ്പറില്‍ ഫിഷറീസ് വകുപ്പിന്‍റെ സംസ്ഥാന/ജില്ല കണ്‍ട്രോള്‍ റൂം നേരിട്ട് വിളിക്കുകയും, ഇമെയില്‍ മുഖാന്തരം സന്ദേശം നല്‍കുകയും, രക്ഷാപ്രവര്‍ത്തനത്തിനായി ആവശ്യപ്പെടുകയും ചെയ്യുക. ഇത്തരത്തില്‍ നല്‍കുന്ന സന്ദേശങ്ങളുടെ ഒരു കോപ്പി ജില്ലാ കളക്ടറേറ്റിലെ ഇ.ഒ.സിക്ക് ഇമെയില്‍ ആയി നല്‍കുക.
4. കാലാവസ്ഥാ മുന്നറിയിപ്പുകളും, കടല്‍ സ്ഥിതി മുന്നറിയിപ്പുകളും, ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളും എല്ലാ Fish Landing Centres, Mathsya Bhavan, Fisheries Office എന്നിവയില്‍ എത്തുന്നു എന്ന് ഉറപ്പ് വരുത്തുക. സംസ്ഥാന അതോറിറ്റി പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അതോറിറ്റിയുടെ EOC ഗ്രൂപ്പിലൂടെ സംസ്ഥാന ഫിഷറീസ് കണ്ട്രോള്‍ റൂമിന് നല്‍കുന്നുണ്ട്.
5. തീരശോഷണം മൂലം വീടുകളില്‍ നിന്നും മാറി താമസിക്കേണ്ടി വരുന്ന മത്സ്യ തൊഴിലാളികള്‍ക്ക് അനുബന്ധം 3ല്‍ സൂചിപ്പിക്കുന്ന തരത്തില്‍ ഉള്ള ക്യാമ്പുകള്‍ സജ്ജീകരിച്ച് മാറ്റി താമസിപ്പിക്കേണ്ടതാണ്.
6. തീരശോഷണം മൂലം ഉള്ള വീടുകളുടെ നാശ നഷ്ടം സമയ ബന്ധിതമായി തദ്ദേശ വകുപ്പ്, ലാന്‍ഡ് റവന്യൂ വകുപ്പ് എന്നിവരുടെ സഹായത്തോടെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ തയ്യാറാക്കുന്ന മൊബൈല്‍ ആപ്പില്‍ ശേഖരിച്ചു എന്ന് ഉറപ്പ് വരുത്തുക, ധനസഹായം ലഭ്യമാക്കുവാന്‍ ലാന്‍ഡ് റവന്യൂ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക.
7. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ 4-12-2017ലെ തീരുമാനത്തിന്‍റെ വെളിച്ചത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് "Fishermen advised not to venture" എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ സംസ്ഥാന അതോറിറ്റി "മത്സ്യതൊഴിലാളികള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പോ, INCOISഓ നിര്‍ദ്ദേശിക്കുന്ന സമുദ്ര മേഖലയില്‍, നിര്‍ദ്ദേശിക്കുന്ന കാലയളവില്‍ "മത്സ്യ ബന്ധനത്തിന് പോകരുത്", എന്ന നിര്‍ദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കും.
8. ഇന്‍ഡ്യന്‍ മഹാസമുദ്രത്തിന്‍റെയും, അറബിക്കടലിന്‍റെയും, ബംഗാള്‍ ഉള്‍ക്കടലിന്റ്റെയും ഏതെങ്കിലും സമുദ്ര പ്രദേശത്ത് "Total suspension of fishing" എന്ന നിര്‍ദ്ദേശം ഉണ്ടെങ്കില്‍ പ്രസ്തുത മേഖലയില്‍, മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്ന കാലയളവില്‍ "മത്സ്യ ബന്ധനത്തിന് പോകുന്നത് തടയണം" എന്ന കര്‍ശന നിര്‍ദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കും.
