പോലീസ്

  1. ഒഴിപ്പിക്കല്‍, തിരച്ചില്‍ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിന്‍റെ ചുമതല പോലീസിനായിരിക്കും.

  2. മുന്‍ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി തദ്ദേശ സര്‍ക്കാരുകള്‍ ദുരന്ത ലഘൂകരണ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവയില്‍ നിന്നും പ്രധാനമായും ചുവടെ ചേര്‍ക്കുന്ന വിവരങ്ങള്‍ പരിശോധിച്ച് സ്റ്റേഷന്‍ തലത്തില്‍ അവലോകനം നടത്തുകയും, പട്ടികകളും, മൊബൈല്‍ നമ്പറുകളും സൂക്ഷിക്കുകയും ചെയ്യുക.

    1. ക്യാമ്പുകള്‍ നടത്തുവാന്‍ ഉതകുന്ന സ്ഥലങ്ങള്‍ - പഞ്ചായത്ത് തിരിച്ച്

    2. ദുരന്ത ആഘാതം ഏറ്റവും ഉണ്ടാകുവാന്‍ സാധ്യതയുള്ള വിഭാഗങ്ങളും, സ്ഥലങ്ങളും സംബന്ധിച്ച വിവരങ്ങള്‍

      1. പുറമ്പോക്കില്‍ വസിക്കുന്നവര്‍

      2. കോളനികള്‍, പുഴയുടെയോ, നീര്‍ചാലുകളുടെയോ ഓരത്ത് താമസിക്കുന്നവര്‍

      3. വയല്‍ കരകളില്‍ താമസിക്കുന്നവര്‍

      4. മലയുടെ ചരിവുകളിലും ഒറ്റപ്പെട്ട പ്രദേശത്തും വസിക്കുന്നവര്‍

      5. 2018ല്‍ ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍ എന്നിവ ബാധിക്കുകയും, വാസയോഗ്യമല്ല എന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കണ്ടെത്തുകയും ചെയ്ത വീടുകളില്‍ താമസിക്കുന്ന ദുരന്ത ബാധിതര്‍

      6. 2019ല്‍ ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍/വെള്ളപ്പൊക്കം എന്നിവ ബാധിക്കുകയും, വസയോഗ്യമല്ല എന്ന് സംസ്ഥാന/ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ നിയോഗിച്ച സംഘം കണ്ടെത്തുകയും ചെയ്ത വീടുകളില്‍ താമസിക്കുന്ന ദുരന്ത ബാധിതര്‍

      7. പുറമ്പോക്കില്‍ താമസക്കാരായിരുന്ന വീട് പൂര്‍ണ്ണമായും തകരുകയോ, വാസയോഗ്യമല്ലാതായി തീരുകയോ ചെയ്ത കുടുംബങ്ങള്‍

      8. ദുരിതാശ്വാസ സഹായം ഉപയോഗപ്പെടുത്തി വീടിന്‍റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തികരിച്ചിട്ടില്ലാത്ത കുടുംബങ്ങള്‍

  3. മുന്നറിയിപ്പിന്‍റെ വെളിച്ചത്തില്‍ നടത്തുന്ന ഒഴിപ്പിക്കല്‍ പ്രവര്‍ത്തനത്തില്‍ 5.5 (2) (B) (a to h) പട്ടികയില്‍പ്പെടുന്നവര്‍ക്ക് ആദ്യ പരിഗണന നല്‍കണം. ഈ രീതിയില്‍ മുന്‍ഗണനാ ക്രമം തദ്ദേശ സ്ഥാപനത്തില്‍ നിന്നും നിര്‍ണയിച്ച് പോലീസ് സ്റ്റേഷനില്‍ ശേഖരിക്കുക, അവലോകനം ചെയ്യുക.

    1. ഇത്തരം പ്രദേശവാസികളെ സംബന്ധിച്ച് വിവരം നിലവില്‍ തദ്ദേശ സര്‍ക്കാരുകളുടെ ദുരന്ത ലഘൂകരണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ല എങ്കില്‍, ഇലക്ഷന്‍ ബൂത്ത്‌ ലെവല്‍ ഓഫീസര്‍മാരുടെയും, സന്നദ്ധ പ്രവര്‍ത്തകരുടെയും കൂടെ ഇവ തയ്യാറാക്കുവാന്‍ തദ്ദേശ സ്ഥാപനത്തെ സഹായിക്കുക.

