വീടിന്‍റെ തറയും പരിസരവും വൃത്തിയാക്കുന്ന രീതി
പരിസരം വൃത്തി ആക്കാന്‍ ക്ലോറിന്‍ ലായിനി തളിക്കുക
1% ക്ലോറിന്‍ ലായനി തയ്യാറാകുന്ന വിധം: 6 ടീ സ്പൂണില്‍ ഉള്‍ക്കോള്ളാവുന്നത്ര (30 ഗ്രാം അളക്കുവാന്‍ കഴിയുന്നില്ല എങ്കില്‍) ബ്ലീച്ചിംഗ് പൌഡര്‍ എടുത്തു കുഴമ്പ് പരുവത്തില്‍ ആക്കുക. അതിനു ശേഷം അതിലേക്കു 1 ലിറ്റര്‍ വെള്ളം ചേര്‍ക്കുക. മുകളില്‍ പറഞ്ഞ പോലെ കലക്കി 10 മിനിറ്റ് വച്ച ശേഷം, അതിന്‍റെ തെളി എടുത്തു വേണം തറ തുടക്കാനും, പരിസരത്ത് ഒഴിക്കാനും. കൂടുതല്‍ ആവശ്യം എങ്കില്‍ ഒരു ലിറ്ററിന് 6 ടീസ്പൂണ്‍ എന്ന കണക്കിന് കൂടുതല്‍ ലായനി തയ്യാറാക്കാം.
നിലം തുടച്ച ശേഷം/വീട്ടു പരിസരത്ത് ക്ലോറിന്‍ ലായനി ഒഴിച്ച ശേഷം ചുരുങ്ങിയത് 20 – 30 മിനിറ്റ് സമ്പര്‍ക്കം ലഭിച്ചാല്‍ മാത്രമേ അണു നശീകരണം പൂര്‍ണ്ണമായി നടക്കൂ. അതിനാല്‍ അത്രയും സമയം വരെ തറ തുടക്കുവാനോ വെള്ളം ഒഴിക്കുവാണോ പാടില്ല.
അര മണിക്കൂറിനു ശേഷം മണം ഉള്ള മറ്റു ലായനികള്‍ ഉപയോഗിച്ച് തറ വൃത്തി ആക്കി ക്ലോറിന്‍ മണം മാറ്റാം.
വീട് ശുചിയാക്കുവാന്‍ ആവശ്യമായ ഉപകരണങ്ങൾ
കയ്യുറകൾ
മുഖംമൂടി & മറ്റ് സംരക്ഷക വസ്തുക്കൾ
ചൂൽ
മാലിന്യ സഞ്ചി
സോപ്പ്പൊടി
ആരോഗ്യം
ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക
വെള്ളപ്പൊക്കം മൂലം ജലത്തിൽ കാർഷിക വ്യാവസായിക മാലിന്യങ്ങൾ ഉൾപെടാൻ സാധ്യത ഉണ്ട്. ഈ ജലം ശരീരത്തിൽ സ്പർശിച്ചത് കൊണ്ട് ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാകുന്നില്ല എങ്കിലും, വെള്ളപ്പൊക്കത്താൽ മലിനമായ ഭക്ഷണ പാനീയങ്ങൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം
നിങ്ങളുടെ വീട്ടിൽ മാലിന്യം പ്രവഹിച്ചിട്ടുണ്ടെങ്കിൽ, റബ്ബർ ബൂട്ട്സ്, കയ്യുറകൾ ഇവ വൃത്തിയാക്കലിനുവേണ്ടി ഉപയോഗിക്കുക. അണുവിമുക്തമാക്കുവാൻ കഴിയാത്ത മാലിന്യവൽക്കരിച്ച ഗാർഹിക സാമഗ്രികൾ നീക്കം ചെയ്യുക
ഏന്തെങ്കിലും മുറിവുകൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ, അവയെ സോപ്പ് ഉപയോഗിച്ച് കഴുകുകയും രോഗം വരാതിരിക്കാൻ ഒരു ആന്‍റീബയോട്ടിക് തൈലം ഉപയോഗിക്കുകയും ചെയ്യുക.
