വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ്
1. പത്ര, ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കായി ജൂണ്‍ മാസത്തില്‍ ഒരു യോഗം ദുരന്ത നിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുക. പ്രസ്തുത യോഗത്തില്‍ കാലവര്‍ഷ അവലോകനവും, ദുരന്ത സംബന്ധിയായ മറ്റ് വിവരങ്ങളും, ദുരന്ത സാഹചര്യത്തില്‍ മാദ്ധ്യമങ്ങള്‍ക്ക് വിവരം ലഭ്യമാക്കുന്നതിനുള്ള സംവിധാനവും വിശദീകരിക്കുക.
2. സംസ്ഥാന/ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ വെബ്സൈറ്റ്, ജില്ലാ വെബ്സൈറ്റ്, സംസ്ഥാന സര്‍ക്കാരിന്‍റെയും ജില്ലാ കളക്ടര്‍മാരുടെയും സാമൂഹിക മാധ്യമം എന്നിവയില്‍ പ്രസിദ്ധീകരിക്കുക.
3. സംസ്ഥാന ഇ.ഓ.സിയിലേക്ക് ഇന്‍ഫോര്‍മേഷന്‍ ഓഫീസറില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ രാവിലെ 9 മണിമുതല്‍ വൈകിട്ട് 6 മണി വരെ നിയോഗിക്കുക. പ്രസ്തുത ഉദ്യോഗസ്ഥന് ദുരന്ത സംബന്ധിയായ വിവര ശേഖരണം ജില്ലാ തലത്തില്‍നിന്നും നടത്തി മാധ്യമങ്ങള്‍ക്ക് ദിവസവും 3 തവണ ലഭ്യമാക്കുന്നതിന്‍റെയും, സംസ്ഥാന ഇ.ഓ.സിക്ക് വേണ്ടി മാദ്ധ്യമങ്ങളുമായി നിരന്തര ബന്ധം പുലര്‍ത്തുന്നതിന്‍റെയും ചുമതല ഉണ്ടായിരിക്കും.
Last updated