    2. ഒരു ജില്ലയിലോ, താലൂക്കിലോ, പ്രദേശത്തോ മുന്നറിയിപ്പിന്‍റെ വെളിച്ചത്തില്‍ ഒഴിപ്പിക്കല്‍ ആവശ്യമായി വന്നാല്‍ ആദ്യം ഒഴിപ്പിക്കേണ്ടതും, രക്ഷിക്കേണ്ടതും ഈ പട്ടിക അനുസരിച്ചായിരിക്കണം

    3. ഇന്ന് മഴയുടെ മഞ്ഞ ആലേര്‍ട്ടും നാളെ ഓറഞ്ചോ, ചുവപ്പോ ആണെങ്കില്‍, ഇന്ന് വൈകീട്ട് തന്നെ ഇത്തരത്തില്‍ ദുരന്ത സാധ്യതാ മേഖലയില്‍ വസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റുവാന്‍ തദ്ദേശ സ്ഥാപനവും, വില്ലേജ് ഓഫീസും ചേര്‍ന്ന് നടപടി സ്വീകരിച്ചു എന്ന് ഉറപ്പ് വരുത്തുക.

    4. ജില്ലയില്‍ മഴയുടെ ഓറഞ്ച് അലേര്‍ട്ട് ആണ് എങ്കില്‍ നിര്‍ബന്ധമായും ഇവരെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കണം. ഇവയില്‍ ഏതെങ്കിലും കുടുംബം കാലവര്‍ഷ-തുലാവര്‍ഷ മാസങ്ങളില്‍ ഏതൊരു അവസരത്തിലും ക്യാമ്പിലേക്ക് മാറി താമസിക്കണം എന്ന ആവശ്യം ഉന്നയിച്ചാല്‍, അവര്‍ക്കായി ക്യാമ്പ് നടത്തണം

    5. തദ്ദേശ സ്ഥാപനത്തില്‍ ജല നിരപ്പ് സംബന്ധിച്ച ഓറഞ്ച് അലേര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ തന്നെ നിര്‍ബന്ധമായും 5.5 (2) (B) (a to h) പട്ടികയില്‍പ്പെടുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കണം

    6. മഴയുടെ ചുവന്ന അലേര്‍ട്ട് ജില്ലയില്‍ വന്നാല്‍ ഉടന്‍ തന്നെ 2018, 2019 പ്രളയകാലത്ത് പ്രളയവും ഉരുള്‍പൊട്ടലും ബാധിച്ചവരെയും, 5.5 (2) (B) (a to h) പട്ടികയില്‍പ്പെടുന്നവരെയും ആളുകളെ ഒഴിപ്പിക്കുവാന്‍ തദ്ദേശ സ്ഥാപനത്തോടും, അഗ്നി രക്ഷാ വകുപ്പിനോടും ഒപ്പം പ്രവര്‍ത്തിക്കുക.

    7. ഇതിനായി ഈ കുടുംബങ്ങളുടെ മൊബൈല്‍ നമ്പര്‍ പ്രത്യേകമായി പോലീസ് സ്റ്റേഷനില്‍ സൂക്ഷിക്കുക.

  4. ഒഴിപ്പിക്കല്‍, രക്ഷാ പ്രവര്‍ത്തനം എന്നീ സാഹചര്യത്തില്‍ ഗര്‍ഭിണികള്‍, കുട്ടികള്‍, അംഗപരിമിതര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ആദ്യ പരിഗണന നല്‍കുക

  5. പോലീസ് സ്റ്റേഷന്‍ തലത്തില്‍ ലഭ്യമായ ജെ.സി.ബി, ഹിറ്റാച്ചി, ചെയ്ന്‍ ബെല്‍റ്റ് ഉള്ള ഹിറ്റാച്ചി, ബോട്ടുകള്‍, ഇലക്ട്രിക് മരം മുറി യന്ത്രങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍, ഉടമയുടെ പേരും, മൊബൈല്‍ നമ്പരും സഹിതം ശേഖരിക്കുക

