കൃഷി വകുപ്പ്
1. ബണ്ട് തകര്‍ച്ച നേരിടുവാന്‍ സാധ്യതയുള്ള എല്ലാ പ്രദേശങ്ങളും കണ്ടെത്തി 30-5-2020ന് മുന്‍പ് പ്രസ്തുത വിവരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കുക.
2. അടിയന്തിരഘട്ടങ്ങളില്‍ തീരത്തെയും, വയല്‍ ബണ്ടുകളിലെയും, പുഴയോരത്തെയും വീടുകള്‍ക്ക് സംരക്ഷണം നല്‍കുവാന്‍ ആവശ്യമായ രീതിയില്‍ മണല്‍നിറച്ച കയര്‍ ചാക്കുകളോ, ജിയോ ട്യുബുകളോ കരുതുവാന്‍ വേണ്ടുന്ന നടപടികള്‍ ജലസേചന വകുപ്പ്, തദ്ദേശ സര്‍ക്കാര്‍ എന്നിവരുമായി ചേര്‍ന്ന് നടത്തണം
3. വെള്ളപൊക്ക സമയത്ത് ഉണ്ടാകുന്ന മടവീഴ്ചയില്‍ കൃഷി നാശം പരമാവധി കുറയ്ക്കുവാന്‍ മണല്‍നിറച്ച കയര്‍ ചാക്കുകളോ, ജിയോ ട്യുബുകളോ, പമ്പ്കളോ തയ്യാറാക്കി സൂക്ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ Ltr. No. 33-2/2015-NDM-I dated 17th April 2015 from Ministry of Home Affairs, Govt. of India പ്രകാരം നിഷ്കര്‍ഷിച്ചിരിക്കുന്നത് പോലെ റേറ്റ് കോണ്‍ട്രാക്റ്റ് ക്ഷണിച്ച് തീരുമാനമാക്കി സൂക്ഷിക്കുക. ആവശ്യമാണെങ്കില്‍ മാത്രം ഉപയോഗപ്പെടുത്തുക. ഇതിനാവശ്യമായ ഫോര്‍മാറ്റ് Handbook on Disaster Management – Volume 2 – Emergency Operations Centres & Emergency Support Functions Plan, Keralaല്‍ നല്‍കിയിട്ടുണ്ട്.
4. മടവീഴ്ചയില്‍ വെള്ളം കയറിയത് പൂര്‍ണ്ണമായും വറ്റിക്കുവാന്‍ മടവീണ സ്ഥലങ്ങള്‍ അടയ്ക്കണം എന്നതിനാല്‍, കയര്‍ ചാക്കുകളും, ജിയോ ട്യുബുകളും, പമ്പ് സെറ്റുകളും ഉപയോഗപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇവയ്ക്ക് ചെലവാകുന്ന തുക GO (Ms) No. 194/2015/DMD dated 20-05-2015, item 4 – Clearance of Affected Areas പ്രകാരം 2245-02-101-94-Flood-Other itemsല്‍ നിന്നും വഹിക്കാവുന്നതാണ്.
5. ആലപ്പുഴ ജില്ലയില്‍ ജലസേചന വകുപ്പിന്‍റെ നിയന്ത്രണത്തില്‍ സൂക്ഷിച്ചിരിക്കുന്ന അതിശക്തമായ പമ്പുകള്‍ പ്രവര്‍ത്തനക്ഷമമം ആണ് എന്ന് ജലസേചന വകുപ്പുമായി ചേര്‍ന്ന് ഉറപ്പ് വരുത്തുക. ഇവ വിന്യസിക്കുന്നതിനും, മറ്റ് ജില്ലകളിലേക്ക് മാറ്റുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോരിറ്റിയുടെ അനുമതി വാങ്ങണം.
6. കൃഷി നഷ്ടം SMART ആപ്ലികേഷന്‍ മുഖാന്തരം ശേഖരിക്കുകയും, അതാത് മാസം വകുപ്പ് സെക്രട്ടറി മുഖാന്തരം സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ ആവശ്യമായ തുകയുടെ ശുപാര്‍ശ സഹിതം ദുരിതാശ്വാസ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുക. തുക അനുവദിക്കുന്ന മുറയ്ക്ക് വിതരണം DBT ആയി ചെയ്യുക.
7. SMART ആപ്ലികേഷന്‍റെ വിവരങ്ങള്‍ സംസ്ഥാന ഇ.ഒ.സിയ്ക്ക് പരിശോധിക്കുവാനും, ഏറ്റവും താഴെ തട്ടില്‍ വരെയുള്ള വിവരം ഡൌണ്‍ലോഡ് ചെയ്യുവാനും അനുവാദം നല്‍കുക.
8. രാസവളവും, കീട നാശിനികളും സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിന്നും പ്രളയത്തിലോ, മണ്ണിടിച്ചില്‍/ഉരുള്‍പൊട്ടല്‍ എന്നിവയിലോ ജലത്തിലും, മണ്ണിലും വന്നെത്തുവാനുള്ള സാഹചര്യം ഉണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ അവ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മഴക്കാലത്ത് മാറ്റുവാന്‍ ഇവ ശേഖരിച്ചിട്ടുള്ള കടകള്‍ക്കും, സ്റ്റോക്ക് യാര്‍ഡുകള്‍ക്കും നിര്‍ദ്ദേശം നല്‍കുക.
Last updated