ലാന്‍ഡ്‌ റവന്യു

  1. ദുരന്ത സാഹചര്യത്തില്‍ പൊതു ഏകോപനത്തിന്‍റെയും, ദുരിതാശ്വാസത്തിന്‍റെയും ചുമതല ലാന്‍ഡ് റവന്യൂ വകുപ്പിനായിരിക്കും

  2. മുന്‍ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി തദ്ദേശ സര്‍ക്കാരുകള്‍ ദുരന്ത ലഘൂകരണ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവയില്‍ നിന്നും പ്രധാനമായും ചുവടെ ചേര്‍ക്കുന്ന വിവരങ്ങള്‍ പരിശോധിച്ച് താലൂക്ക് തലത്തില്‍ അവലോകനം നടത്തുകയും, ഇവയുടെ പട്ടികകളും, മൊബൈല്‍ നമ്പറുകളും താലൂക്ക് കണ്‍ട്രോള്‍ റൂം, വില്ലേജ് ഓഫീസ്, പോലീസ് സ്റ്റേഷന്‍, ഫയര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ സൂക്ഷിക്കുകയും ചെയ്യുക.

    1. ക്യാമ്പുകള്‍ നടത്തുവാന്‍ ഉതകുന്ന സ്ഥലങ്ങള്‍ - പഞ്ചായത്ത് തിരിച്ച്

    2. ദുരന്ത ആഘാതം ഏറ്റവും ഉണ്ടാകുവാന്‍ സാധ്യതയുള്ള വിഭാഗങ്ങളും, സ്ഥലങ്ങളും സംബന്ധിച്ച വിവരങ്ങള്‍

      1. പുറമ്പോക്കില്‍ വസിക്കുന്നവര്‍

      2. കോളനികള്‍, പുഴയുടെയോ, നീര്‍ചാലുകളുടെയോ ഓരത്ത് താമസിക്കുന്നവര്‍

      3. വയല്‍ കരകളില്‍ താമസിക്കുന്നവര്‍

      4. മലയുടെ ചരിവുകളിലും ഒറ്റപ്പെട്ട പ്രദേശത്തും വസിക്കുന്നവര്‍

      5. 2018ല്‍ ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍/വെള്ളപ്പൊക്കം എന്നിവ ബാധിക്കുകയും, വാസയോഗ്യമല്ല എന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവര്‍ കണ്ടെത്തുകയും ചെയ്ത വീടുകളില്‍ താമസിക്കുന്ന ദുരന്ത ബാധിതര്‍

      6. 2019ല്‍ ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍/വെള്ളപ്പൊക്കം എന്നിവ ബാധിക്കുകയും, വാസയോഗ്യമല്ല എന്ന് സംസ്ഥാന/ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ നിയോഗിച്ച സംഘം കണ്ടെത്തുകയും ചെയ്ത വീടുകളില്‍ താമസിക്കുന്ന ദുരന്ത ബാധിതര്‍

      7. പുറമ്പോക്കില്‍ താമസക്കാരായിരുന്ന വീട് പൂര്‍ണ്ണമായും തകരുകയോ, വാസയോഗ്യമല്ലാതായി തീരുകയോ ചെയ്ത കുടുംബങ്ങള്‍

      8. ദുരിതാശ്വാസ സഹായം ഉപയോഗപ്പെടുത്തി വീടിന്‍റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തികരിച്ചിട്ടില്ലാത്ത കുടുംബങ്ങള്‍

    3. തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കിയിട്ടുള്ള എമര്‍ജന്‍സി റെസ്പോണ്‍സ് ടീം സംബന്ധിച്ച പട്ടികയും, ടീം അംഗങ്ങളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും

    4. തദ്ദേശ സ്ഥാപനത്തില്‍ ലഭ്യമായ ജെ.സി.ബി, ഹിറ്റാച്ചി, ചെയ്ന്‍ ബെല്‍റ്റ് ഉള്ള ഹിറ്റാച്ചി, ബോട്ടുകള്‍, എലക്ട്രിക് മരം മുറി യന്ത്രങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍, ഉടമയുടെ പേരും, മൊബൈല്‍ നമ്പരും സഹിതം

  3. മുന്നറിയിപ്പിന്‍റെ വെളിച്ചത്തില്‍ നടത്തുന്ന ഒഴിപ്പിക്കല്‍ പ്രവര്‍ത്തനത്തില്‍ 5.1.3 (2) (B) (a to h) പട്ടികയില്‍പ്പെടുന്നവര്‍ക്ക് ആദ്യ പരിഗണന നല്കണം. ഈ രീതിയില്‍ മുന്‍ഗണനാ ക്രമം തദ്ദേശ സ്ഥാപനം നിര്‍ണയിച്ചു എന്ന് വില്ലേജ് ഓഫീസര്‍ ഉറപ്പ് വരുത്തുക.

