അഗ്നി സുരക്ഷാ വകുപ്പ്

  1. ദുരന്ത ബാധിത പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന്‍റെ നേതൃത്വം അഗ്നി സുരക്ഷാ വകുപ്പിന് ആയിരിക്കും

  2. മുന്‍ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി തദ്ദേശ സര്‍ക്കാരുകള്‍ ദുരന്ത ലഘൂകരണ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവയില്‍ നിന്നും പ്രധാനമായും ചുവടെ ചേര്‍ക്കുന്ന വിവരങ്ങള്‍ പരിശോധിച്ച് സ്റ്റേഷന്‍ തലത്തില്‍ അവലോകനം നടത്തുകയും, പട്ടികകളും, മൊബൈല്‍ നമ്പറുകളും സൂക്ഷിക്കുകയും ചെയ്യുക.

    1. ക്യാമ്പുകള്‍ നടത്തുവാന്‍ ഉതകുന്ന സ്ഥലങ്ങള്‍ - പഞ്ചായത്ത് തിരിച്ച്

    2. ദുരന്ത ആഘാതം ഏറ്റവും ഉണ്ടാകുവാന്‍ സാധ്യതയുള്ള വിഭാഗങ്ങളും, സ്ഥലങ്ങളും സംബന്ധിച്ച വിവരങ്ങള്‍

      1. പുറമ്പോക്കില്‍ വസിക്കുന്നവര്‍

      2. കോളനികള്‍, പുഴയുടെയോ, നീര്‍ചാലുകളുടെയോ ഓരത്ത് താമസിക്കുന്നവര്‍

      3. വയല്‍ കരകളില്‍ താമസിക്കുന്നവര്‍

      4. മലയുടെ ചരിവുകളിലും ഒറ്റപ്പെട്ട പ്രദേശത്തും വസിക്കുന്നവര്‍

      5. 2018ല്‍ ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍ എന്നിവ ബാധിക്കുകയും, വാസയോഗ്യമല്ല എന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കണ്ടെത്തുകയും ചെയ്ത വീടുകളില്‍ താമസിക്കുന്ന ദുരന്ത ബാധിതര്‍

      6. 2019ല്‍ ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍/വെള്ളപ്പൊക്കം എന്നിവ ബാധിക്കുകയും, വസയോഗ്യമല്ല എന്ന് സംസ്ഥാന/ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ നിയോഗിച്ച സംഘം കണ്ടെത്തുകയും ചെയ്ത വീടുകളില്‍ താമസിക്കുന്ന ദുരന്ത ബാധിതര്‍

      7. പുറമ്പോക്കില്‍ താമസക്കാരായിരുന്ന വീട് പൂര്‍ണ്ണമായും തകരുകയോ, വാസയോഗ്യമല്ലാതായി തീരുകയോ ചെയ്ത കുടുംബങ്ങള്‍

      8. ദുരിതാശ്വാസ സഹായം ഉപയോഗപ്പെടുത്തി വീടിന്‍റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തികരിച്ചിട്ടില്ലാത്ത കുടുംബങ്ങള്‍

  3. മുന്നറിയിപ്പിന്‍റെ വെളിച്ചത്തില്‍ നടത്തുന്ന ഒഴിപ്പിക്കല്‍ പ്രവര്‍ത്തനത്തില്‍ 5.6 (2) (B) (a to h) പട്ടികയില്‍പ്പെടുന്നവര്‍ക്ക് ആദ്യ പരിഗണന നല്‍കണം. ഈ രീതിയില്‍ മുന്‍ഗണനാ ക്രമം തദ്ദേശ സ്ഥാപനത്തില്‍ നിന്നും നിര്‍ണയിച്ച് സ്റ്റേഷനില്‍ ശേഖരിക്കുക, അവലോകനം ചെയ്യുക, ആവശ്യമെങ്കില്‍ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രാദേശിക സാഹചര്യം മനസ്സിലാക്കുക.

  4. ഒരു ജില്ലയിലോ, താലൂക്കിലോ, പ്രദേശത്തോ മുന്നറിയിപ്പിന്‍റെ വെളിച്ചത്തില്‍ ഒഴിപ്പിക്കല്‍ ആവശ്യമായി വന്നാല്‍ ആദ്യം ഒഴിപ്പിക്കേണ്ടതും, രക്ഷിക്കേണ്ടതും ഈ പട്ടിക അനുസരിച്ചായിരിക്കണം

  5. ഒഴിപ്പിക്കല്‍ സാഹചര്യം ഉണ്ടായാല്‍ തദ്ദേശ സ്ഥാപനം, റവന്യൂ, പോലീസ് എന്നീ വകുപ്പുകളോടൊപ്പം പ്രവര്‍ത്തിച്ച് ഒഴിപ്പിക്കല്‍ പ്രവര്‍ത്തനം സുഗമം ആക്കുക.

