പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പ്
1. ഓറഞ്ചു, റെഡ് അലര്‍ട്ട് ഉള്ള ദിവസങ്ങളിലും, സംസ്ഥാന അതോറിറ്റി പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിക്കുന്ന ദിവസങ്ങളിലും, അലര്‍ട്ട് ഉള്ള ജില്ലകളിലെ വന മേഖലയിലെ ഊരുകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുക
2. ശക്തമായ മഴക്കാലത്ത് വനത്തിനുള്ളില്‍ വസിക്കുന്ന തദ്ദേശീയര്‍ക്ക് (native community, indigineous community) ആവശ്യമായ ഭക്ഷ്യ സാധനങ്ങള്‍ ലഭ്യമാകുന്നുണ്ട് എന്ന് വനം വകുപ്പുമായി ചേര്‍ന്ന് ഉറപ്പ് വരുത്തുക.
3. വനത്തിനുള്ളില്‍ വസിക്കുന്ന തദ്ദേശീയരെ ആവശ്യമാണെങ്കില്‍ മാറ്റി താമസിപ്പിക്കുവാന്‍ ആവശ്യമായ ക്യാമ്പുകള്‍ നടത്തുവാന്‍ ഉതകുന്ന കെട്ടിടങ്ങള്‍ അതാത് ഊരുകളിളോ, ഏറ്റവും അടുത്തുള്ള കെട്ടിട സമുച്ചയങ്ങളിലോ കണ്ടെത്തി തയ്യാറാക്കുക. തയ്യാറാക്കിയിട്ടുള്ള കെട്ടിടങ്ങള്‍ സംബന്ധിച്ച വിവരം അതാത് റേഞ്ച് ഓഫീസര്‍/പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന ഉദ്യോഗസ്ഥന്‍, അതാത് വില്ലേജ് ഓഫീസര്‍ക്കും, തഹസില്‍ദാര്‍ക്കും നല്‍കേണ്ടതാണ്. സ്വകാര്യ കെട്ടിടങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍ വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവരുമായി ബന്ധപ്പെട്ട് ഇത്തരം കെട്ടിടങ്ങള്‍ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും തുക ചെലവഴിച്ച് ദുരന്ത സമയത്ത് വാടകയ്ക്ക് എടുക്കുവാന്‍ നിഷ്കര്‍ഷിച്ചിട്ടുള്ള Rate Contract പ്രക്രിയ പൂര്‍ത്തിയാക്കുക. വനത്തിനുള്ളില്‍ ഇത്തരം ക്യാമ്പുകളുടെ നടത്തിപ്പ് ചുമതല പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പിനും, വനം വകുപ്പിനും ആയിരിക്കും. ഇതിനായി ജില്ലാ കളക്ടറുമായും, തഹസില്‍ദാറുമായും ബന്ധപ്പെട്ട് ആവശ്യമായ മറ്റ് ക്യാമ്പ് നടത്തിപ്പ് നടപടികള്‍ കൈകൊള്ളുക
Last updated