    1. ഇത്തരം പ്രദേശവാസികളെ സംബന്ധിച്ച് വിവരം നിലവില്‍ തദ്ദേശ സര്‍ക്കാരുകളുടെ ദുരന്ത ലഘൂകരണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ല എങ്കില്‍, ഇലക്ഷന്‍ ബൂത്ത്‌ ലെവല്‍ ഓഫീസര്‍മാരുടെയും, സന്നദ്ധ പ്രവര്‍ത്തകരുടെയും, പോലീസിന്‍റെയും സഹായത്തോടെ ഉടന്‍ തയ്യാറാക്കുവാന്‍ തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെടുക.

    2. ഒരു ജില്ലയിലോ, താലൂക്കിലോ, പ്രദേശത്തോ മുന്നറിയിപ്പിന്‍റെ വെളിച്ചത്തില്‍ ഒഴിപ്പിക്കല്‍ ആവശ്യമായി വന്നാല്‍ ആദ്യം ഒഴിപ്പിക്കേണ്ടതും, രക്ഷിക്കേണ്ടതും ഈ പട്ടിക അനുസരിച്ചായിരിക്കണം

    3. ഇന്ന് മഞ്ഞ ആലേര്‍ട്ടും നാളെ ഓറഞ്ചോ, ചുവപ്പോ ആണെങ്കില്‍, ഇന്ന് വൈകീട്ട് തന്നെ ഇത്തരത്തില്‍ ദുരന്ത സാധ്യതാ മേഖലയില്‍ വസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റുവാന്‍ തദ്ദേശ സ്ഥാപനവും, പോലീസും, അഗ്നി സുരക്ഷാ വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുക.

    4. ജില്ലയില്‍ മഴയുടെ ഓറഞ്ച് അലേര്‍ട്ട് ആണ് എങ്കില്‍ 5.3 (2) (B) (a to h) പട്ടികയില്‍പ്പെടുന്നവരെ നിര്‍ബന്ധമായും ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കണം.

    5. ഇവയില്‍ ഏതെങ്കിലും കുടുംബം കാലവര്‍ഷ-തുലാവര്‍ഷ മാസങ്ങളില്‍ ഏതൊരു അവസരത്തിലും ക്യാമ്പിലേക്ക് മാറി താമസിക്കണം എന്ന ആവശ്യം ഉന്നയിച്ചാല്‍, അവര്‍ക്കായി ക്യാമ്പ് നടത്തണം

    6. തദ്ദേശ സ്ഥാപനത്തിലൂടെ ഒഴുകുന്ന നദികളില്‍ ജല നിരപ്പ് സംബന്ധിച്ച ഓറഞ്ച് അലേര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ തന്നെ നിര്‍ബന്ധമായും 5.3 (2) (B) (a to h) പട്ടികയില്‍പ്പെടുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കണം

    7. മഴയുടെ ചുവന്ന അലേര്‍ട്ട് ജില്ലയില്‍ വന്നാല്‍ ഉടന്‍ തന്നെ 2018, 2019 പ്രളയകാലത്ത് പ്രളയവും ഉരുള്‍പൊട്ടലും ബാധിച്ചവരെയും, 5.3 (2) (B) (a to h) പട്ടികയില്‍പ്പെടുന്നവരെയും ഒഴിപ്പിക്കുവാന്‍ തദ്ദേശ സ്ഥാപനത്തോടും, പോലീസിനോടും, അഗ്നി രക്ഷാ വകുപ്പിനോടും ഒപ്പം പ്രവര്‍ത്തിക്കുക, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

    8. ഇതിനായി ഈ കുടുംബങ്ങളുടെ മൊബൈല്‍ നമ്പര്‍ പ്രത്യേകമായി വില്ലേജ് ഓഫീസില്‍ സൂക്ഷിക്കുക.

