ആരോഗ്യ വകുപ്പ്

  1. എല്ലാ പ്രാഥമിക/സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും, താലൂക്ക്/ജില്ലാ ആശുപത്രികളിലും, മഴക്കാല പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മാര്‍ഗ്ഗ രേഖ ഉണ്ടായിരിക്കേണ്ടതാണ്.

  2. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യ സംരക്ഷണത്തിനുള്ള നടപടികള്‍ സ്വീകരിക്കുക. ക്യാമ്പില്‍ JHI, PHN എന്നിവരുടെ സേവനം ഉറപ്പ് വരുത്തുക.

  3. കോവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പാലിക്കേണ്ട ആരോഗ്യ പരിപാലന നടപടികള്‍ അനുബന്ധം 3 പരിഗണിച്ച് പ്രത്യേകമായി പുറപ്പെടുവിക്കുക

  4. മഴക്കാല രോഗങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഉണ്ട് എന്ന് ഉറപ്പ് വരുത്തുക.

  5. മഴക്കാലത്ത്‌ പാമ്പ് കടിയുടെ സാധ്യത വര്‍ധിക്കും എന്നതിനാല്‍, പാമ്പ് കടിയുടെ ചികിത്സയ്ക്കായി നിര്‍ണയിച്ചിട്ടുള്ള എല്ലാ ആശുപത്രികളിലും അതാത് പ്രദേശത്തെ പാമ്പ് കടിയുടെ മുന്‍കാല ചരിത്രം പരിശോധിച്ച് ആവശ്യമായ Anti Venom കരുതുക. Anti Venom ലഭ്യമായ ആശുപത്രികളുടെ വിവരം അനുബന്ധം 5 ആയി ചേര്‍ത്തിട്ടുണ്ട്.

  6. ജില്ലയിലെ എല്ലാ ആശുപത്രികളുടെയും fitness തദേശ-സ്വയംഭരണ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറെകൊണ്ട് അതാത് തദേശ സ്ഥാപനങ്ങള്‍ പരിശോധിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക. Fitness ഇല്ലാത്ത കെട്ടിടങ്ങള്‍ ആശുപത്രി നടത്തുവാന്‍ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

  7. ജില്ലയിലെ എല്ലാ ആശുപത്രികളുടെയും അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് അതാത് അതാത് തദ്ദേശ സ്ഥാപനങ്ങളുടെ പരിശോധനയ്ക്ക് വേണ്ട സഹായം നല്‍കുക. ഇതിനായി അഗ്നി സുരക്ഷാ വകുപ്പിന്‍റെ സഹായം തേടുക. അഗ്നി സുരക്ഷാ വകുപ്പിന്‍റെ എന്‍.ഓ.സി ഇല്ലാത്ത കെട്ടിടങ്ങള്‍ ആശുപത്രി നടത്തുവാന്‍ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

  8. രോഗ പ്രതിരോധത്തില്‍ ശുചിത്വത്തിന്‍റെ പ്രാധാന്യം എടുത്തു പറയുന്ന പ്രചാരണങ്ങള്‍ നടത്തുക.

  9. കേരളത്തില്‍ ശേഖരിച്ചിട്ടുള്ള അപകടകരമായ രാസപദാര്‍ത്ഥങ്ങള്‍ ഏതെല്ലാം, എത്ര വീതം, എവിടെ എല്ലാം (തദ്ദേശ സ്ഥാപനത്തിന്‍റെ പേര് സഹിതം) എന്നത് വ്യവസായ വകുപ്പിനോട് പട്ടികപ്പെടുത്തി ജൂണ്‍ 1ന് മുന്‍പ് നല്കുവാന്‍ ആവശ്യപ്പെടുക. ഈ രാസപദാര്‍ത്ഥങ്ങള്‍ ജലത്തിലോ, മണ്ണിലോ, വായുവിലോ കലര്‍ന്ന് മനുഷ ജീവന് അപകടകരം ആയാല്‍ അവ പ്രതിരോധിക്കുന്ന രീതികള്‍, മരുന്നുകള്‍ എന്നിവ ഏതെല്ലാം എന്ന് പ്രസിദ്ധീകരിക്കുക. ഇവയ്ക്കായി, ഇത്തരം ശേഖരം ഉള്ള പ്രദേശങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിരോധ മരുന്നുകള്‍ സഹിതം സജ്ജമാക്കുക.

Last updated