മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ്
1. രണ്ട് ദിവസം അടുപ്പിച്ചു മഴ പെയ്താല്‍, ഇത്തരതില്‍ മഴ പെയ്യുന്ന വില്ലജുകളില്‍ ഉള്ള പാറമടകളില്‍ പാറ പൊട്ടിക്കുന്നത്, മഴ പെയ്യാതെ 24 മണിക്കൂര്‍ സമയം ഉണ്ടാകുന്നതു വരെ നിര്‍ത്തിവെക്കുവാന്‍ ഉത്തരവ് നല്‍കുക. ഉത്തരവ് തദ്ദേശ സ്ഥാപനത്തിന്‍റെ സെക്രെട്ടറി, വില്ലേജ് ഓഫീസര്‍, പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലും, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയ്ക്കും വരുത്തുന്നതിനായി നല്‍കുക.
2. മഴക്കാലത്ത് എല്ലാ ക്വാറികളും നിരന്തരം പരിശോധനയ്ക്ക് വിധേയമാക്കണം. മണ്ണിടിച്ചില്‍/പാറ നിരങ്ങല്‍ സാധ്യത കണ്ടാല്‍ ഉടന്‍തന്നെ അത്തരം ക്വാറികള്‍ അടച്ചിടുവാന്‍ നിര്‍ദ്ദേശിക്കുക.
3. മലയോരത്ത് നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മ്മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നിവ 2 ദിവസം തുടര്‍ച്ചയായി മഴ പെയ്ത പ്രദേശങ്ങളില്‍ അനുവദിക്കരുത്. ഇത്തരം സാഹചര്യം ഉണ്ടായാല്‍ പ്രവര്‍ത്തിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുക. ഉത്തരവ് തദ്ദേശ സ്ഥാപനത്തിന്‍റെ സെക്രെട്ടറി, വില്ലേജ് ഓഫീസര്‍, പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലും, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയ്ക്കും നടപ്പില്‍ വരുത്തുന്നതിനായി നല്‍കുക.
4. ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍/Soil Piping എന്നിവ ഉണ്ടാകുവാന്‍ ഏറ്റവും സാദ്ധ്യതയുള്ള വില്ലേജുകള്‍ മണ്ണ്‍ സംരക്ഷണ ഉദ്യോഗസ്ഥനുമായി ചേര്‍ന്ന് മാസത്തില്‍ ഒരിക്കല്‍ സന്ദര്‍ശിച്ച് ഒരു പൊതു അവലോകനം നടത്തി ജില്ലാ കളക്ടര്‍ക്ക് നല്‍കുക. ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍/Soil Piping എന്നിവ ഉണ്ടാകുവാന്‍ ഏറ്റവും സാദ്ധ്യതയുള്ള വില്ലേജുകളുടെ പട്ടിക അതാത് ജില്ലാ കളക്ടര്‍മാരില്‍ നിന്നോ ഈ കൈപ്പുസ്തകത്തില്‍ നിന്നോ https://sdma.kerala.gov.in/wp-content/uploads/2018/11/ILDM_2014.pdf ലഭിക്കുന്നതാണ്. 2018, 2019 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍ ബാധിച്ച സ്ഥലങ്ങള്‍ പ്രത്യേകം സന്ദര്‍ശിച്ച് ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളില്‍ വസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കണമോ എന്ന് ജില്ലാ കളക്ടര്‍ക്ക് ഉപദേശം നല്‍കുക. ഈ പ്രവര്‍ത്തനം കാലവര്‍ഷ-തുലാവര്‍ഷ മാസങ്ങളില്‍ മുഴുവനും തുടരുക.
5. പാറമടകളിലെ കുളങ്ങള്‍ക്ക് ചുറ്റും ഉറപ്പും, ഉയരവും ഉള്ള മുള്ള് വേലി/കമ്പി വേലി/മതില്‍ കെട്ടി സംരക്ഷികേണ്ടതാണ്. ഈ നിര്‍ദ്ദേശം എല്ലാ പാറമട ഉടമസ്ഥരും 45 ദിവസത്തിനുള്ളില്‍ പാലിച്ചു എന്ന് ഉറപ്പ് വരുത്തണം. പ്രവര്‍ത്തനം നിലച്ച പാറമടകുളങ്ങള്‍ ഉള്ള പാറമട ഉടമസ്ഥര്‍ക്കും ഈ തീരുമാനം ബാധകമാണ്.
6. പുറമ്പോക്കില്‍ ഉള്ള, നിലവില്‍ പ്രവര്‍ത്തനം നിലച്ച പാറമടകളില്‍ ഉള്ള ഇത്തരം കുളങ്ങള്‍ക്ക് ചുറ്റും വേലി/കമ്പി വേലി/മതില്‍ കെട്ടി സംരക്ഷിക്കേണ്ടത്തിന്‍റെ ചുമതല മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിനാണ്. ഇതിനാവശ്യമായ തുക പ്രസ്തുത വകുപ്പ് Quarry Safety Fund/District Mineral Foundation Fundല്‍ നിന്നും കണ്ടെത്തേണ്ടതാണ്.
Last updated