  4. വകുപ്പിന്‍റെ 24 x 7 പ്രവര്‍ത്തിക്കുന്ന സംസ്ഥാന/താലൂക്ക് കണ്ട്രോള്‍ റൂമില്‍ ഷിഫ്റ്റ്‌ അടിസ്ഥാനത്തില്‍ ഡെപ്യുട്ടി തഹസില്‍ദാര്‍ റാങ്കില്‍ കുറയാത്ത ഒരാളെ നിയോഗിക്കണം

  5. ഒഴിപ്പിക്കല്‍, രക്ഷാ പ്രവര്‍ത്തനം എന്നീ സാഹചര്യത്തില്‍ ഗര്‍ഭിണികള്‍, കുട്ടികള്‍, അംഗപരിമിതര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ആദ്യ പരിഗണന നല്‍കുക

  6. ജില്ലാ തലത്തില്‍ അടിയന്തിരഘട്ടങ്ങളില്‍ ഉപയോഗിക്കുവാന്‍ tarpaulinനും, ചെറിയ പന്തലും മറ്റും കെട്ടി നല്‍കുന്നവരുമായും കേന്ദ്ര സര്‍ക്കാര്‍ Ltr. No. 33-2/2015-NDM-I dated 17th April 2015 from Ministry of Home Affairs, Govt. of India പ്രകാരം നിഷ്കര്‍ഷിച്ചിരിക്കുന്നത് പോലെ റേറ്റ് കോണ്‍ട്രാക്റ്റ് ക്ഷണിച്ച് തീരുമാനമാക്കി സൂക്ഷിക്കുക. ആവശ്യമാണെങ്കില്‍ മാത്രം ഉപയോഗപ്പെടുത്തുക. ഇതിനാവശ്യമായ ഫോര്‍മാറ്റ്‌ Handbook on Disaster Management – Volume 2 – Emergency Operations Centres & Emergency Support Functions Plan, Keralaല്‍ നല്‍കിയിട്ടുണ്ട്.

  7. അത്യാഹിത സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ ആവശ്യമായ വണ്ടികള്‍, ജനറേറ്ററുകള്‍, ക്രെയിനുകള്‍, മണ്ണ് മാന്തികള്‍ ദുരിതാശ്വാസത്തിനാവശ്യമായ മറ്റ് വസ്തുവകകള്‍ (വിറക്, പാത്രങ്ങള്‍ എന്നിവ) കേന്ദ്ര സര്‍ക്കാര്‍ Ltr. No. 33-2/2015-NDM-I dated 17th April 2015 from Ministry of Home Affairs, Govt. of India പ്രകാരം നിഷ്കര്‍ഷിച്ചിരിക്കുന്നത് പോലെ റേറ്റ് കോണ്‍ട്രാക്റ്റ് ക്ഷണിച്ച് തീരുമാനമാക്കി സൂക്ഷിക്കുക. ആവശ്യമാണെങ്കില്‍ മാത്രം ഉപയോഗപ്പെടുത്തുക. ഇതിനാവശ്യമായ ഫോര്‍മാറ്റ്‌ Handbook on Disaster Management – Volume 2 – Emergency Operations Centres & Emergency Support Functions Plan, Keralaല്‍ നല്‍കിയിട്ടുണ്ട്.

  8. താലൂക്ക് തലത്തില്‍ നിന്നും അനുബന്ധം 1, 2 എന്നിവ സമയ ബന്ധിതമായി ജില്ലാ ഇ.ഓ.സിയില്‍ ലഭ്യമാക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക.

  9. അംഗീകൃത ദുരന്തത്തില്‍ തകര്‍ച്ച നേരിട്ട വീടുകളുടെ കെട്ടിട തകര്‍ച്ചയുടെ തോത് മാത്രം ശതമാന നിരക്കില്‍ GO (Ms) No. 25/2019/DMD dated 23-08-2019 പ്രകാരം കണക്കാക്കേണ്ടതുണ്ട്. ഈ പ്രവര്‍ത്തനത്തിനായി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഒരു മൊബൈല്‍ ആപ്ലികേഷന്‍ തയ്യാറാക്കി വിശദമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന നാശനഷ്ട വിവര തോതിന് അനുസരിച്ച് GO (Ms) No. 25/2019/DMD dated 23-08-2019ല്‍ അതാത് ക്യാറ്റഗറിയ്ക്ക് എതിരെ പരാമര്‍ശിക്കുന്ന സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള ധന സഹായം വീട്ടുടമസ്ഥന് അനുവദിക്കാവുന്നതാണ്‌. CMDRFല്‍ നിന്നും 2020-21ല്‍ തുക അനുവദിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ണയിച്ചാല്‍ ആയതിനായി പ്രത്യേകം ഉത്തരവ് ലഭ്യമാക്കും.

