വിദ്യാഭ്യാസ വകുപ്പ്

1. ജില്ലയിലെ എല്ലാ സ്കൂളുകളുടെയും fitness തദ്ദേശ-സ്വയംഭരണ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറെകൊണ്ട് അതാത് തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക. Fitness ഇല്ലാത്ത കെട്ടിടങ്ങള്‍ സ്ക്കൂളുകള്‍ നടത്തുവാന്‍ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക

2. താത്കാലിക ദുരിതാശ്വാസ ക്യാമ്പുകള്‍ ആയി ഉപയോഗിക്കുന്ന എല്ലാ സ്കൂളുകളിലേയും ശുചിമുറികള്‍ പ്രത്യേകപരിഗണന നല്‍കി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തുക

3. സ്കൂളുകളിലെ വടവൃക്ഷങ്ങള്‍ കോതി ഒതുക്കി എന്ന് സ്കൂള്‍ ആരംഭിക്കുന്നതിന് മുന്‍പ് ഉറപ്പക്കുക

4. എല്ലാ സ്കൂളുകളില്‍ ചുവടെ ചേര്‍ക്കുന്ന വിഷയങ്ങള്‍ ഉള്‍പെടുത്തി പ്രത്യേക ഓണ്‍ലൈന്‍ ക്ലാസ്സ് (സ്കൂള്‍ തുറന്നാല്‍ അസ്സെംബ്ലി) വിളികേണ്ടതാണ്

- ജല സംരക്ഷണ പ്രവര്‍ത്തനങ്ങളും ഇവ നടപ്പിലാക്കേണ്ടതിന്‍റെ പ്രാധാന്യവും – വാട്ടര്‍ അതോറിറ്റി, ജലസേചനം, മണ്ണ് സംരക്ഷണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബോധവത്ക്കരിക്കുക.

- മഴക്കാലത്ത് പുഴക്കടവുകളിലും, ബീച്ചുകളിലും, തോടുകളിലും, അപകടകരമായ കയം ഉള്ള പ്രദേശങ്ങളിലും, കെട്ടി കിടക്കുന്ന വെള്ളത്തിലും കുളിക്കുമ്പോള്‍ എടുക്കേണ്ടുന്ന മുന്‍കരുതലുകളും, അടിയന്തിരഘട്ടത്തില്‍ സ്വീകരിക്കേണ്ടുന്ന സുരക്ഷാ നടപടികളും സംബന്ധിച്ച് ‘എറിഞ്ഞ് കൊടുക്ക്‌, ചാടരുത്’ (Throw, don’t jump) എന്ന സിദ്ധാന്തത്തിൽ ഊന്നികൊണ്ട് - അഗ്നിശമനസേന, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബോധവത്ക്കരിക്കുക.

- മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധം – ആരോഗ്യ വകുപ്പ്/ആയുഷ് ഡോക്ടര്‍മാരുടെ സഹായത്തോടെ ബോധവത്ക്കരിക്കുക.

Last updated