സാമൂഹിക നീതി വകുപ്പ്
1. വഴിയരികുകളിലും, കടത്തിണ്ണകളില്‍, ബസ് സ്റ്റാന്‍ണ്ട്കളിലും അന്തിയുറങ്ങുന്ന ആളുകള്‍ക്ക് മഴക്കാലം ദുരന്ത പൂര്‍ണമാണ്. ഇത് ഒഴിവാക്കുവാനും, ഇവര്‍ക്ക് ഈ മഴക്കാലത്ത് രാത്രികാലങ്ങളില്‍ ഉറങ്ങാനും, അത്താഴം നല്‍കുവാനും ഉള്ള സംവിധാനം ഒരുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കുക.
2. അനുബന്ധം 3 നിര്‍ദ്ദേശിച്ചിട്ടുള്ള, '60 വയസിന് മുകളില്‍ ഉള്ളവര്‍ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയാല്‍ അവരെ പ്രത്യേകം താമസിപ്പിക്കുവാനായി' തയ്യാറാക്കുന്ന കെട്ടിടം 2ന്‍റെ നടത്തിപ്പില്‍ നേരിട്ട് പങ്കെടുക്കുക. ഈ സംവിധാനത്തില്‍ ആവശ്യമായ സേവനം നല്‍കുക
3. അതാത് പഞ്ചായത്തിലെ അംഗപരിമിതരുടെ പേര്, വിലാസം, മൊബൈല്‍ ഫോണ്‍ എന്നിവ അതാത് പഞ്ചായത്ത് സെക്രട്ടറി, തഹസില്‍ദാര്‍ എന്നിവര്‍ക്ക് നല്‍കുക.
4. ആശാ വര്‍ക്കര്‍, അംഗന്‍വാടികളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മേല്‍ വിവരം നല്‍കുകയും, ദുരന്ത സാഹചര്യ വിവരവും, മുന്നറിയിപ്പുകളും ഇവരുടെ വീടുകളില്‍ എത്തി എന്ന് പ്രത്യേകം ഉറപ്പ് വരുത്തുവാന്‍ അംഗന്‍വാടി സൂപ്പര്‍വൈസറെ ചുമതലപ്പെടുത്തുക.
5. ഇതിനായി, ഇവരുടെയോ, സഹായിയുടെയോ മൊബൈല്‍ ഫോണ്‍ വിവര ശേഖരണം നടത്തി ഇവ ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസര്‍ സൂക്ഷിക്കുക
6. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ഇവര്‍ക്ക് ലഭ്യമാക്കുവാന്‍ എസ്.എം.എസ്, WhatsApp എന്നിവ ഉപയോഗിക്കുക.
7. സംസാരശേഷി പരിമിതര്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആംഗ്യഭാഷയില്‍ വിവിധ ദുരന്ത സംബന്ധിയായ വിവരങ്ങള്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ യൂട്യൂബില്‍ https://www.youtube.com/channel/UCj8-5kAk2IxuEtFypoFIgkw പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ വ്യാപകമായി പ്രചരിപ്പിക്കുക.
8. കാഴ്ചാ പരിമിതര്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിവിധ ദുരന്ത സംബന്ധിയായ വിവരങ്ങള്‍ ബ്രയില്‍ ലിപിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതാത് പഞ്ചായത്തിലെ കാഴ്ചാ പരിമിതരുടെ വിവരം അനുസരിച്ച് ആവശ്യമാണെങ്കില്‍ ഇവ പ്രിന്‍റ് ചെയ്ത് പഞ്ചായത്തിന് അയച്ച് നല്‍കുന്നതാണ്. ആവശ്യമുള്ള പഞ്ചായത്തുകളും, ആവശ്യമായ എണ്ണവും ഉള്‍പ്പെടുത്തി സാമൂഹിക നീതി വകുപ്പ് സംസ്ഥാന അതോറിറ്റിയോട് ആവശ്യപ്പെടേണ്ടതാണ്.
9. അതാത് പഞ്ചായത്തിലെ കിടപ്പ് രോഗികള്‍, വാര്‍ദ്ധക്യകാല രോഗത്താല്‍ ബുദ്ധിമുട്ടുന്നവര്‍ എന്നിവരുടെ പേര്, വിലാസം, മൊബൈല്‍ ഫോണ്‍ എന്നിവ അതാത് പഞ്ചായത്ത് സെക്രട്ടറി, തഹസില്‍ദാര്‍ എന്നിവര്‍ക്ക് നല്‍കുക.
10. ആശാ വര്‍ക്കര്‍, അംഗന്‍വാടികളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മേല്‍ വിവരം നല്‍കുകയും, ദുരന്ത സാഹചര്യ വിവരവും, മുന്നറിയിപ്പുകളും ഇവരുടെ വീടുകളില്‍ എത്തി എന്ന് പ്രത്യേകം ഉറപ്പ് വരുത്തുക.
11. ഇതിനായി, ഇവരുടെയോ, സഹായിയുടെയോ മൊബൈല്‍ ഫോണ്‍ വിവര ശേഖരണം നടത്തി ഇവ ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസര്‍ സൂക്ഷിക്കുക
12. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ഇവര്‍ക്ക് ലഭ്യമാക്കുവാന്‍ എസ്.എം.എസ്, WhatsApp എന്നിവ ഉപയോഗിക്കുക.
