സിവില്‍ സപ്ലൈസ്‌ വകുപ്പ്

1. എല്ലാ താലുക്കിലും ഉള്ള സപ്ലൈ ഓഫീസര്‍മാര്‍ മുഖാന്തിരം 100 കിലോ അരി, 50 കിലോ പയര്‍, 10 കിലോ എണ്ണ, 75 കിലോ മണ്ണെണ്ണ എന്നിവ അടിയന്തിരഘട്ടങ്ങളില്‍ ഉപയോഗിക്കുവാനായി സംഭരിച്ച് സൂക്ഷിക്കുക. അടിയന്തിരഘട്ടങ്ങളില്‍ ആവശ്യമായ ക്യാമ്പുകളില്‍ ഇത്തരത്തില്‍ സംഭരിച്ചിട്ടുള്ള ഭക്ഷ്യ-ധാന്യങ്ങളും, എണ്ണയും, മണ്ണെണ്ണയും സപ്ലൈ ഓഫീസര്‍മാര്‍ തഹസില്‍ദാര്‍ ആവശ്യപെടുമ്പോള്‍ നേരിട്ട് എത്തിക്കേണ്ടതാണ്.

2. ക്യാമ്പുകളില്‍ ആവശ്യമായ എല്ലാ ഭക്ഷ്യ-ധാന്യങ്ങളും, എണ്ണയും, മണ്ണെണ്ണയും, പാചക വാതകവും സപ്ലൈ കോ, കണ്‍സ്യുമര്‍ ഫെഡ് എന്നിവയില്‍ നിന്നുമാത്രമേ വാങ്ങുവാന്‍ പാടുള്ളൂ എന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവയുടെ ലഭ്യത ക്യാമ്പുകള്‍ക്ക് ഉറപ്പുവരുത്തുവാന്‍ ഈ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂട്ടി നിര്‍ദ്ദേശം നല്‍കുക.

3. ഏതെങ്കിലും സാഹചര്യത്തില്‍ ഈ വസ്തുക്കള്‍ പുറത്തുനിന്നും വാങ്ങേണ്ടി വരികയാണെങ്കില്‍ ആ വസ്തു ലഭ്യമല്ല എന്നുള്ള കത്ത് അതാതു സ്ഥലത്തെ സപ്ല്യ ഓഫീസര്‍ (Supply officer)/സ്ഥാപന മേധാവി ദുരിതാശ്വാസത്തിന്‍റെ ചുമതലയുള്ള പ്രദേശത്തെ റവന്യു ഉദ്യോഗസ്ഥന് നല്‍കേണ്ടതാണ്.

4. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 2018ല്‍ വെള്ളപ്പൊക്കത്തില്‍ ബാധിക്കപ്പെട്ട എല്ലാ Consumer Fed, SupplyCo, Civil Supplies PDS Shopsഇലും വെള്ളം കയറി വസ്തുവകകള്‍ നഷ്ട്ടപ്പെടതിരിക്കുവാനും, പൊതു വിതരണം തടസ്സപ്പെടാതിരിക്കുവാനും ആവശ്യമായ നടപടി സ്വീകരിക്കുക. പലവ്യഞ്‌ജനങ്ങള്‍ തറ നിരപ്പില്‍ നിന്നും ചുരുങ്ങിയത് 2 മീറ്റര്‍ ഉയരത്തില്‍ സൂക്ഷിക്കുക.

5. നെല്ല് സംഭരണ കേന്ദ്രങ്ങളില്‍ 2018ല്‍ സംഭവിച്ചത് പോലെ ജലം കയറി സംഭരിച്ച വസ്തുക്കള്‍ നഷ്ട്ട്ടപ്പെടാതിരിക്കുവാന്‍ നെല്ല് സംഭരണ കേന്ദ്രങ്ങളില്‍ ആവശ്യമായ നടപടി സ്വീകരിക്കുക. സംഭരിച്ച നെല്ല് തറ നിരപ്പില്‍ നിന്നും ചുരുങ്ങിയത് 2 മീറ്റര്‍ ഉയരത്തില്‍ സൂക്ഷിക്കുക.

Last updated