9. മത്സ്യ തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പുകള്‍ ലഭിച്ചാല്‍ ചുവടെ ചേര്‍ക്കുന്ന നടപടികള്‍ ഫിഷറീസ് വകുപ്പും, തീരദേശ പോലീസും, Marine Enforcementഉം സ്വീകരിക്കുക:
a. എല്ലാ Fish Landing സെന്‍ററിലും, മത്സ്യ ഗ്രാമങ്ങളിലും, മൈക്കിലൂടെ വിവരം വിളിച്ചറിയിക്കുക
b. അമ്പലങ്ങള്‍, പള്ളികള്‍ എന്നിവയിലൂടെയും, മത്സ്യതൊഴിലാളി കൂട്ടായ്മകളിലൂടെയും, സാമൂഹിക സംഘടനകളിലൂടെയും വിവരം പരമാവധി മത്സ്യ തൊഴിലാളികളില്‍ എത്തിക്കുക
c. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യ തൊഴിലാളികള്‍ അധികമായുള്ള പ്രദേശങ്ങളില്‍ തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും വിവരം മൈക്കിലൂടെ വിളിച്ച് അറിയിക്കുവാന്‍ നിര്‍ദ്ദേശിക്കുക
d. വള്ളവും വലയും ഏറ്റവും അടുത്തുള്ള fishing harborല്‍ സൂക്ഷിക്കുന്നതാണ് കടല്‍ ക്ഷോഭത്തില്‍ നിന്നും, കള്ളകടലില്‍ നിന്നും ഇവ സംരക്ഷിക്കുവാന്‍ ഏറ്റവും ഉചിതം. ഈ വിവരവും, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ കയ്യില്‍ കരുതേണ്ട ആവശ്യകതയും മത്സ്യതൊഴിലാളികളെ നിരന്തരം ഓര്‍മ്മപ്പെടുത്തുക.
e. മത്സ്യ തൊഴിലാളി സുരക്ഷാ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തി പത്ര പരസ്യം നല്‍കുക.
10. തീരദേശ ജില്ലകളിൽ കോസ്റ്റൽ പോലീസ് സ്റ്റേഷനോട് ചേർന്ന് കടലോര ജാഗ്രതാസമിതികൾ പ്രവർത്തിച്ചു വരുന്നുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നും ലഭിക്കുന്ന ചുഴലിക്കാറ്റ്/ശക്തമായ മഴ/സുനാമി തുടങ്ങിയ മുന്നറിയിപ്പുകൾ കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ നിന്ന് വാട്ട്സപ് മുഖേനയും ഫോണിലൂടെയും കടലോര ജാഗ്രത സമിതികളെ അറിയിക്കേണ്ടതാണ്. അവർ തത്സമയം ഈ അറിയിപ്പുകൾ കരയിലുള്ള മത്സ്യതൊഴിലാളികളെ ഫോണിലൂടെയും കടലിലുള്ള മത്സ്യത്തൊഴിലാളികളെ വയർലസ്സിലൂടെയും അറിയിക്കേണ്ടതാണ്.
11. മത്സ്യ തൊഴിലാളികള്‍ക്ക് അവരുടെ മൊബൈല്‍ ഫോണില്‍ ഐ.എന്‍.സി.ഓ.ഐ.എസ് (INCOIS)ല്‍ നിന്നും നേരിട്ട് കാലാവസ്ഥാ, കടല്‍ സ്ഥിതി വിവരം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. ഇതിനായി, 2018ല്‍ ശേഖരിച്ച് നമ്പറുകളും, ഇവയില്‍ മാറ്റം ഉണ്ടെങ്കില്‍ പുതുക്കിയ നമ്പറുകളും, പുതുതായി മത്സ്യ തൊഴിലാളികളായി രജിസ്റ്റര്‍ ചെയ്തവരുടെ നമ്പറുകളും INCOISന് നല്‍കി എന്നും INCOIS ഈ വിവരം നല്‍കുന്നുണ്ട് എന്നും ഉറപ്പ് വരുത്തുക. എല്ലാ മത്സ്യ ഗ്രാമങ്ങളിലും മത്സ്യ തൊഴിലാളികളുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ച് INCOISന് നല്‍കുവാന്‍ കാംപേയ്ന്‍ സംഘടിപ്പിക്കുക.
12. ജില്ലയില്‍ അടിയന്തരഘട്ടത്തില്‍ ആരംഭിക്കുന്ന ക്യാമ്പ്കളില്‍ ആവശ്യമായി വരുന്ന മത്സ്യം ലഭ്യമാക്കുവാന്‍ മത്സ്യഫെഡ് തയ്യാറെടുത്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.