13. ദുരന്ത സാഹചര്യത്തില്‍, അംഗപരിമിതര്‍, ഭിന്നശേഷിക്കാര്‍, കിടപ്പ് രോഗികള്‍, വാര്‍ദ്ധക്യകാല രോഗത്താല്‍ ബുദ്ധിമുട്ടുന്നവര്‍ എന്നിവരുടെ സുരക്ഷ ഉറപ്പ് വരുത്തുവാനും, ഇവരെ രക്ഷപെടുത്തുവാനും പ്രത്യേക പദ്ധതി റവന്യു, പോലീസ്, അഗ്നി സുരക്ഷാ വകുപ്പ്, തദേശ സ്വയംഭരണ സ്ഥാപനം എന്നിവയുടെ സഹകരണത്തോടെ നടത്തുവാന്‍ നേതൃത്വം നല്‍കുക. ഇത്തരം സാഹചര്യം അനുഭവിക്കുന്നവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഓകളുടെ സേവനം ഇതിനായി തേടാവുന്നതാണ്.
14. അംഗപരിമിതരുടെ സുരക്ഷ ഉറപ്പ് വരുത്തുവാനും, ഇവരെ രക്ഷപെടുത്തുവാനും പ്രത്യേക പദ്ധതി തയ്യാറാക്കുവാന്‍ എം.ജി യുണിവേര്‍സിറ്റിയുടെ Inter University Centre for Disability Studies iucdsmgu@gmail.com (Prof. Dr. Babu Raj: 9495213248)നെയോ, Thanal Palliative and Paraplegic Care, Ernakulam (Mr. Sabith Ummar: 9947922791) എന്ന എന്‍.ജി.യോയുമായോ ബന്ധപ്പെടാവുന്നതാണ്.
15. താത്കാലിക ദുരിതാശ്വാസ ക്യാമ്പില്‍ കുട്ടികള്‍ക്കും, ഗര്‍ഭിണികളായ വനിതകള്‍ക്കും പ്രത്യേകം പോഷകാഹാരവും, വൈദ്യ സഹായവും, ആവശ്യമായ മാനസിക സമാശ്വാസ സഹായവും ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക.
16. ദുരന്തത്തില്‍ തകര്‍ന്ന വീടുകളിലും, പ്രദേശങ്ങളിലും പോകുന്ന അവസരത്തില്‍ കുട്ടികളെ കൂടെ കൊണ്ടുപോകരുത് എന്ന് പ്രത്യേക നിര്‍ദ്ദേശം മാതാപിതാക്കള്‍ക്ക് നല്‍കുക
17. സാമൂഹിക നീതി വകുപ്പിന്‍റെ കീഴിലുള്ള വയോജന സ്ഥാപനങ്ങളിലുള്ളവർക്ക് ദുരന്തഘട്ടങ്ങളിൽ പ്രത്യേക പരിചരണവും സംരക്ഷണവും ഉറപ്പ് വരുത്തേണ്ടതാണ്.
18. ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന സഹായ ഉപകാരണങ്ങളുടെ ലഭ്യത, അവയുടെ പ്രവർത്തന ക്ഷമത എന്നിവ ഉറപ്പ് വരുത്തേണ്ടതാണ്.
19. ദുരിതാശ്വാസ ക്യാമ്പുകളിൽ വീൽചെയർ സൗഹൃദമായ ശുചിമുറികളും താമസ സൗകര്യങ്ങളും ഉറപ്പ് വരുത്തണം. ഇവർ തുടർച്ചയായി മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തണം.
20. മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള സൈക്കോ സോഷ്യൽ കെയർ ഉറപ്പാക്കണം. ഇവരോ അവരുടെ കുടുംബാംഗങ്ങളോ വിവേചനങ്ങൾ നേരിടുന്നില്ലെന്ന് ഉറപ്പ് വരുത്തണം.
21. പാലിയേറ്റിവ് കെയറിലുള്ള രോഗികൾക്ക് ആവശ്യമായ പരിചരണവും സംരക്ഷണവും ഉറപ്പ് വരുത്തണം, ഇവർ നിത്യേന കഴിക്കുന്ന മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. ഇവ മുടങ്ങാതെ ലഭ്യമാക്കേണ്ടതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
22. ക്യാമ്പുകളിൽ ഒരു രീതിയിലുമുള്ള വിവേചനം ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കുകയും അടിയന്തര സാഹചര്യങ്ങളിൽ അവർക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ഹെല്പ് ലൈൻ നമ്പർ സ്ഥാപിക്കുകയും അവ ക്യാമ്പുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്യണം
23. ട്രാൻസ്ജൻഡർ വിഭാഗത്തിൽ പെടുന്നവർക്ക് ക്യാമ്പുകളിൽ വിവേചനം നേരിടുന്നില്ലെന്ന് ഉറപ്പാക്കുക.
24. തദ്ദേശ സ്ഥാപന തലത്തില്‍ ഭിന്നശേഷിക്കാരുടെ പട്ടിക മുൻകൂട്ടി തയ്യാറാക്കി തദ്ദേശ സ്ഥാപനം, താലൂക്ക് കണ്‍ട്രോള്‍ റൂം, പോലീസ് സ്റ്റേഷന്‍, ഫയര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നല്‍കുക.
Last updated