വനിതാ-ശിശുക്ഷേമ വകുപ്പ്
1. ദുരന്ത സാഹചര്യങ്ങളിൽ കുട്ടികളും സ്ത്രീകളും 'മനുഷ്യക്കടത്തിന്' വിധേയരാകുന്നില്ല എന്ന് പോലീസുമായി ചെര്‍ന്ന് ഉറപ്പാക്കണം.
2. ക്യാമ്പുകളിൽ കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ അതിക്രമങ്ങൾ നടക്കുന്നില്ല എന്ന് ഉറപ്പാക്കണം.
3. ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകേണ്ടതാണ്
4. ആവശ്യമായ ബോധവൽക്കരണ ക്ലാസ്സുകളും കൗൺസിലിംഗ് ക്ലാസ്സുകളും ക്യാമ്പില്‍ നടത്തേണ്ടതാണ്.
5. കുട്ടികൾക്ക് ആവശ്യമായ പോഷകാഹാരം ക്യാമ്പുകളിൽ ഉറപ്പുവരുത്തേണ്ടതാണ്. ക്യാമ്പുകളിൽ പോഷകാഹാര കുറവ് പരിഹരിക്കുന്നതിനായി പാൽ, മുട്ട, പാൽപ്പൊടി എന്നിവ കുട്ടികള്‍ക്ക് ലഭ്യമാക്കണം
6. അമ്മമാർക്ക് മുലയൂട്ടുന്നതിനുള്ള സൗകര്യവും സ്വകാര്യതയും ഉറപ്പാക്കണം.
7. പെൺകുട്ടികൾക്ക് ആവശ്യമായ സുരക്ഷ ക്യാമ്പുകളിൽ ഉറപ്പുവരുത്തേണ്ടതാണ്. ആർത്തവ കാലത്തിനു ആവശ്യമായ വ്യക്തി ശുചിത്വ വസ്തുക്കളായ സാനിറ്ററി പാഡ്, ടിഷ്യു പേപ്പർ എന്നിവ ലഭ്യമാക്കേണ്ടതാണ്
8. ദുരന്ത ശേഷം ശേഷം ആദ്യമായി വീട്ടില്‍ പോകുമ്പോള്‍ കുട്ടികളെ കൂടെ കൊണ്ടുപോകരുത് എന്ന് മാതാ പിതാക്കളില്‍ അവബോധം വളര്‍ത്തുക. വീടിന് ഏറ്റ ദുരന്ത ആഘാതം കുട്ടികളില്‍ മാനസിക വിഷമം ഉണ്ടാക്കുവാന്‍ സാധ്യതയുണ്ട്
Last updated