ടൂറിസം വകുപ്പ്

1. കാലാവസ്ഥാപ്രവചനത്തിന്‍റെയും മുന്നറിയിപ്പുകളുടെയും അടിസ്ഥാനത്തിൽ പ്രധാന ടൂറിസ്റ്റ് ലൊക്കേഷനുകളിലേക്ക് വിനോദസഞ്ചാരികളുടെ യാത്ര അധികാരികൾ പരിമിതപ്പെടുത്തണം. പ്രധാന വിനോദസഞ്ചാര മേഖലകളില്‍ അപകടം ഉണ്ടായാൽ ഒഴിപ്പിക്കൽ തന്ത്രങ്ങൾ, ബദൽ മാർഗ്ഗങ്ങൾ, ദുരന്ത സാധ്യത ലഘൂകരിക്കുവാന്‍ ഉതകുന്ന നടപടികള്‍ എന്നിവ ഉൾപ്പെടുത്തി ഒരു പദ്ധതി തയ്യാറാക്കണം.

2. നദികളിലെ സ്നാനഘട്ടങ്ങളില്‍ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകൾ ഉറപ്പു വരുത്തണം. മഴക്കാലത്ത് വെള്ളപ്പൊക്കസാധ്യതയുണ്ടെന്നും അത്തരം സ്ഥലങ്ങളിൽ കുളിക്കരുതെന്നും സൂചനാ ഫലകങ്ങള്‍ സ്ഥാപിക്കണം.

3. മഴക്കാലങ്ങളിൽ തടാകങ്ങളിലും കടലിലും അണക്കെട്ടുകളിലും പ്രവേശിക്കുന്നത് തടയുവാനായി മുന്നറിയിപ്പ് ബോർഡുകൾ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സ്ഥാപിക്കണം എന്ന് നിര്‍ദ്ദേശിക്കുക.

4. മഴക്കാലങ്ങളിൽ കുന്നുകൾക്ക് സമീപമായുള്ള റോഡുകളില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അത്തരം സ്ഥലങ്ങളിൽ ടൂറിസ്റ്റുകള്‍ അവരുടെ വണ്ടികള്‍ നിർത്തരുത് എന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കണം.

5. രണ്ട് ദിവസത്തിലധികം കനത്ത മഴ തുടര്‍ച്ചയായി പെയ്യുമ്പോൾ പ്രദേശത്തേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനം ടൂറിസം വകുപ്പ് പരിമിതപ്പെടുത്തണം.

6. വിവിധ ജില്ലകളില്‍ ടൂറിസം മേഖലയില്‍ ഉള്ള ബോട്ടുകളുടെയും, വള്ളങ്ങളുടെയും വിവരങ്ങള്‍, ഉടമകളുടെ പേരും, ബോട്ട് ലഭ്യമായ സ്ഥലവും, മൊബൈല്‍ നമ്പറും സഹിതം പട്ടികപ്പെടുത്തി മെയ് 30ന് മുന്‍പ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ലഭ്യമാക്കുക

7. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്ന പുഴ കടവുകളിലും, ബീച്ചുകളിലും, കയം/നീര്‍ച്ചുഴി ഉള്ള പ്രദേശങ്ങളിലും അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ ജില്ലാ വിനോദസഞ്ചാര വികസന സമിതിക്ക് നിര്‍ദ്ദേശം നല്‍കുക. ശക്തമായ കാറ്റും, തീരശോഷണവും, തിരയും ഉള്ള സമയത്തും ഇത്തരം അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ജല ക്രീഡകളില്‍ ഏര്‍പ്പെടുവാന്‍ ആരെയും അനുവദിക്കരുത്. ഇതിന് ആവശ്യമായ നടപടികള്‍ ജില്ലാ വിനോദസഞ്ചാര വികസന സമിതി സ്വീകരിച്ചു (DTPC) എന്ന് ഉറപ്പ് വരുത്തുക.

Last updated