  6. കാലാവസ്ഥാ മുന്നറിയിപ്പുകളും, ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളും എല്ലാ പോലീസ് സ്റ്റേഷനുകളിലും എത്തുന്നു എന്ന് ഉറപ്പ് വരുത്തുക. സംസ്ഥാന അതോറിറ്റി പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അതോറിറ്റിയുടെ EOC ഗ്രൂപ്പിലൂടെ എസ്.പി.എം.ആര്‍നും, ജില്ലാ പോലീസ് മേധാവികള്‍ക്കും IPS ഗ്രൂപ്പിലൂടെയും നല്‍കുന്നുണ്ട്.

  7. ജില്ല ഇ.ഓ.സിയില്‍ ഷിഫ്റ്റ്‌ അടിസ്ഥാനത്തില്‍ ഒരു സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, പോലീസ് വി.എച്ച.എഫ് സഹിതം ദിവസം മുഴുവനും ഉണ്ട് എന്ന് ഉറപ്പ് വരുത്തുക.

  8. മലയോര മേഖലയില്‍ രാത്രിയാത്ര ഒഴിവാക്കുവാന്‍ നിര്‍ദ്ദേശം നല്‍കുന്ന അവസരത്തില്‍ അത്തരം പാതകളില്‍ ഈ നിര്‍ദ്ദേശം നടപ്പില്‍ വരുത്തി എന്ന് ഉറപ്പ് വരുത്തുകയും, അത്തരം പാതകളില്‍ നിരന്തരം പട്രോള്‍ നടത്തുകയും ചെയ്യുക.

  9. തീരദേശത്തും, പുഴ, കായല്‍ കരകളിലും വിനോദ സഞ്ചാരം ഒഴിവാക്കുവാന്‍ നിര്‍ദ്ദേശം നല്‍കുന്ന അവസരത്തില്‍, നിര്‍ദ്ദേശം നടപ്പില്‍ വരുത്തുക.

  10. ഒഴിപ്പിക്കല്‍ നിര്‍ദ്ദേശം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചാല്‍ ഉടന്‍ തന്നെ നിര്‍ദ്ദേശിക്കപ്പെടുന്ന പ്രദേശത്തെ ആളുകളെ ഒഴിപ്പിക്കുകയും അവരെ മുന്‍ നിശ്ചയിച്ചിട്ടുള്ള ഏറ്റവും അടുത്തുള്ള ക്യാമ്പില്‍ എത്തിക്കുകയും ചെയ്യുക. ക്യാമ്പുകളുടെ പട്ടിക തഹസില്‍ദാര്‍മാരില്‍ നിന്നും നേരത്തെ വാങ്ങി സൂക്ഷിക്കുക.

  11. ദുരന്ത സാഹചര്യത്തില്‍ താല്‍കാലികമായി ഒഴിപ്പിക്കുന്ന പ്രദേശങ്ങളില്‍ നിരന്തരം പട്രോളിംഗ് നടത്തുക

  12. സന്നദ്ധ പ്രവര്‍ത്തകരെ നിയന്ത്രിക്കുകയും, ദുരിതാശ്വാസം ദുരന്ത ബാധിതര്‍ക്ക് ജാതി, മത, വിഭാഗീയ ചിന്തകള്‍ക്ക് അതീതമായി ഒരേപോലെ വിതരണം ചെയ്യുന്നു എന്നും ഉറപ്പ് വരുത്തുവാന്‍ ബന്ധപ്പെട്ടവരെ സഹായിക്കുക.

  13. സെല്‍ഫി എടുക്കുവാനും, ദുരന്ത മേഖലയില്‍ സന്ദര്‍ശന ഉദ്ദേശ്യത്തോടെയും വരുന്നവരെ നിരുത്സാഹപ്പെടുത്തുകയും കര്‍ശനമായി ഒഴിവാക്കുകയും ചെയ്യുക.

