മൃഗസംരക്ഷണ വകുപ്പ്

1. പക്ഷികള്‍ക്കും, മൃഗങ്ങള്‍ക്കും മഴക്കാലത്ത്‌ ഉണ്ടാകാവുന്ന പകര്‍ച്ച വ്യാധികള്‍ പരിഗണിച്ച് ഇവയെ പ്രതിരോധിക്കുന്നതിന് ജില്ലാ തല പദ്ധതി തയാറാക്കി നടപ്പാക്കുക.

2. എല്ലാ മൃഗ സംരക്ഷണ കേന്ദ്രങ്ങളിലും ജില്ലാ മൃഗ സംരക്ഷണ ആശുപത്രികളിലും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായുള്ള മരുന്നുകള്‍ ലഭ്യമാണ് എന്ന് ഉറപ്പ് വരുത്തുക.

3. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളായ കുട്ടനാട്ടിലും, കോള്‍ നിലങ്ങളിലും, പൊക്കാളി മേഖലയിലും, അടിയന്തിരഘട്ടങ്ങളില്‍ മൃഗ സംരക്ഷണ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തുവാന്‍ ആവശ്യമായ സ്ഥലങ്ങള്‍ നിര്‍ണയിച്ച് തദ്ദേശ വകുപ്പുമായി ചേര്‍ന്ന് മുന്‍കൂട്ടി സൗകര്യം ഒരുക്കുക.

4. ഇത്തരം ക്യാമ്പുകളില്‍ ലഭ്യമാക്കുവാന്‍ ആവശ്യമായ വൈക്കോല്‍, തീറ്റ, പുല്ല്, മരുന്ന് എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ Ltr. No. 33-2/2015-NDM-I dated 17th April 2015 from Ministry of Home Affairs, Govt. of India പ്രകാരം നിഷ്കര്‍ഷിച്ചിരിക്കുന്നത് പോലെ റേറ്റ് കോണ്‍ട്രാക്റ്റ് ക്ഷണിച്ച് തീരുമാനമാക്കി സൂക്ഷിക്കുക. ആവശ്യമാണെങ്കില്‍ മാത്രം ഉപയോഗപ്പെടുത്തുക. ഇതിനാവശ്യമായ ഫോര്‍മാറ്റ്‌ Handbook on Disaster Management – Volume 2 – Emergency Operations Centres & Emergency Support Functions Plan, Keralaല്‍ നല്‍കിയിട്ടുണ്ട്.

5. പൊതു ഇടങ്ങളിലെ നായ്ക്കള്‍, പശുക്കള്‍, കാളകള്‍, കുരങ്ങുകള്‍ എന്നിവയ്ക്ക് ഭക്ഷണവും, ആരോഗ്യ പരിപാലനവും ലഭ്യമാക്കുവാന്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെയും സംഘടനകളെയും ജില്ലാ തലത്തില്‍ വിളിച്ച് ചേര്‍ത്ത് ഏകോപിത രീതിയില്‍ പ്രവര്‍ത്തനം സാധ്യമാക്കുക.

6. പൊതു ഇടങ്ങളിലെ മൃഗ പരിപാലനത്തിനായി മുന്നിട്ടിറങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരെയും സംഘടനകളെയും ആക്രമിക്കുന്ന രീതി കാണാറുണ്ട്. ഇവ ഉണ്ടാകാതിരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുക. കേരളത്തില്‍ ശേഖരിച്ചിട്ടുള്ള അപകടകരമായ രാസപദാര്‍ത്ഥങ്ങള്‍ ഏതെല്ലാം, എത്ര വീതം, എവിടെല്ലാം (തദ്ദേശ സ്ഥാപനത്തിന്‍റെ പേര് സഹിതം) എന്നത് വ്യവസായ വകുപ്പിനോട് പട്ടികപ്പെടുത്തി നല്കുവാന്‍ ആവശ്യപ്പെടുക. ഈ രാസപദാര്‍ത്ഥങ്ങള്‍ ജലത്തിലോ, മണ്ണിലോ, വായുവിലോ കലര്‍ന്ന് മൃഗങ്ങള്‍ക്ക് ജീവന് അപകടകരം ആയാല്‍ അവ പ്രതിരോധിക്കുന്ന രീതികള്‍, മരുന്നുകള്‍ എന്നിവ ഏതെല്ലാം എന്ന് പ്രസിദ്ധീകരിക്കുക. ഇവയ്ക്കായി, ഇത്തരം ശേഖരം ഉള്ള പ്രദേശങ്ങളിലെ മൃഗാശുപത്രികള്‍ പ്രതിരോധ മരുന്നുകള്‍ സഹിതം സജ്ജമാക്കുക.

Last updated