മണ്ണ് സംരക്ഷണ വകുപ്പ്
1. എല്ലാ ബ്ലോക്കിലേയും പ്രധാന നീര്‍ചാലുകള്‍ പരിശോധിച്ച്, അവയില്‍ തടസങ്ങള്‍ ഇല്ല എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്, ജലസേചന വകുപ്പ് എന്നിവരുമായി ചേര്‍ന്ന് ഉറപ്പ് വരുത്തുക
2. മലയോര മേഖലയില്‍ കര്‍ഷകര്‍ക്കിടയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ലഘൂകരിക്കുവാന്‍ ആവശ്യമായ പ്രചാരണം നടത്തുക. ഇതിന് ആവശ്യമായ ലഘുലേഖയില്‍ ഉള്‍പ്പെടുത്തെണ്ട Content സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ലഭ്യമാക്കും.
3. നീര്‍ചാലുകളില്‍ ഉള്ള തടസങ്ങള്‍ കണ്ടെത്തി അവ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും, തദ്ദേശ സ്ഥാപനത്തിന്‍റെയും ശ്രദ്ധയില്‍പ്പെടുത്തുക
4. അടിയന്തിര ഘട്ടങ്ങളില്‍, ജില്ലയിലെ മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം പൂര്‍ണ്ണമായും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ലഭ്യമാക്കുക
5. ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍/Soil Piping എന്നിവ ഉണ്ടാകുവാന്‍ ഏറ്റവും സാദ്ധ്യതയുള്ള വില്ലേജുകള്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനുമായി ചേര്‍ന്ന് മാസത്തില്‍ ഒരിക്കല്‍ സന്ദര്‍ശിച്ച് ഒരു പൊതു അവലോകനം നടത്തി ജില്ലാ കളക്ടര്‍ക്ക് നല്‍കുക. പട്ടിക അതാത് ജില്ലാ കളക്ടര്‍മാരില്‍ നിന്നോ ഈ കൈപ്പുസ്തകത്തില്‍ നിന്നോ https://sdma.kerala.gov.in/wp-content/uploads/2018/11/ILDM_2014.pdf ലഭിക്കുന്നതാണ്. 2018, 2019 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍ ബാധിച്ച സ്ഥലങ്ങള്‍ പ്രത്യേകം സന്ദര്‍ശിച്ച് ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളില്‍ വസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കണമോ എന്ന് ജില്ലാ കളക്ടര്‍ക്ക് ഉപദേശം നല്‍കുക. ഈ പ്രവര്‍ത്തനം കാലവര്‍ഷ-തുലാവര്‍ഷ മാസങ്ങളില്‍ മുഴുവനും തുടരുക.
6. ദുരന്ത സാഹചര്യത്തില്‍ മണ്ണില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരന്തരം നിരീക്ഷിക്കുകയും, കൃഷി വകുപ്പിന് ആവശ്യമായ സാങ്കേതിക ഉപദേശം നല്‍കുക.
Last updated