ദുരന്താനന്തര മാലിന്യ നിര്‍മ്മാര്‍ജനം

  1. തദ്ദേശ സ്ഥാപന തലത്തില്‍ ഏതൊക്കെ മാലിന്യങ്ങൾ എത്ര അളവിൽ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്നതിന്‍റെ കണക്കെടുപ്പ് വെള്ളമിറങ്ങി 48 മണിക്കൂറിനകം നടത്തിയിരിക്കണം.

  2. ഇവ മാറ്റുവാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പരമാവധി വിനിയോഗിക്കുക.

  3. അംഗീകൃത ദുരന്തം ബാധിച്ച തദ്ദേശ സ്ഥാപനങ്ങളില്‍ പഞ്ചായത്ത് വാര്‍ഡ് ഒന്നിന് 25,000 രൂപ, മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ വാര്‍ഡ് ഒന്നിന് 50,000 രൂപ എന്ന നിലയില്‍ ജില്ലകള്‍ക്ക് 2245-02-101-94-Flood-Other itemsല്‍ നിന്നും വഹിക്കാവുന്നതാണ്. ദുരന്തം ബാധിച്ചു എന്നും, ഇത്തരത്തില്‍ മാലിന്യം, മണ്ണ്, എക്കല്‍, മണല്‍, പാറ, മരങ്ങള്‍ എന്നിവയുടെ മിശ്രിതം വന്ന് പൊതു ഇടങ്ങളില്‍ അടിഞ്ഞിട്ടുണ്ട് എന്നും ആയതിനാല്‍ ഇവ നീക്കം ചെയ്യേണ്ടതുണ്ട് എന്നും തഹസില്‍ദാര്‍ കണ്ട് ബോധ്യപ്പെടുകയും സര്‍ട്ടിഫൈ ചെയ്യുകയും വേണം.

  4. ഏതൊക്കെ തരം മാലിന്യങ്ങളാണ് കൈകാര്യം ചെയ്യാനുള്ളത് എന്നതിന്‍റെ ലിസ്റ്റ് ഉണ്ടാക്കുക. പൊതുവിൽ താഴെ പറയുന്ന മാലിന്യങ്ങള്‍ ഒരു ദുരന്തത്തില്‍ ഉണ്ടാകുന്നത്;

    1. പൊളിഞ്ഞു പോയതോ പൊളിച്ചു കളയുന്നതോ ആയ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾ

    2. മരത്തിന്‍റെ ഉരുപ്പടികൾ (കേട്പാടുവന്ന ഫർണിച്ചർ, മേശകൾ, കസേരകൾ, വാതിൽ, ജന്നൽ)

    3. പ്രളയജലത്തിലോ, ഉരുള്‍പൊട്ടലിലോ നനഞ്ഞത്തും ചളികയറിയതുമായ ബഡ്ഡുകൾ, സോഫകൾ

    4. പ്ലാസ്റ്റിക് വസ്തുക്കൾ

    5. വസ്ത്രങ്ങൾ

    6. പേപ്പര്‍

    7. ചീത്തയായ ഭക്ഷണ വസ്തുക്കളും ഫ്രിഡ്ജിൽ ഉണ്ടായിരുന്ന മറ്റു വസ്തുക്കളും

    8. ഫ്രിഡ്ജ്, വാഷിങ് മെഷീൻ, തുടങ്ങിയ വൈറ്റ് ഗുഡ്‌സ്

    9. കമ്പ്യൂട്ടർ, മൊബൈൽഫോൺ, ഇൻവെർട്ടർ, സോളാർ തുടങ്ങിയ ഇലക്ട്രോണിക് വേസ്റ്റ്

    10. വീട്ടിലും ആശുപത്രിയിലും ഫാർമസിയിലും ഉള്ള മരുന്നുകൾ

    11. ലോബോറട്ടറികളിൽ ഉള്ള രാസ വസ്തുക്കൾ

    12. വളക്കടകളിലും മറ്റുമുള്ള കീട നാശിനികൾ

    13. ഫാക്ടറികളിലും മറ്റും ഉണ്ടായിരുന്ന രാസ പദാർത്ഥങ്ങൾ

    14. മൃഗങ്ങങ്ങളുടെ മൃതദേഹങ്ങൾ

    15. മറിഞ്ഞു വീണതും ചീഞ്ഞു പോയതും ആയ മരങ്ങൾ

    16. കേടായ വാഹനങ്ങൾ

  5. അജൈവ, ജൈവ മാലിന്യങ്ങള്‍ പ്രത്യേകം തരം തിരിച്ച് ശാസ്ത്രീയമായി നിര്‍മ്മാര്‍ജനം ചെയ്യുവാന്‍ ശുചിത്വ മിഷന്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുക.

  6. ദുരന്ത ശേഷം ശാസ്ത്രീയമായി കിണറുകളും, ദുരന്തം ബാധിച്ച ജല സംഭരണികളും ശുചിയാക്കുന്നതിന് മുന്‍ഗണന നല്‍കുക.

  7. ദുരന്തഘട്ടത്തിന് ശേഷം കണ്‍ട്രോള്‍ റൂമില്‍ നിന്നും ദിവസവും ചുവടെ ചേര്‍ക്കുന്ന വിവരങ്ങള്‍ ജില്ലാ തലത്തില്‍ തദ്ദേശ വകുപ്പ് ക്രോഡീകരിച്ച് ജില്ലാ ഇ.ഒ.സിക്ക് നല്‍കുക.

  8. സംസ്ഥാന തലത്തില്‍ ഇവ ക്രോഡീകരിച്ച് പഞ്ചായത്ത്, അര്‍ബന്‍ എന്നിവ തിരിച്ച് സംസ്ഥാന ഇ.ഒ.സിക്ക് emailല്‍ (seoc.gok@gmail.com) ആയി തദ്ദേശ വകുപ്പ് നല്‍കുക.

Last updated