  14. ദേശീയ/സംസ്ഥാന/ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയോ, കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടെയോ അംഗീകാരം ഇല്ലാത്ത ഒരു സന്നദ്ധ സംഘടനയുടെയും പ്രവര്‍ത്തനം ദുരന്ത മേഖലയില്‍ ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

  15. പോലീസ് കണ്ട്രോള്‍ റൂമില്‍ ലഭിക്കുന്ന പ്രധാന ദുരന്ത വിവരങ്ങള്‍ അപ്പോള്‍ തന്നെ ജില്ലാ ഇ.ഓ.സിയിലും അറിയിക്കുക.

  16. ദുരന്ത മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് മുന്നിട്ട് വരുന്ന അംഗീകൃത സന്നദ്ധ സംഘടനകള്‍, സുമനസ്ക്കര്‍ എന്നിവരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആക്കുന്നതിന് നേതൃത്വം നല്‍കണം.

  17. കുട്ടികളെയും, വനിതകളെയും ദുരന്ത സമയത്ത് കടത്തി കൊണ്ട് പോകുന്നില്ല എന്ന് വനിതാ-ശിശുക്ഷേമ വകുപ്പുമായി ചേര്‍ന്ന് ഉറപ്പ് വരുത്തുക

  18. ക്യാമ്പുകളിൽ കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ അതിക്രമങ്ങൾ നടക്കുന്നില്ല എന്ന് വനിതാ-ശിശുക്ഷേമ വകുപ്പുമായി ചേര്‍ന്ന് ഉറപ്പാക്കണം

  19. കേന്ദ്ര സേനകളെ വിന്യസിക്കുന്ന അവസരത്തില്‍ അവര്‍ക്ക് ആവശ്യമായ പ്രാദേശിക സഹായവും നേതൃത്വവും ഉറപ്പാക്കുക

  20. മഴക്കാലത്ത് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും മഴകോട്ട്, വ്യക്തിഗത സുരക്ഷാ കിറ്റ് (അനുബന്ധം 7), വെള്ളത്തില്‍ ഉപയോഗിക്കാവുന്നതരം പാദരക്ഷ, ഒരു ടോര്‍ച്ച് എന്നിവ നല്‍കുന്നത് പരിഗണിക്കണം. ഈ കിറ്റ് സ്വയം അപകടത്തില്‍പെട്ടാലും അടിയന്തിരഘട്ടത്തില്‍ മറ്റുള്ളവര്‍ക്കായി ഉപയോഗിക്കുവാനും സഹായകരമായിരിക്കും.

  21. ഈ കിറ്റിൽ ഉണ്ടാകേണ്ട വസ്തുക്കൾ (ഒരു വ്യക്തിക്ക് എന്ന കണക്കിൽ) അനുബന്ധം 7 ആയി ചേര്‍ത്തിട്ടുണ്ട്.

  22. ജില്ലയില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന സാഹചര്യം ഉണ്ട് എങ്കില്‍ ചുവടെ ചേര്‍ക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കുക

    1. വെള്ളക്കെട്ട് ഉണ്ടെങ്കില്‍, വെള്ളക്കെട്ട് ഒഴിവാക്കുവാന്‍ പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്ന് നടപടി എടുക്കുക

    2. ഹെലികോപ്റ്റര്‍ പങ്ക കുരുങ്ങുവാന്‍ സാധ്യതയുള്ള മരങ്ങള്‍, കമ്പികള്‍, കയറുകള്‍ എന്നിവ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യുവാന്‍ പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്ന് നടപടി എടുക്കുക

    3. ഹെലികോപ്റ്റര്‍ എത്തുന്നു എന്ന അറിയിപ്പ് സംസ്ഥാന അതോറിറ്റി നല്‍കിയാല്‍ ഇറങ്ങാന്‍ ഉദേശിക്കുന്ന സ്ഥലം പോലീസ് ബന്ദവസില്‍ ആക്കുക

    4. ഹെലികോപ്റ്റര്‍ എത്തുന്നുത്തിന് 1 മണിക്കൂര്‍ മുന്‍പ് എങ്കിലും ലാന്‍ഡ് ചെയ്യുന്ന സ്ഥലം അടയാളപ്പെടുത്തി, ഈ സ്ഥലത്ത് നിന്നും 50 മീറ്റര്‍ ചുറ്റളവില്‍ ഉള്ള എല്ലാ വ്യക്തികളെയും പോലീസ് മാറ്റുക.

Last updated