വ്യവസായ വകുപ്പ്

1. Chemical Emergency Response Centre മഴക്കാലത്ത് ഫാക്റ്ററികളില്‍ ഉണ്ടാകാവുന്ന ദുരന്ത സാധ്യത ലഘൂകരിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്ദേശങ്ങള്‍ പുറപ്പെടുവിക്കുക

2. അപകടകരമായ രാസപദാര്‍ത്ഥങ്ങള്‍ ശേഖരിച്ചിട്ടുള്ള ഫാക്റ്ററികളില്‍ അവ പ്രളയം ബാധിക്കുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ആണോ ശേഖരിച്ചിട്ടുള്ളത് എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ അവ ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ, പ്രളയം ബാധിക്കാത്ത സ്ഥലങ്ങളിലേക്കൊ, മറ്റ് നിയമങ്ങള്‍ മൂലം ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ, മഴക്കാലത്ത് മാറ്റുവാന്‍ നിര്‍ദ്ദേശിക്കുക.

3. മഴക്കാല ദുരന്തങ്ങളില്‍ അപകടകരമായ രാസപദാര്‍ത്ഥങ്ങള്‍ ശേഖരിച്ചിട്ടുള്ള ഫാക്റ്ററികളില്‍ നിന്നും രാസപദാര്‍ത്ഥങ്ങള്‍ ബഹിര്‍ഗമിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ ഉടന്‍തന്നെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കുക. പത്ര-മാധ്യമങ്ങളിലൂടെയും, പോലീസ് മുഖാന്തരവും ഇത്തരം സ്ഥലങ്ങളിലെ പൊതുജനങ്ങളെ അറിയിക്കുക, പ്രതിവിധി നിര്‍ദ്ദേശിക്കുക.

4. അപകടകരമായ മലിനീകരണം എത്തുവാന്‍ സാധ്യതയുള്ള തദ്ദേശ സ്ഥാപനത്തിലെ അധ്യക്ഷ/അദ്ധ്യക്ഷന്‍ എന്നിവരെയും അറിയിക്കുക, പ്രതിവിധി നിര്‍ദ്ദേശിക്കുക

5. കേരളത്തില്‍ ശേഖരിച്ചിട്ടുള്ള അപകടകരമായ രാസപദാര്‍ത്ഥങ്ങള്‍ ഏതെല്ലാം, എത്ര വീതം, എവിടെ എല്ലാം (തദ്ദേശ സ്ഥാപനത്തിന്‍റെ പേര് സഹിതം) എന്നത് പട്ടികപ്പെടുത്തി ആരോഗ്യ വകുപ്പിനും, സംസ്ഥാന/ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്കും ജൂണ്‍ 1ന് മുന്‍പ് നല്‍കുക. ഈ രാസപദാര്‍ത്ഥങ്ങള്‍ ജലത്തിലോ, മണ്ണിലോ, വായുവിലോ കലര്‍ന്ന് മനുഷ ജീവന് അപകടകരം ആയാല്‍ അവ പ്രതിരോധിക്കുന്ന രീതികള്‍, മരുന്നുകള്‍ എന്നിവ ഏതെല്ലാം എന്ന് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പ്രസിദ്ധീകരിക്കുക.

Last updated