  10. ബണ്ട് സംരക്ഷണം, കടല്‍ തീരത്തെവീട് സംരക്ഷണം എന്നിവ ആവശ്യമായി വരികയാണെങ്കില്‍, തദ്ദേശ സ്ഥാപനത്തിനും, ജലസേച്ചന വകുപ്പിനും, കൃഷി വകുപ്പിനും സ്വന്തമായി ഈ പ്രവര്‍ത്തിക്ക് പണം ലഭ്യമല്ല എങ്കില്‍ മണല്‍നിറച്ച കയര്‍ ചാക്കുകളോ, ജിയോ ട്യുബുകളോ ഇടുന്ന പ്രവര്‍ത്തികള്‍ക്ക് ഒരു പഞ്ചായത്തില്‍ പരമാവധി രണ്ട് ലക്ഷം രൂപ, മുനിസിപ്പാലിറ്റിയില്‍ മൂന്ന് ലക്ഷം രൂപ, കോര്‍പ്പറേഷനില്‍ അഞ്ച് ലക്ഷം രൂപ വരെ 2245-02-101-94-Flood-Other itemsല്‍ നിന്നും വഹിക്കാവുന്നതാണ്.

  11. ഈ പ്രവര്‍ത്തികള്‍ ആവശ്യമാണെങ്കില്‍ തഹസില്‍ദാരുടെ അനുമതിയോടെ മാത്രം ഉപയോഗപ്പെടുത്തുക. ഈ പ്രവര്‍ത്തിമൂലം ഉണ്ടാകുന്ന ദുരന്ത ലഘൂകരണം എത്ര എന്നത് തഹസില്‍ദാര്‍ ബോധ്യപ്പെടുകയും, അത്തരത്തില്‍ സാക്ഷ്യപ്പെടുത്തിയതിന് ശേഷം വേണം അനുമതി നല്കുവാന്‍.

  12. GO (Ms) No. 1/2019/DMD dated 11-01-2019 പ്രകാരം, പുറമ്പോക്കില്‍ വസിക്കുന്നവരുടെ ഭാഗീകമായി തകര്‍ന്ന വീടുകള്‍ സംബന്ധിച്ച് ലഭിക്കുന്ന നാശനഷ്ട വിവര റിപ്പോര്‍ട്ടിലെ ശതമാനകണക്കിലെ നാശനഷ്ട തോത് അനുസരിച്ച് അതാത് ക്യാറ്റഗറിയ്ക്ക് എതിരെ GO (Ms) No. 25/2019/DMD dated 23-08-2019ല്‍ പരാമര്‍ശിക്കുന്ന സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള ധന സഹായം വീട്ടുടമസ്ഥന് അനുവദിക്കാവുന്നതാണ്‌.

  13. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അനുവദനീയമായ വ്യക്തിഗതമായ എല്ലാ ദുരിതാശ്വാസവും Direct Benefit Transfer വഴി വ്യക്തിയുടെ ബാങ്ക് അക്കൌണ്ടില്‍ വേണം അനുവദിക്കുവാന്‍. ചെക്ക്, നേരിട്ട് പണം നല്‍കല്‍ എന്നിവ അനുവദനീയമല്ല.

  14. കോവിഡ്-19ന്‍റെ കൂടി സാഹചര്യം പരിഗണിച്ച് ദുരിതാശ്വാസ ക്യാമ്പ് നടത്തുന്നതിന് അനുബന്ധം 3 പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണം

  15. വില്ലേജ് ഓഫീസര്‍ നേരിട്ട് നടത്തേണ്ടുന്ന നാശനഷ്ട/ജീവഹാനി വിവര ശേഘരണം

  • വീടും സ്ഥലവും നഷ്ടപ്പെട്ടു എന്ന റിപ്പോര്‍ട്ട്‌ തദേശ വകുപ്പ് എഞ്ചിനീയറുമായി ചേര്‍ന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിര്‍ദ്ദേശിക്കുന്ന ആപ്ലികേഷനില്‍ ശേഖരിക്കുക

  • ദൈനംദിന ക്യാമ്പ് റിപ്പോര്‍ട്ട്‌ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിര്‍ദ്ദേശിക്കുന്ന ആപ്ലികേഷനില്‍ ശേഖരിക്കുക

  • ജീവഹാനി സംബന്ധിച്ച റിപ്പോര്‍ട്ട്‌, പോലീസ് എഫ്.ഐ.ആര്‍ സഹിതം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയില്‍ ലഭ്യമാക്കുക. അംഗീകൃത ദുരന്തങ്ങളില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് മാത്രമാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള ദുരിതാശ്വാസ സഹായത്തിന് അര്‍ഹത. ഇതിനായി പോലീസ് എഫ്.ഐ.ആര്‍ റിപ്പോര്‍ട്ട്‌ ആണ് ആശ്രയിക്കേണ്ടത്.

Last updated