  6. ഇതിനായി ഈ കുടുംബങ്ങളുടെ മൊബൈല്‍ നമ്പര്‍ പ്രത്യേകമായി സ്റ്റേഷനില്‍ സൂക്ഷിക്കുക.

  7. കാലാവസ്ഥാ മുന്നറിയിപ്പുകളും, ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളും എല്ലാ അഗ്നി സുരക്ഷാ സ്റ്റേഷനുകളിലും എത്തുന്നു എന്ന് ഉറപ്പ് വരുത്തുക. സംസ്ഥാന അതോറിറ്റി പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അതോറിറ്റിയുടെ IPS WhatsApp ഗ്രൂപ്പിലൂടെ അഗ്നി സുരക്ഷാ വകുപ്പ് മേധാവിക്ക് നിലവില്‍ നല്‍കുന്നുണ്ട്

  8. ജില്ല ഇ.ഓ.സിയില്‍ ഷിഫ്റ്റ്‌ അടിസ്ഥാനത്തില്‍ ഒരു സീനിയര്‍ ഫയര്‍മാന്‍ ദിവസം മുഴുവനും ഉണ്ട് എന്ന് ഉറപ്പ് വരുത്തുക.

  9. മലയോര മേഖലയില്‍ രാത്രിയാത്ര ഒഴിവാക്കുവാന്‍ നിര്‍ദ്ദേശം നല്‍കുന്ന അവസരത്തില്‍ അത്തരം പാതകളില്‍ മരം വീണോ, മണ്ണിടിഞ്ഞ് വീണോ തടസം നേരിട്ടാല്‍ ഉടന്‍ തന്നെ തടസം മാറ്റുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുക.

  10. രക്ഷാ പ്രവര്‍ത്തനത്തില്‍ പുറമ്പോക്കില്‍ വസിക്കുന്നവര്‍, കോളനികള്‍, പുഴയുടെയോ, നീര്‍ചാലുകളുടെയോ ഓരത്ത് താമസിക്കുന്നവര്‍, വയല്‍ കരകളില്‍ താമസിക്കുന്നവര്‍, മലയുടെ ചരിവുകളിലും ഒറ്റപ്പെട്ട പ്രദേശത്തും വസിക്കുന്നവര്‍ എന്നിവര്‍ക്ക് ആദ്യ പരിഗണന നല്‍കുക.

  11. ഒഴിപ്പിക്കല്‍, രക്ഷാ പ്രവര്‍ത്തനം എന്നീ സാഹചര്യത്തില്‍ ഗര്‍ഭിണികള്‍, കുട്ടികള്‍, അംഗപരിമിതര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ആദ്യ പരിഗണന നല്‍കുക

  12. ഫയര്‍ കണ്ട്രോള്‍ റൂമില്‍ ലഭിക്കുന്ന പ്രധാന ദുരന്ത വിവരങ്ങള്‍ അപ്പോള്‍ തന്നെ ജില്ലാ ഇ.ഓ.സിയിലും അറിയിക്കുക.

  13. രക്ഷാ പ്രവര്‍ത്തനത്തിന മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് മുന്നിട്ട് വരുന്ന അംഗീകൃത സന്നദ്ധ സംഘടനകള്‍, സുമനസ്ക്കര്‍ എന്നിവരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആക്കുക, അവര്‍ക്ക് നേത്രുത്വം നല്‍കുക.

  14. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് ഒരു വ്യക്തിഗത സുരക്ഷാ കിറ്റ് നല്‍കുന്നത് പരിഗണിക്കണം. ഈ കിറ്റ് സ്വയം അപകടത്തില്‍പെട്ടാലും അടിയന്തിരഘട്ടത്തില്‍ മറ്റുള്ളവര്‍ക്കായി ഉപയോഗിക്കുവാനും സഹായകരമായിരിക്കും.

  15. ഈ കിറ്റിൽ ഉണ്ടാകേണ്ട വസ്തുക്കൾ (ഒരു വ്യക്തിക്ക് എന്ന കണക്കിൽ) അനുബന്ധം 7 ആയി ചേര്‍ത്തിട്ടുണ്ട്

  16. കേന്ദ്ര സേനകളെ വിന്യസിക്കുന്ന അവസരത്തില്‍ അവര്‍ക്ക് ആവശ്യമായ പ്രാദേശിക സഹായവും നേതൃത്വവും ഉറപ്പാക്കുക

Last updated