മുറിവുകള്‍ മലിന ജലവുമായി സംബര്‍ക്കത്തില്‍പെട്ടിട്ടുണ്ടെങ്കില്‍ ആഴ്ചയില്‍ 200 എംജി എന്ന അളവില്‍ ഡോക്സിസൈക്ലീന്‍ എലിപ്പനി പ്രതിരോധ മരുന്നായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുക.
വെള്ളപ്പൊക്കം മുഖേന മലിനമാക്കപ്പെട്ട വസ്ത്രങ്ങൾ ചൂടുവെള്ളം, സോപ്പ് എന്നിവ ഉപയോഗിച്ച് പ്രത്യേകം കഴുകുക
കുട്ടികളെ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ കളിക്കാൻ അനുവദിക്കരുത് കൂടാതെ ശുദ്ധജലം ഉപയോഗിച്ച് കഴുകി മാലിന്യ വിമുക്തമാക്കാത്ത കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കാൻ അനുവദിക്കരുത്. രണ്ട് ലിറ്റര്‍ വെള്ളത്തിന് 3 ടീസ്പൂണ്‍ നിറച്ച് ബ്ലീച്ചിങ് പൌഡര്‍ ഉപയോഗിച്ച് കളിപ്പാട്ടങ്ങൾ അണുവിമുക്തമാക്കുക. സ്റ്റഫ് ചെയ്ത മൃഗങ്ങളും കുഞ്ഞ് കളിപ്പാട്ടങ്ങളും പോലുള്ള ചില കളിപ്പാട്ടങ്ങൾ അണുവിമുക്തമാക്കുവാൻ സാധ്യമല്ല. അവ ഉപേക്ഷിക്കുക
ദുരന്ത ശേഷം ശേഷം ആദ്യമായി വീട്ടില്‍ പോകുമ്പോള്‍ കുട്ടികളെ കൂടെ കൊണ്ടുപോകരുത്. വീടിന് ഏറ്റ ദുരന്ത ആഘാതം നേരിട്ട് കാണുന്നത് കുട്ടികളില്‍ മാനസിക വിഷമം ഉണ്ടാക്കുവാന്‍ സാധ്യതയുണ്ട്.
തിളപ്പിച്ച് ആറ്റിയ വെള്ളം മാത്രം കുടിക്കുക.
ദുരന്തം ബാധിച്ച വീട്ടില്‍ ഉള്ള ആഹാര സാധനങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതാണ് ഉചിതം
പ്രളയ ജലത്തിൽ വീണുകിടന്ന എല്ലാ മരുന്നുകളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ഉപേക്ഷിക്കുക
പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ബാധിച്ച വീട്ടിലെ എല്ലാ ഭക്ഷണ വസ്‌തുക്കളും ഉപേക്ഷിക്കുക. പുതിയവ വാങ്ങി മാത്രം ഉപയോഗിക്കുക
ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന എല്ലാ വസ്തുക്കളും ഉപേക്ഷിക്കുക
അഴുക്കുപിടിച്ചതും പൊട്ടിയതുമായ പാത്രങ്ങൾ ഉപേക്ഷിക്കുക
വെള്ളപ്പൊക്കത്തിൽ നനഞ്ഞ ഈ വസ്തുക്കൾ ശാസ്ത്രീയമായി, തദ്ദേശ സ്ഥാപനം നിര്‍ദ്ദേശിക്കുന്നതുപോലെ ഉപേക്ഷിക്കുന്നതാണ് നല്ലത്
മെത്തകൾ
ബോക്സ് സ്പ്രിംഗ് ബെഡ്സ്
സ്റ്റഫ് ചെയ്ത കളിപ്പാട്ടങ്ങൾ
തലയിണകൾ
പാഡിംഗ് കുഷ്യനുകൾ
ഫർണിച്ചർ കവറുകൾ